'ഡിയോഡറന്റുകൾ ഉപയോ​ഗിക്കരുത്, കാൻസർ വരും'; പൊളിച്ചെഴുതാം അർബുദത്തെ ചുറ്റിപ്പറ്റിയുള്ള മിത്തുകൾ

മുൻവിധികൾ ഒഴിവാക്കി കാൻസറിനെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കിയെടുക്കേണ്ടത് പ്രധാനമാണ്.
cancer myths
പൊളിച്ചെഴുതാം അർബുദത്തെ ചുറ്റിപ്പറ്റിയുള്ള മിത്തുകൾ

രീരത്തിൽ അസാധാരണമായി കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് കാൻസർ എന്ന അവസ്ഥ. ഇത് ശരീരത്തിന്റെ ഏത് ഭാ​ഗത്തേയും ബാധിക്കാം. പ്ലാസ്റ്റിക്, ഡിയോഡറന്റ് പോലുള്ള നിത്യോപയോ​ഗ വസ്തുക്കൾ കാൻസർ ഉണ്ടാക്കും, കാൻസർ രോ​ഗികൾ മധുരം ഒഴിവാക്കണം, കാൻസറിനെ പൂർണമായും സുഖപ്പെടുത്താൻ കഴിയില്ല, കാൻസർ പകരും തുടങ്ങിയ നിരവധി മുൻവിധികൾ രോ​ഗാവസ്ഥയുമായി ബന്ധപ്പെട്ട് പലരിലുമുണ്ട്. ഇത്തരം അബദ്ധധാരണങ്ങൾ നമ്മെ അമിതമായ ജാ​ഗ്രതയുള്ളവരും സമ്മർദം വർധിപ്പിക്കാനും കാരണമാകുന്നു.

ഇത്തരം മുൻവിധികൾ ഒഴിവാക്കി കാൻസറിനെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കിയെടുക്കേണ്ടത് പ്രധാനമാണ്. കാൻസറിനെ കുറിച്ചുള്ള മിഥ്യാധാരണകളെ പൊളിച്ചെഴുതാം.

1. ഡിയോഡറന്റുകൾ സ്തനാർബുദത്തിന് കാരണമാകും

 deodorants

ശരീരദുർ​ഗന്ധം അകറ്റുന്നതിന് ഉപയോ​ഗിക്കുന്ന ഡിയോഡറന്റുകളെ പലപ്പോഴും ഭയത്തോടെ നോക്കുന്നവരുണ്ട്. ഇവയുടെ സ്ഥിരമായ ഉപയോ​ഗം സ്തനാർബുദത്തിന് കാരണമാകുമെന്നതാണ് ചിലരുടെ വാദം. ഡിയോഡറന്റുകളിൽ അലുമിനിയം സംയുക്തങ്ങൾ, പാരബെനുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിൽ ആ​ഗിരണം ചെയ്യപ്പെടുകയും മുറിവുകളിലൂടെ ഇവ ശരീരത്തിൽ എത്തുന്നത് സ്തനാർബുദം ഉണ്ടാക്കുമെന്നും ചിലർ വിശ്വസിക്കുന്നു. എന്നാൽ ഇതിന് ക്ലിനിക്കൽ തെളിവുകളില്ല. ഇത്തരം ഉൽപന്നങ്ങൾ നേരിട്ടു കാൻസറിന് കാരണമായതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും വിദ​ഗ്ധർ പറയുന്നു.

2. മൈക്രോവേവിൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം ചൂടാക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കും

Microwaving food

പരിശോധിക്കേണ്ട ഏക കാര്യം നിങ്ങൾ മൈക്രോവേവിൽ ഭക്ഷണം ചൂടാക്കാൻ ഉപയോ​ഗിക്കുന്ന പാത്രം മൈക്രോവേവ് സുരക്ഷിതമെന്ന് ലേബൽ ചെയ്തിട്ടുണ്ടോ എന്ന് മാത്രമാണ്. അങ്ങനെ ലേബൽ ചെയ്തിട്ടുള്ള പ്ലാസ്റ്റിക് പാത്രങ്ങളും റാപ്പറുകളും മൈക്രോവേവിൽ ഉപയോ​ഗിക്കാം. ഇത് തീർത്തും സുരക്ഷിതമാണ്. അല്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ മൈക്രോവേവിൽ ഉപയോ​ഗിക്കുമ്പോൾ അവ ഉരുകുകയും ഭക്ഷണത്തിലേക്ക് രാസവസ്തുക്കൾ ചേരുകയും ചെയ്യാം.

3. കാൻസർ രോ​ഗികൾ മധുരം ഒഴിവാക്കണം

കാൻസർ രോ​ഗികൾ മധുരം കഴിക്കുന്നത് കാൻസർ കോശങ്ങൾ പെട്ടെന്ന് വളരാനും രോ​ഗം വഷളാകാനും കാരണമാകുമെന്നാണ് മറ്റൊരു വാദം. എന്നാൽ ഇത് സംബന്ധിച്ചുള്ള ​ഗവേഷണങ്ങൾ ആവശ്യമാണ്. കാൻസർ കോശങ്ങൾ ഉൾപ്പെടെ എല്ലാത്തരം കോശങ്ങളും ഊർജ്ജത്തിനായി രക്തത്തിലെ പഞ്ചസാരയെ (​ഗ്ലൂക്കോസ്) ആണ് ആശ്രയിക്കുന്നത്. എന്നാൽ രക്തത്തിലെ പഞ്ചസാര സ്വീകരിക്കുന്നതിലൂടെ കാൻസർ കോശങ്ങൾ അതിവേ​ഗം വളരുകയോ നശിക്കുകയോ ചെയ്യുന്നില്ല.

എന്നാൽ പഞ്ചസാരയുടെ അമിത ഉപയോ​ഗം അന്നനാള കാൻസർ ഉൾപ്പെടെ ചിലതരം കാൻസറുകളുടെ സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പഞ്ചസാര അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കാനും പൊണ്ണത്തടി, പ്രമേഹം എന്നിയ്ക്കുള്ള സാധ്യത വർധിപ്പിക്കും ഇത് കാൻസർ സാധ്യത വർധിപ്പിക്കാം.

4. കാൻസർ പകർച്ചവ്യാധിയാണ്

കാൻസർ ഒരിക്കലും പകർച്ചവ്യാധിയല്ല. എന്നാൽ പകർച്ചവ്യാധികളായ ചില വൈറസുകൾ കാൻസർ വികസിപ്പിക്കുന്നതിലേക്ക് നയിക്കാം.

ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) - ലൈംഗികമായി പകരുന്ന അണുബാധണിത്. ഇത് സെർവിക്കൽ കാൻസറിനും മറ്റ് തരത്തിലുള്ള കാൻസറിനും കാരണമാകും.

ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി - ലൈംഗിക ബന്ധത്തിലൂടെയോ അണുബാധയുള്ള ഐവി സൂചികളുടെ ഉപയോഗത്തിലൂടെയോ ഈ വൈറസ് പകരാം. ഇത് കരൾ കാൻസറിന് കാരണമാകും.

5. കാൻസർ അപകട സാധ്യത കുറയ്ക്കാൻ

smoking
  • പുകയില ഉപയോ​ഗത്തിൽ നിന്ന് അകന്നു നിൽക്കുക

  • ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തുക

  • സമീകൃതാഹാരം ഡയറ്റിന്റെ ഭാ​ഗമാക്കുക

  • വ്യായാമം മുടങ്ങാതെ സൂക്ഷിക്കുക

  • മദ്യപാനം ഒഴിവാക്കുക

  • ഹെപ്പറ്റൈറ്റിസ് ബി, എച്ച്പിവി എന്നിവയ്ക്കെതിരെയുള്ള വാക്സിനേഷൻ

  • അൾട്രാവയലറ്റ് വികിരണം അധികം ഏൽക്കാതിരിക്കുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com