ഉള്ളിക്ക് ഉള്ളി തന്നെ വേണം, സവാളയും ചെറിയുള്ളിയും തമ്മിലുള്ള വ്യത്യാസം
ഇച്ചിരി കരയിപ്പിക്കുമെങ്കിലും സവാളയോ ചെറിയുള്ളിയോ ഇല്ലാതെ കറിക്കൊന്നും ഒരു രുചി ഉണ്ടാകില്ല. സവാള വറുതെ വഴറ്റിയാലും ചോറിനും കറിയായി. കൂടാതെ കട്ടി കുഞ്ഞ് അരിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുന്ന സവാള ബിരിയാണിയുടെ മുകളിൽ വിതറുന്നത് ബിരിയാണിയുടെ മണവും രുചിയും വർധിപ്പിക്കും.
എന്നാല്‍ ചമ്മന്തി അരയ്ക്കാനും കറിക്ക് താളിക്കാനും ചെറിയുള്ളി തന്നെ വേണം താനും. ഇരുവരും അല്ലിയം എന്ന ഗണത്തില്‍ പെട്ടതാണെങ്കിലും സവാളയുടെയും ചെറിയുള്ളിയുടെയും ഗുണത്തിലും രുചിയിലും വ്യത്യാസങ്ങളുണ്ട്.
ഉരുണ്ട് വലുപ്പം കൂടിയ സവാള പല നിറത്തിൽ ലഭ്യമാണ്. യെല്ലോ ഒനിയൻ, റെഡ് ഒനിയൻ, വൈറ്റ് ഒനിയൻ എന്നിങ്ങനെ പലതരത്തിലാണ് സവാളയുള്ളത്. ഷാലറ്റ് എന്നാണ് ചെറിയുള്ളിയെ വിളിക്കുന്നത്. സവാളയെ അപേക്ഷിച്ച് ചെറിയുള്ളി വലിപ്പത്തില്‍ ചെറുതും കട്ടി കുറവുമായിരിക്കും. കൂടാതെ ഇവയ്ക്ക് നേരിയ തോതില്‍ മധുരവുമുണ്ട്. കൂടാതെ ഒരു വിത്തില്‍ നിന്ന് മൂന്നും നാലും അല്ലി ചെറിയുള്ളി കിട്ടും.
പോഷകമൂല്യം
ചെറിയുള്ളിയെ അപേക്ഷിച്ച് സവാളയ്ക്ക് കലോറി കുറവാണ്. 100 ഗ്രാം സവാളയിൽ ഏകദേശം 40 കലോറിയാണ് ഉള്ളത്. ചെറിയുള്ളില്‍ 72 കലോറിയുണ്ട്. എന്നാല്‍ സവാളയെക്കാള്‍ നാരുകള്‍ അടങ്ങിയിരിക്കുന്നത് ചെറിയുള്ളിയിലാണ്. ഇത് ദഹനത്തിന് സഹായിക്കും.
ഇവ രണ്ടിലും ധാരാളം വിറ്റാമിനും ധാതുക്കളും അടങ്ങിയിട്ടുണ്ടെങ്കിലും കണക്കില്‍ ചെറിയുള്ളിയാണ് മുന്നില്‍. ചെറിയുള്ളിയില്‍ 8.4 മില്ലി ഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെങ്കില്‍ സവാളയില്‍ അതിന്‍റെ അളവു 7.4 മില്ലി ഗ്രാം ആണ്. ഇവ രണ്ടിലും ആന്‍റി-ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ചെറിയുള്ളിയില്‍ വിറ്റാമിന്‍ ബി6, മാഗനീസ്, കോപ്പര്‍, ഫോലേറ്റ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക