
ഭക്ഷണത്തിന്റെ കലോറി കുറച്ചതു കൊണ്ടു മാത്രം തടി കുറയില്ല. ശരിയായ ഡയറ്റും വ്യായാമവും കൃത്യമായി സംയോജിച്ചു പിന്തുടരുന്നതാണ് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച മാര്‍ഗം. അതില്‍ കലോറി കുറച്ചുകൊണ്ടുള്ള ഭക്ഷണം മാത്രം കഴിച്ചിട്ടു കാര്യമില്ലെന്ന് വെയ്റ്റ് ലോസ് കോച്ച് ആന്‍ മരിയ ടോം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ബ്രേക്ക്ഫാസ്റ്റിന് കാപ്പി, ഉച്ചയ്ക്ക് സാലഡും മീനും ഇതിന് പിന്നാലെ നാല് മണിയാകുമ്പോള്‍ വീണ്ടും വിശപ്പ് തീര്‍ക്കാന്‍ കോഫിയും കുക്കീസും അത്താഴത്തിന് ബാക്കി വന്നതും അല്‍പം വീഞ്ഞുമായി കൊണ്ട് അഡ്‌ജെസ്റ്റ് ചെയ്യുന്ന രീതി നിങ്ങളുടെ തടി കുറയ്ക്കുകയല്ല, മറിച്ച് വര്‍ധിപ്പിക്കുമെന്ന് ആന്‍ മരിയ പറയുന്നു.
'മിക്കയാളുകള്‍ക്കും ഭക്ഷണം കഴിക്കുന്നത് വളരെ കുറവാണ് എന്നിട്ടും തടി കുറയുന്നില്ലെന്നാണ് പരാതി. എന്നാല്‍ നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം, അനാരോഗ്യകരമായ ഭക്ഷണക്രമമാണ് വില്ലന്‍, അത് ശരീരഭാരം വര്‍ധിപ്പിക്കും'. - ആന്‍ മരിയ കുറിച്ചു.
ഡയറ്റില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്താം
രാവിലെ രണ്ട് മുട്ടയും ടോസ്റ്റുമാണ് കഴിക്കുന്നതെങ്കില്‍ ടോസ്റ്റിന് പകരം മൂന്ന് കഷ്ണം കോഡിയാക് വാഫിള്‍സ് അല്ലെങ്കില്‍ പാന്‍കേക്ക് കഴിക്കാം. ഇവയില്‍ കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും കൂടുതലാണ്. ഇതു കൂടുതല്‍ നേരം വയറിന് സംതൃപ്തി നല്‍കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
എപ്പോഴും സാലഡും യോഗര്‍ട്ടുനുമൊപ്പം ചിക്കന്‍ കഴിക്കുന്നതിന് പകരം ഞണ്ടിന്റെ മാംസം സാലഡില്‍ ചേര്‍ക്കൂ. അല്ലെങ്കില്‍ ലഘുഭക്ഷണമായും ഈ പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കഴിക്കാം.
പ്ലേറ്റില്‍ പകുതിയും ഹൈ-ഫുള്‍നസ് സൂചികയുള്ള ഭക്ഷണങ്ങളാണെന്ന് ഉറപ്പാക്കുക.
അത്താഴത്തിന് മട്ടന്‍ അല്ലെങ്കില്‍ ബീഫ് ബോണ്‍ സൂപ്പ് ചേര്‍ക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക