നല്ല തണുത്ത കാലാവസ്ഥയില്‍ കുളിക്കുക എന്നത് പലര്‍ക്കും മടിയാണ്. ദിവസവുമുള്ള കുളി ശരീരത്തെ വൃത്തിയായി സൂക്ഷിക്കുക മാത്രമല്ല, മാനസികാവസ്ഥയെയും ദഹനത്തെയും വരെ സഹായിക്കും. എന്നാല്‍ മഞ്ഞുകാലത്ത് കുളി ഒഴിവാക്കുന്നത് ആയുസ് 34 ശതമാനം വര്‍ധിപ്പിക്കുമെന്ന് അവകാശപ്പെട്ട് അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഒരു വിഡിയോ വൈറലായിരുന്നു.
പോഷകവിദഗ്ധയായ ഡോ. റെബേക്ക പിന്‍റോയുടെ ഇന്‍സ്റ്റഗ്രാം വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് സംശയവുമായി എത്തുന്നത്. എന്നാല്‍ ഈ വാദത്തില്‍ എന്തെങ്കിലും സത്യമുണ്ടോ?
എന്നാല്‍ ഡോ. റെബേക്ക പിന്‍റോയുടെ അവകാശവാദത്തിന് ശാസ്ത്രീയ തെളിവുകളില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കുളി ഒഴിവാക്കുന്നത് ആയുര്‍ദൈര്‍ഘ്യം 34 ശതമാനം വര്‍ധിപ്പിക്കുമെന്ന വാദം അതിശോക്തിപരമാണ്. ഈ വാദത്തിന് ശാസ്ത്രീയ പിന്തുണയില്ല. എന്നാല്‍ നിരന്തരം കുളിക്കുന്നത് ചര്‍മത്തിലെ സൂക്ഷ്മജീവികളെയും സ്വാഭാവിക പ്രതിരോധത്തെയും തടസപ്പെടുത്തുമെങ്കിലും കുളി പൂര്‍ണമായും ഒഴിവാക്കുന്നത് ശുചിത്വ ആശങ്കകള്‍ക്കും അണുബാധകള്‍ക്കും കാരണമാകുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
നമ്മുടെ ആയുര്‍ദൈര്‍ഘ്യം ജീനുകള്‍, ജീവിതശൈലി, ചുറ്റുപാടപകള്‍ എന്നിവയുടെ സങ്കീര്‍ണമായ ഇടപെടലിനെ ആശ്രയിച്ചിരിക്കും. അതികൊണ്ട് കുളിക്ക് മാത്രമായി ദീര്‍ഘായുസ്സിനെ കാര്യമായി ബാധിക്കാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ പറയുന്നു.
മഞ്ഞുകാലത്തും കുളിക്കേണ്ടത് പ്രധാനമാണ്
ശൈത്യകാലത്ത് കുളി ഒഴിവാക്കുന്നത് വിയര്‍പ്പ്, നിര്‍ജ്ജീവമായ ചര്‍മകോശങ്ങള്‍ പരിസ്ഥിതി മാലിന്യങ്ങള്‍ എന്നിവ അടിഞ്ഞുകൂടുന്നതിനും കാരണമാകും. ഇത് സുഷിരങ്ങള്‍ അടയുന്നതിനും ചര്‍മത്തില്‍ അണുബാധയ്ക്കും രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ മഞ്ഞുകാലത്ത് ചെറു ചൂടുവെള്ളത്തിലുള്ള കുളി രക്തയോട്ടം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പതിവായി കുളി മുടക്കുന്നത് ദഹനത്തെ പ്രതികൂലമായി ബാധിക്കാന്‍ ഇടയാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക