തളര്‍ച്ച, അകാരണമായ മുടി കൊഴിച്ചില്‍ എന്നിവ അനുഭവപ്പെടാറുണ്ടോ? അത് ഒരു പക്ഷെ ശരീരത്തില്‍ സിങ്കിന്‍റെ അളവു കുറയുന്നതു മൂലമാകാം. സിങ്കിന്റെ അളവ് ശരീരത്തിൽ ഒരു ചെറിയ തോതിൽ പോലും കുറഞ്ഞാൽ അത് ആരോഗ്യത്തെ ബാധിക്കും. രോഗപ്രതിരോധ ശേഷി നിലനിർത്താനും ശരീര കോശങ്ങളുടെ വളർച്ചയ്ക്കും ഹോർമോൺ ഉത്പാദനത്തിനും ശരീരത്തിൽ സിങ്ക് കൂടിയേ തീരൂ. ശരീരത്തിലെ മുന്നൂറോളം എൻസൈമുകളുടെ പ്രവർത്തനങ്ങൾക്കും സിങ്ക് വളരെ അനിവാര്യമാണ്.
ശരീരം ഒരിക്കലും സ്വയം സിങ്ക് ഉത്പാദിപ്പിക്കില്ല. അതുകൊണ്ട് സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുക മാത്രമാണ് ഇതിന് പരിഹാരം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) പറയുന്നത് പ്രകാരം 19 വയസിന് മുകളിൽ പ്രായമായ പുരുഷന്മാർ പ്രതിദിനം 11 മില്ലിഗ്രാം സിങ്ക് ശരീരത്തിനുള്ളിലേക്ക് എടുക്കണം. അതേസമയം 19 വയസിനു മുകളിലുള്ള സ്ത്രീകളിൽ അത് എട്ട് മില്ലിഗ്രാമും ഗർഭിണികളിൽ 11 മില്ലിഗ്രാമും മുലയൂട്ടുന്നവരിൽ 12 മില്ലിഗ്രാമുമായിരിക്കണം.
പോർക്ക്, ബീഫ്, മട്ടൻ, ചെമ്മീൻ, പയറുവര്‍ഗങ്ങള്‍ എന്നിവ സിങ്കിന്‍റെ കലവറയാണ്. കശുവണ്ടി, ബദാം, മത്തങ്ങ വിത്തുകൾ, വാൾനട്ട് തുടങ്ങിയവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബറും വിറ്റാമിനുകളും അടങ്ങിയ നട്‌സ് കഴിക്കുന്നത് ക്യാൻസർ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ചില രോഗങ്ങൾക്കുള്ള അപകടസാധ്യത ഘടകങ്ങൾ കുറയ്ക്കാനും സഹായിക്കും.
പ്രോട്ടീനുകളും സിങ്കും മറ്റ് വിറ്റാമിനുകളും അടങ്ങിയ മുട്ടയും പാലും കഴിക്കുന്നതും പതിവാക്കാം. ചീസ്, ഗോതമ്പ്, അരി, ഓട്‌സ് തുടങ്ങിയവയിലും ധാരളം സിങ്ക് അടങ്ങിയിട്ടുണ്ട്. പച്ചക്കറിയിലും പഴ വർഗങ്ങളിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും ശരീരത്തിൽ സിങ്കിന്റെ അളവ് കൂട്ടാൻ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക