
ഭക്ഷണം കഴിച്ച ശേഷമുള്ള നെഞ്ചെരിച്ചിൽ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അന്നനാളത്തിൽ നിന്നും ഉദരത്തിലെ ആസിഡ് തിരിച്ചൊഴുകുന്നതു മൂലമാണ് ഇത്തരത്തിൽ നെഞ്ചെരിച്ചിൽ അഥവാ ആസിഡ് റിഫ്ലക്സ് അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചിൽ ഉണ്ടാകുമ്പോൾ വീട്ടിലെ പൊടികൈ പ്രയോഗങ്ങളെയാണ് മിക്കയാളുകളും ആശ്രയിക്കുന്നത്. എന്നാല്‍ അവ എല്ലായ്പ്പോഴും ഗുണകരമായെന്ന് വരില്ല. മാത്രമല്ല ചിലത് അവസ്ഥയെ അഷളാക്കാനും സാധ്യതയുണ്ട്.
നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ ഈ മൂന്ന് പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കാം.
നാരങ്ങ വെള്ളം
നെഞ്ചെരിച്ചിൽ ശമിപ്പിക്കാൻ പലരും നാരങ്ങാവെള്ളം കുടിക്കാറുണ്ട്. നിരവധി ആരോഗ്യഗുണങ്ങൾ നാരങ്ങയിൽ അടങ്ങിയിട്ടുണ്ടെങ്കിലും നെഞ്ചെരിച്ചിലിന് നാരങ്ങവെള്ളം ഒരു ഉത്തമ പരിഹാരമല്ല. നാരങ്ങ വെള്ളത്തിന് അസിഡിറ്റി ഉള്ളതിനാൽ നെഞ്ചെരിച്ചിൽ ശമിക്കുന്നതിന് പകരം വഷളാകാനാണ് സാധ്യത കൂടുതല്‍.
സോഡകൾ
പിസ, ബർഗർ പോലുള്ള ഫാസ്റ്റ് ഫുഡുകൾക്കൊപ്പം സോഡ കുടിക്കുന്നത് ഇപ്പോള്‍ ഒരു ശീലമായി മാറിയിരിക്കുകയാണ്. ഇത് ദഹനം മെച്ചപ്പെടുത്തുമെന്നാണ് ധാരാണ. എന്നാൽ സോഡയിലുള്ളത് കാർബൺ ഡൈ ഓക്സൈഡ് ആണ്. ഇത് ആമാശയത്തിൽ മർദം വർധിപ്പിക്കും. അധികമർദം ആമായത്തിലെ ആസിഡ് തിരികെ ഒഴുകാൻ കാരണമാകും.
ആപ്പിൾ സിഡെർ വിനെഗർ
കൂടാതെ നെഞ്ചെരിച്ചിൽ മാറാൻ പലരും ആപ്പിൾ സിഡെർ വിനെഗർ നിർദേശിക്കാറുണ്ട്. എന്നാൽ ഇത് അസിഡിക് ആണ്. ആപ്പിൾ സിഡെർ വിനെഗർ കുടിക്കുന്നത് ആസിഡ് റിഫ്ലക്സ് വഷളാക്കുകയാണ് ചെയ്യുക.
കുടിക്കേണ്ടത്
നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ അസിഡിക് സ്വഭാവമില്ലാത്ത പാനീയങ്ങള്‍ തെരഞ്ഞെടുക്കാം. ഹെർബൽ ടീ അല്ലെങ്കിൽ പ്ലെയിൻ വാട്ടർ പോലുള്ളവ സഹായകരമാണ്. ഇത് ആസിഡ് റിഫ്ലക്സ് വഷളാക്കാതെ ആമാശയത്തെ ശമിപ്പിക്കാൻ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക