മുട്ട പുഴുങ്ങിയ വെള്ളം കളയല്ലേ, ഇതുകൊണ്ട് ഇങ്ങനെയും ഉപയോ​ഗം ഉണ്ടായിരുന്നോ!

പ്രോട്ടീൻ, കാത്സ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ ആരോ​ഗ്യത്തിന് വേണ്ട നിരവധി അവശ്യ പോഷകങ്ങൾ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
egg
മുട്ട
Updated on

ബ്രേക്ക്ഫാസ്റ്റിന് വളരെ ഫാസ്റ്റായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പുഴുങ്ങിയ മുട്ട. പ്രോട്ടീൻ, കാത്സ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ ആരോ​ഗ്യത്തിന് വേണ്ട നിരവധി അവശ്യ പോഷകങ്ങൾ മുട്ടയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ബ്രേക്ക്ഫാസ്റ്റിന് വളരെ മികച്ച ഒരു ഓപ്ഷന്‍ തന്നെയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മുട്ട പുഴുങ്ങിയ ശേഷം അവശേഷിക്കുന്ന വെള്ളം എന്താണ് ചെയ്യാറ്?

എന്തു ചെയ്യാന്‍! അത് സിങ്കില്‍ ഒഴിച്ചു കളയും എന്നായിരിക്കും മിക്കയാളുകളുടെയും മറുപടി. എന്നാല്‍ ആ വെള്ളം കളയാതെ ഫലപ്രദമായി ഉപയോ​ഗിക്കാൻ ഒരു ടിപ് കിട്ടിയാലോ. മുട്ട പുഴുങ്ങിയ വെള്ളം ധാതു സമൃദ്ധമാണ്.

മുട്ട വെള്ളത്തിലിട്ട് പുഴുങ്ങുമ്പോൾ മുട്ടയുടെ തോടിൽ നിന്ന് കാത്സ്യം വെള്ളത്തിലേക്ക് ഇറങ്ങുന്നു. ഇത് കാത്സ്യം ആവശ്യമായ ചെടികൾക്ക് വളമായി ഉപയോ​ഗിക്കാം. രാസവസ്തുക്കൾ ഉപയോ​ഗിക്കാത്തതു കൊണ്ട് ഇത് തികച്ചും സുരക്ഷിതമായ മാർ​ഗാണ്. കാത്സ്യം മണ്ണിന്റെ പിഎച്ച് ബാലൻസ് ചെയ്യാൻ സഹായിക്കും. ഇത് ചെടികളെ മണ്ണിൽ നിന്ന് ഫലപ്രദമായി പോഷകങ്ങൾ ആ​ഗിരണം ചെയ്യാൻ സഹായിക്കും. വെള്ളം തണുത്ത ശേഷം ഇത് ഇൻഡോർ ചെടികളിൽ അല്ലെങ്കിൽ തക്കാളി, കുരുമുളകു പോലുള്ള ചെടികൾക്ക് ഒഴിക്കാം. ചെടികൾ നല്ല രീതിയിൽ വളരാൻ ഇത് സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com