
മുൻപ് മഴക്കാലത്ത് മാത്രം പറമ്പിൽ പൊട്ടിമുളച്ചിരുന്ന കൂൺ ഇന്ന് വർഷം മുഴുവൻ സുലഭമാണ്. കൂൺ കൃഷി അത്രയേറെ വ്യാപിച്ചിരിക്കുന്നു. ഉരുണ്ടതും പരന്നതുമായി പലവിധ രൂപത്തിൽ കൂണുകൾ വിപണയിൽ ലഭ്യമാണ്. ഇവയുപയോഗിച്ച് രുചിയൂറുന്ന കൂൺ വിഭവങ്ങൾ തയ്യാറാക്കാം എന്ന് മാത്രമല്ല, അവ വളരെ അധികം പോഷകസമൃദ്ധവുമാണ്. കലോറി കുറഞ്ഞതും നാരുകളും ആന്റീഓക്സിഡന്റുകളും ധാരാളം അടങ്ങിയതാണ് കൂൺ. മാത്രമല്ല, ഇവയിൽ വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്.
ഇനി ഒരു രഹസ്യം പറഞ്ഞു തരാം, കൂണ്‍ പാകം ചെയ്യുന്നതിന് മുന്‍പ് 15-30 മിനിറ്റ് സൂര്യപ്രകാശം ഏല്‍പ്പിക്കുന്നത് ഇവയുടെ പോഷകമൂല്യം വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സൂര്യപ്രകാശം ഏൽക്കുമ്പോൾ വിറ്റാമിൻ ഡി2 ആയി മാറുന്ന എർഗോസ്റ്റെറോൾ എന്ന സംയുക്തം കൂണിൽ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം: കൂണില്‍ കലോറി കുറവാണ്. ഏകദേശം 90 ശതമാനവും വെള്ളമാണ്. ഇത് നിങ്ങളുടെ കലോറി ഉപഭോഗം ഗണ്യമായി കുറയ്ക്കുകയും വയറു സംതൃപ്തി നല്‍കാനും സഹായിക്കുന്നു.
കുടലിന്റെ ആരോഗ്യം: കൂണിൽ സെലിനിയം എന്ന ധാതു അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ആന്റിഓക്‌സിഡന്റുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ കുടലിനെയും രോഗപ്രതിരോധ സംവിധാനത്തെയും പിന്തുണയ്ക്കുന്നു. കൂടാതെ, കൂൺ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. ഇത് ദഹനനാളത്തിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാൻ സഹായിക്കുന്നു.
കാഴ്ചശക്തി
ബീറ്റാ കരോട്ടിൻ പോലുള്ള പോഷകങ്ങൾ അടങ്ങിയ കൂൺ ആരോഗ്യകരമായ ചർമം നിലനിർത്താനും കാഴ്ച സംരക്ഷിക്കാനും സഹായിച്ചേക്കാം. കണ്ണുകളുടെ പ്രവർത്തനത്തെയും നാഡീവ്യവസ്ഥയുടെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നതായി അറിയപ്പെടുന്ന വിറ്റാമിൻ ബി 2 യും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോൾ
കൂണിൽ ലീൻ പ്രോട്ടീനും ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഹൃദയത്തിന് നല്ലതായിക്കും.
അസ്ഥികളെ ശക്തിപ്പെടുത്തുന്നു
കൂണിലെ കാൽസ്യം അളവ് അസ്ഥികളുടെ ശക്തി വർധിപ്പിക്കുന്നു. പതിവായി കൂൺ കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട അസ്ഥി രോഗങ്ങളുടെ സാധ്യത കുറയ്ക്കും.
Sun-drying mushrooms before cooking can significantly boost their Vitamin D2 levels.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates