
മിക്കവരും പ്രഭാതം തുടങ്ങുന്നത് തിടുക്കത്തോടെയാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കുക, ശരിയായ അളവിൽ ഉറങ്ങാതെ എണീക്കുക, ഉറക്കം തെറ്റി എഴുന്നേറ്റ് നേരിട്ട് ജോലി സമ്മർദത്തിലേയ്ക്ക് പ്രവേശിക്കുക എന്നിവയാണ് മിക്ക ആളുകളും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ നിസ്സാരമായ ശീലങ്ങൾ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും നിരവധിപ്രവൃത്തികൾ നിർവഹിക്കുന്നതുമായ കരളിന്റെ ആരോഗ്യത്തെ ദൈനംദിനം ബാധിക്കുന്നുണ്ട്. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വിലമതിക്കപ്പെടാത്തതുമായ അവയവങ്ങളിൽ ഒന്നാണ് കരൾ
1.പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്.
പല ആളുകളും ഇപ്പോൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന തരത്തിലുള്ള ഡയറ്റ് പ്ലാനുകൾ പിന്തുടരുന്ന ആളുകളാണ്.പതിവായ ഇങ്ങനെ ചെയ്യുന്നത് ശരീരത്തിനേയും കരളിനേയും മോശമായ രീതിയിലാണ് ബാധിക്കുന്നത്. രാവിലെ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ വർധിക്കാൻ കാരണമാകും. ഇത് നമ്മുടെ കരളിനേയും ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ കരളിന് പങ്കുണ്ട്. അതിനാൽ, രാവിലെ ചെറുതായെങ്കിലും എന്തെങ്കിലും കഴിക്കാൻ ശ്രമിക്കുക.
2. ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ പ്രഭാതഭക്ഷണം
അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളാണ് രാവിലെ കഴിക്കുന്നതെങ്കിൽ അത് കരളിനെ ദോഷകരമായി ബാധിക്കും. കരളിൽ വെച്ചാണ് ഫ്രക്ടോസ് മെറ്റബോളിസ് ചെയ്യപ്പെടുന്നത്. ഇതിന്റെ അമിതമായ അളവ് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം.
3. വ്യായാമം ഇല്ലായ്മ
രാവിലെ എണീറ്റുള്ള കിടക്കയിൽ കിടന്നുകൊണ്ടുള്ള ഫോൺ സ്ക്രോൾ ചെയ്യുന്നത്,വെറുതെ കിടക്കുന്നതെല്ലാം കരളിനെ ബാധിക്കുന്നു .രാവിലെയുള്ള നേരിയ വ്യായാമങ്ങൾ, സ്ട്രെച്ചിംഗ്, നടത്തം അല്ലെങ്കിൽ യോഗ എന്നിവ ലിംഫറ്റിക് ഫ്ലോ വർദ്ധിപ്പിക്കാൻ സഹായിക്കുകയും കരളിന്റെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
4. ഡിട്ടോക്സ് പാനീയങ്ങൾ
പലപ്പോഴും നല്ലതാണെന്ന് തെറ്റിദ്ധരിക്കുന്ന ഡിട്ടോക്സ് പാനീയങ്ങൾ അമിതമായാൽ അപകടമാണ്. ആപ്പിൾ സിഡർ വിനെഗർ, മഞ്ഞൾ, വെളുത്തുള്ളി എന്നിവയെല്ലാം ചേർത്തുള്ള കൂട്ടുകളെ പലരും രാവിലെ തന്നെ ആശ്രയിക്കുന്നു. രാവിലെ തന്നെ കരളിനെ ഇത്തരം എരിവുള്ള പരീക്ഷണങ്ങളുടെ ഭാഗമാക്കേണ്ടതില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
5. ശരിയായ ഉറക്കമില്ലായിമ
വൈകി ഉറങ്ങുകയോ, കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുകയോ ചെയ്താൽ, കരളിന് അതിന്റെ പൂർണ്ണ വിശ്രമ സമയം ലഭിക്കുന്നില്ല. ഉറക്കക്കുറവ് രക്തത്തിലെ പഞ്ചസാരയുടെയും കോർട്ടിസോളിന്റെയും അളവ് വർദ്ധിപ്പിക്കുകയും, അത് വീണ്ടും കരളിന് സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.
6. ഒഴിഞ്ഞ വയറ്റിൽ സപ്ലിമെന്റുകളോ മരുന്നുകളോ കഴിക്കുന്നു
മൾട്ടിവിറ്റാമിനുകളും വേദനസംഹാരികളും മുതൽ ഹെർബൽ സപ്ലിമെന്റുകളും പ്രോട്ടീൻ പൗഡറുകളും വരെ, പലരും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നു. കാലക്രമേണ, അമിതമായതോ അല്ലെങ്കിൽ കൃത്യസമയത്ത് കഴിക്കാത്തതോ ആയ സപ്ലിമെന്റേഷൻ നിങ്ങളുടെ കരളിനെ മോശമായി ബാധിക്കുന്നു
Improper morning habits negatively affect our liver functions.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates