അമ്മയിലെ ഇരുമ്പിന്റെ അളവ് നിശ്ചയിക്കും കുട്ടി ആണാണോ പെണ്ണാണോ എന്ന്!

ജപ്പാനിലെ ദേശീയ ഗവേഷണ സ്ഥാപനമായ ഒസാക്ക സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം പുതിയൊരു രഹസ്യം വെളിപ്പെടുത്തി.
Iron deficiency in mother causes male-to-female sex reversal in mouse embryos
Iron deficiency in mother causes male-to-female sex reversal in mouse embryosAI Image
Updated on
2 min read

ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ലിംഗം എങ്ങനെ നിർണ്ണയിക്കപ്പെടുന്നു എന്നത് എല്ലായ്പ്പോഴും ശാസ്ത്രത്തിന്റെ ഒരു രഹസ്യമായിരുന്നു. പരമ്പരാഗതമായി, X, Y ക്രോമസോമുകൾ മാത്രമാണ് ലിംഗനിർണയത്തെ നിയന്ത്രിക്കുന്നതെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ, ജപ്പാനിലെ ദേശീയ ഗവേഷണ സ്ഥാപനമായ ഒസാക്ക സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം പുതിയൊരു രഹസ്യം വെളിപ്പെടുത്തി. അമ്മയുടെ ശരീരത്തിലെ ഇരുമ്പിന്റെ കുറവ് ജനിതകമായി ആണായിരിക്കേണ്ട ഭ്രൂണങ്ങളെ പെൺ ലിംഗാവയവങ്ങളോടെ ജനിപ്പിക്കാൻ കാരണമാകുമെന്നാണ്.

എങ്ങനെയാണ് ലിംഗം നിർണ്ണയിക്കപ്പെടുന്നത്?

സസ്തനികളിൽ, ലിംഗം X, Y ക്രോമസോമുകൾ വഴി നിർണ്ണയിക്കപ്പെടുന്നു:

XX ക്രോമസോമുകൾ പെൺ (അണ്ഡാശയം രൂപപ്പെടുന്നു).

XY ക്രോമസോമുകൾ → ആൺ (വൃഷ്ണങ്ങൾ രൂപപ്പെടുന്നു).

Iron deficiency in mother causes male-to-female sex reversal in mouse embryos
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയില്‍ പ്രമേഹ പഠനവും, ഭൂമിയിലിരുന്ന് നേതൃത്വം നല്‍കുന്നത് മലയാളി

Y ക്രോമസോമിലെ SRY ജീൻ ആണ് വൃഷ്ണങ്ങളുടെ വികാസത്തിന് നിർണായകമായത് (SRY ജീൻ (Sex-determining Region Y) Y ക്രോമസോമിൽ കാണുന്ന ജീനാണ് , ഇത് വൃഷണങ്ങൾ ഉണ്ടാകുന്നതിന് ഹേതുവാകുകയും അതുമൂലം പുരുഷ ലിംഗ ലക്ഷണങ്ങളുടെ വികാസത്തിന് കാരണമാകുകയും ചെയ്യുന്നു). എന്നാൽ, ഈ ജീൻ പ്രവർത്തനക്ഷമമാകാൻ ഇരുമ്പ് അടിസ്ഥാനപരമായ ഒരു എൻസൈം (KDM3A) ആവശ്യമാണ്, KDM3A ഹിസ്റ്റോണുകളിൽ നിന്നും മെതിൽ ഗ്രൂപ്പുകൾ നീക്കം ചെയ്ത് ജീൻ പ്രവർത്തനം നിയന്ത്രിക്കുന്നു. ഇരുമ്പ് കുറവുണ്ടെങ്കിൽ, ഈ എൻസൈം ശരിയായി പ്രവർത്തിക്കാതെ SRY ജീൻ സ്വാധീനിക്കപ്പെടുകയും ലിംഗം മാറ്റം സംഭവിക്കുകയും ചെയ്യുന്നു! അതായത് അമ്മയിലെ ഇരുമ്പിന്റെ അംശത്തിൽ കുറവുണ്ടാകുമ്പോൾ കുഞ്ഞ് പെൺകുട്ടിയായിരിക്കാൻ സാധ്യത കൂടുതലാണ്.

 Iron deficiency in mother causes male-to-female sex reversal in mouse embryos
Iron deficiency in mother causes male-to-female sex reversal in mouse embryos representative imageGemini AI

ഗവേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ

ജനിതക പരീക്ഷണം (ഇരുമ്പ് ശേഖരിക്കാനുള്ള ജീൻ നീക്കം ചെയ്ത എലികൾ).XY ഭ്രൂണങ്ങളിൽ ഇരുമ്പ് കുറഞ്ഞപ്പോൾ, SRY ജീൻ പ്രവർത്തനം 50% കുറഞ്ഞു അതിനാൽ 39 ഭ്രൂണങ്ങളിൽ ഏഴിൽ വൃഷ്ണങ്ങൾക്ക് പകരം അണ്ഡാശയം രൂപപ്പെട്ടു! ഇരുമ്പ് കുറഞ്ഞ ഭക്ഷണം നൽകിയ ഗർഭിണി എലികളിൽ, 72 XY ഭ്രൂണങ്ങളിൽ മൂന്നെണ്ണം പൂർണ്ണമായും സ്ത്രീ ലിംഗാവയവങ്ങളോടെ ജനിച്ചു. ചില ഭ്രൂണങ്ങളിൽ ഓവോടെസ്റ്റിസ് (വൃഷ്ണവും അണ്ഡാശയവും കൂടിച്ചേർന്ന അവയവം) കാണപ്പെട്ടു. KDM3A ജീൻ മ്യൂട്ടേഷൻ + ഇരുമ്പ് കുറവ് = കൂടുതൽ പോസിറ്റീവ് റിസൾട്ടുകൾ കാണുവാൻ സാധിച്ചു. KDM3A ജീന്റെ ഒരു പകർപ്പ് നഷ്ടപ്പെട്ട എലികളിൽ, ഇരുമ്പ് കുറവുണ്ടായപ്പോൾ മാത്രമേ ലിംഗമാറ്റം കാണാനായുള്ളൂ. ഇത് ജനിതകവും പരിസ്ഥിതിജന്യവുമായ ഘടകങ്ങളുടെ സംയോജനം വ്യക്തമാക്കുന്നു.

മനുഷ്യരിലും ഇത് സംഭവിക്കുമോ?

ഇരുമ്പ് കുറവും ലിംഗനിർണയവും തമ്മിലുള്ള ബന്ധം മനുഷ്യ ഭ്രൂണങ്ങളിലും പ്രാധാന്യം വഹിക്കുന്നുണ്ടോ എന്ന് ഇപ്പോഴും പഠനത്തിലാണ്. എന്നാൽ, ഈ പഠനം ഗർഭിണികൾക്ക് ഇരുമ്പ് സപ്ലിമെന്റുകളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. ലോകത്തിൽ 1.2 ബില്യൺ പേർ ഇരുമ്പിലെ കുറവ് അനുഭവിക്കുന്നുണ്ട്, അതിനാൽ ഈ കണ്ടെത്തൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നു.

Iron deficiency in mother causes male-to-female sex reversal in mouse embryos
പഞ്ചസാര ഒഴിവാക്കാം, പകരം ആന്‍റിഓക്സിഡസ് അടങ്ങിയ ബെറിപ്പഴങ്ങള്‍; ആരോ​ഗ്യമുള്ള മുടിക്ക് ആരോ​ഗ്യകരമായ ഭക്ഷണക്രമം

എന്തുകൊണ്ട് ഈ കണ്ടെത്തൽ പ്രധാനമാകുന്നു?

ലിംഗനിർണയത്തിൽ പരിസ്ഥിതി ഘടകങ്ങളുടെ സ്വാധീനം; ഇതുവരെ ജനിതകം മാത്രമാണ് നിർണായകമെന്ന് കരുതിയിരുന്നു.

ഗർഭാവസ്ഥയിലെ പോഷകാഹാരത്തിന്റെ പ്രാധാന്യം; ഇരുമ്പ് മാത്രമല്ല, മറ്റ് ധാതുക്കളും ഹോർമോണുകളും ഭ്രൂണ വികാസത്തെ ബാധിക്കാം.

ഇന്റർസെക്സ് അവസ്ഥകൾക്ക് കാരണങ്ങൾ; ചിലപ്പോൾ ലിംഗാവയവങ്ങളിലെ വ്യതിയാനങ്ങൾക്ക് പോഷകാഹാരപരമായ കാരണങ്ങളുണ്ടാകാം.

ഇരുമ്പ് കുറവ് പോലെയുള്ള ഒരു ലളിതമായ കാര്യം എങ്ങനെ ഒരു ജീവിയുടെ ലിംഗത്തെ മാറ്റാം എന്നത് പ്രകൃതിയുടെ സങ്കീർണ്ണതയെ കാണിക്കുന്നു. ഗർഭിണികൾ ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണം (പച്ചക്കറികൾ, ഇറച്ചി, പയർവർഗ്ഗങ്ങൾ) കഴിക്കണം. ഡോക്ടർമാരുടെ ശുപാർശ പ്രകാരം അയൺ സപ്ലിമെന്റുകൾ കഴിക്കുക.

ഡോ. സിനി മാത്യു ജോൺ, Phd, കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കൽഗറിയിൽ സീനിയർ സയന്റിസ്റ്റും ത്രോംബോസിസ് ഹീമോസ്റ്റാസിസ് ഗവേഷണ വിഭാഗത്തിന്റെ ശാസ്ത്ര മേധാവിയുമാണ്.

റഫറൻസ് : പ്രൊഫസർ മകോട്ടോ ടാച്ചിബാന്റെ നേതൃത്വത്തിൽ നടന്ന പഠനം നേച്ചർ ജേർണലിൽ 2025 ജൂൺ 4-ന് പ്രസിദ്ധീകരിച്ചു.

Summary

Traditionally, it was thought that only the X and Y chromosomes controlled sex determination. However, A recent study by researchers at Osaka University, a national research institute in Japan, has revealed a new secret, Iron deficiency in mother causes male-to-female sex reversal in mouse embryos

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com