ശരീരത്തില്‍ പ്രോട്ടീന്‍ കൂടിയാല്‍ എന്ത് സംഭവിക്കും?

നമ്മുടെ ഡയറ്റില്‍ മൊത്ത കലോറി ഉപഭോഗത്തിന്റെ 10-35 ശതമാനം വരെ പ്രോട്ടീന്‍ ആയിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
Egg and meat high protein diet
High Protein Intakeപ്രതീകാത്മക ചിത്രം
Updated on
2 min read

ഹൈ പ്രോട്ടീന്‍ ഡയറ്റുകളും പ്രോട്ടീന്‍ സപ്ലിമെന്‍റുകളും എടുക്കുന്ന ധാരാളം ആളുകളുണ്ട്. നമ്മുടെ ശരീരത്തില്‍ അവശ്യം വേണ്ട ഒരു മാക്രോന്യൂട്രിയന്റ് ആണ് പ്രോട്ടീന്‍. പേശികളുടെയും അസ്ഥികള്‍, ചര്‍മം, തരുണാസ്ഥി, രക്തം എന്നിവയുടെ നിര്‍മാണ വസ്തുവാണ് പ്രോട്ടീന്‍. ശരീരത്തിലെ ഹോര്‍മോണുകള്‍, എന്‍സൈമുകള്‍, വിറ്റാമിനുകള്‍ എന്നിവയുടെ നിര്‍മാണത്തിനും പ്രോട്ടീന്‍ അനിവാര്യമാണ്. എന്നാല്‍ ശരീരത്തില്‍ പ്രോട്ടീന്‍ അളവു കൂടിയാൽ ആരോഗ്യത്തിന് എന്തു സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

നമ്മുടെ ഡയറ്റില്‍ മൊത്ത കലോറി ഉപഭോഗത്തിന്റെ 10-35 ശതമാനം വരെ പ്രോട്ടീന്‍ ആയിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഹൈപ്രോട്ടീന്‍ ഡയറ്റുകളും സപ്ലിമെന്‍റുകളും ശരീരത്തില്‍ പ്രോട്ടീന്‍റെ അളവു കൂട്ടുകയും അന്നജത്തിന്‍റെ അളവും കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ഉല്‍പാദനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.

അന്നജത്തിന്‍റെ അളവു കുറച്ചു കൊണ്ട് കൊഴുപ്പ് അളവു കൂട്ടിയുള്ള ഭക്ഷണക്രമാണ് പ്രോട്ടീന്‍ ഡയറ്റില്‍ ഉള്ളത്. പ്രോട്ടീന്‍ ശരീരത്തിലെ മെറ്റബോളിസം എളുപ്പമാക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ ശരീരത്തില്‍ പ്രോട്ടീന്‍റെ അളവും കൂടിയാല്‍ നേരെ തിരിച്ചാണ് സംഭവിക്കുക. ശരീരത്തിലെ അമിത പ്രോട്ടീന്‍ അളവു ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകുന്നു. മാത്രമല്ല, പലവിധ ദഹനപ്രശ്നങ്ങള്‍ക്കും അമിത പ്രോട്ടീന്‍ വിനയാകും.

പ്രോട്ടീന്‍ അളവു വര്‍ധിക്കുന്നത് വൃക്കകളുടെ പണി ഇരട്ടിയാക്കാനും കാരണമാകും. കാത്സ്യത്തിന്‍റെ അളവു കുറയ്ക്കാനും ശരീരത്തില്‍ പ്രോട്ടീന്‍ വര്‍ധിക്കുന്നത് കാരണമാക്കുന്നു.

ദിവസവും എത്ര പ്രോട്ടീന്‍ കഴിക്കണം

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ശരീരഭാരം അനുസരിച്ച് പ്രോട്ടീന്‍ ഉപയോഗത്തില്‍ വ്യത്യാസം വരാം. ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് പ്രതിദിനം 0.8 ഗ്രാം പ്രോട്ടീന്‍ ആണ് മുതിര്‍ന്ന ഒരു വ്യക്തി കഴിക്കേണ്ടത്.

അതായത്, ശരാശരി 65 കിലോഗ്രാം ശരീരഭാരമുള്ള ഒരു വ്യക്തി ഒരു ദിവസം ഏകദേശം 50 ഗ്രാം പ്രോട്ടീന്‍ കഴിക്കാം. എന്നാല്‍ ശാരീരികമായി കൂടുതല്‍ സജീവമായ ആളുകള്‍ക്ക് കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമായി വരും.

പ്രോട്ടീന്‍ അമിതമായലുള്ള ലക്ഷണങ്ങള്‍

  • അമിതമായ ദാഹം

  • അടിക്കടിയുടെ മൂത്രശങ്ക

  • ദഹനപ്രശ്‌നങ്ങള്‍

  • വായ്‌നാറ്റം- എന്നിവയാണ് ചില പ്രധാന ലക്ഷണങ്ങള്‍.

Egg and meat high protein diet
അമിതമായാല്‍ ചിയ വിത്തുകളും പണി തരും, പുഡ്ഡിങ് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രോട്ടീന്‍ ഉപഭോഗം എങ്ങനെ ബാലന്‍സ് ചെയ്യാം

  • ദൈനംദിന പ്രോട്ടീൻ ഉപഭോഗം പാലിക്കുക: ഓരോ കിലോഗ്രാം ശരീരഭാരത്തിനും 0.8 മുതൽ 1 ഗ്രാം വരെ പ്രോട്ടീൻ ദിവസവും കഴിക്കാൻ ശ്രമിക്കുക

  • വിവിധ സ്രോതസ്സുകളിൽ നിന്നുള്ള പ്രോട്ടീൻ കഴിക്കുക: പ്രത്യേകിച്ച് മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ (മാംസം, മത്സ്യം, മുട്ട, പാലുൽപ്പന്നങ്ങൾ), സസ്യങ്ങളിൽ നിന്നുള്ള വിവിധതരം പ്രോട്ടീൻ ഭക്ഷണങ്ങൾ (പയർവർഗ്ഗങ്ങൾ, ബീൻസ്, പയർവർഗ്ഗങ്ങൾ, ടോഫു) എന്നിവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

Egg and meat high protein diet
വെറുതെയുള്ള ‍ഡാന്‍സു കളിയല്ല, സൂംബ അടിപൊളിയാണ്; മാനസിക ഉന്മേഷത്തിനും ഹൃദയാരോഗ്യത്തിനും നല്ലത്
  • പ്രോട്ടീൻ മുഴുവനും ഒരേസമയം കഴിക്കരുത്: ഭക്ഷണത്തിനും ലഘുഭക്ഷണത്തിനും ഇടയിൽ പ്രോട്ടീൻ ഉപഭോഗം വിഭജിക്കുക.

  • പ്രോട്ടീനുകൾ മറ്റ് പോഷകങ്ങളുമായി സംയോജിപ്പിച്ചു കഴിക്കാം: പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മറ്റ് പോഷകങ്ങൾ, കൊഴുപ്പ് എന്നിവയുമായി സന്തുലിതാവസ്ഥ നോക്കുക.

  • ജലാംശം നിലനിർത്തുക: ജലാംശം നിലനിർത്തുന്നത് ദഹനത്തിനും പ്രോട്ടീന്റെ ഉപയോഗത്തിനും സഹായിക്കുന്നു.

Summary

While protein needs vary based on activity level, High protein intake can lead to adverse effects

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com