വൈറല്‍ ഡയറ്റ് പാളി, സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഗുരുതരാവസ്ഥയില്‍, എന്താണ് കാര്‍ണിവോര്‍ ഡയറ്റ്

മറ്റ് എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കി, പൂര്‍ണമായും മാംസവും മൃഗ ഉല്‍പ്പന്നങ്ങളും മാത്രം അടങ്ങിയതാണ് കാര്‍നിവോര്‍ ഡയറ്റ്.
Carnivore diet
എന്താണ് കാര്‍ണിവോര്‍ ഡയറ്റ്
Updated on

ലതരം ഡയറ്റ് പ്ലാനുകളാണ് ഓരോ ദിവസവും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ഇപ്പോള്‍ ട്രെഡിങ്ങില്‍ നില്‍ക്കുന്ന 'കാര്‍ണിവോര്‍ ഡയറ്റ്' പരീക്ഷിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമേരിക്കന്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ആയ ഈവ് കാതറീന്‍.

എന്താണ് കാര്‍ണിവോര്‍ ഡയറ്റ്

മറ്റ് എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കി, പൂര്‍ണമായും മാംസവും മൃഗ ഉല്‍പ്പന്നങ്ങളും മാത്രം അടങ്ങിയതാണ് കാര്‍ണിവോര്‍ ഡയറ്റ്. കാര്‍ണിവോര്‍ ഡയറ്റ് മാനസികാവസ്ഥ മെച്ചപ്പെടുത്താനും പൊണ്ണത്തടിയും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുമെന്നുമാണ് വാദിക്കുന്നതെങ്കില്‍ ഇതിനെ പിന്തുണയ്ക്കുന്ന പഠനങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ അമിതമായി പ്രോട്ടീന്‍ എത്തുന്നത് ശരീരത്തിന് സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതിൽ നാരുകൾ ഉൾപ്പെടെയുള്ള ഗുണകരമായ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകൾ പോലുള്ള സസ്യ സംയുക്തങ്ങളും ഇല്ലത്തതു കൊണ്ട് തന്നെ കാര്‍ണിവോര്‍ ഡയറ്റ് ആളുകളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

അമിതമായ പ്രോട്ടീൻ ഉപഭോഗവുമായി ബന്ധപ്പെട്ട നിരവധി അപകടസാധ്യതകളുണ്ട്. നാരുകളുടെ അളവ് കുറയുന്നത് മലബന്ധം, തലവേദന, വായ്‌നാറ്റം എന്നിവയ്ക്ക് കാരണമാകുന്നു. ചുവന്ന മാംസത്തിലും സംസ്കരിച്ച മാംസത്തിലും കാണപ്പെടുന്ന ഉയർന്ന അളവിലുള്ള പൂരിത കൊഴുപ്പുകൾ കാരണം ഹൃദ്രോഗ സാധ്യത വർധിക്കും. ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം വൃക്കരോഗമുള്ള വ്യക്തികളിൽ വൃക്കകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. കൂടാതെ ശരീരം പ്രോട്ടീൻ മാലിന്യങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്നതിനെയും ബാധിക്കുന്നു.

കാര്‍ണിവോര്‍ ഡയറ്റിന്‍റെ ആരംഭം

മനുഷ്യരുടെ പൂർവ്വികർ കൂടുതലും മാംസവും മത്സ്യവും കഴിച്ചിരുന്നുവെന്നും ഇന്നത്തെ ഉയർന്ന തോതിലുള്ള വിട്ടുമാറാത്ത രോഗങ്ങൾക്ക് ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമമാണ് കാരണമെന്നും ഉള്ള വിശ്വാസത്തിൽ നിന്നാണ് കാര്‍ണിവോര്‍ ഡയറ്റ് എന്ന ആശയം ഉടലെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com