ടാറ്റൂ സുരക്ഷിതമാണോ? പ്രീ-കെയറും പോസ്റ്റ്-കെയറും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ചർമ പാളിയായ ഡെർമിസിലേക്കാണ് സൂചിയും മഷിയും ഉപയോഗിച്ച് സ്ഥിരമായോ അല്ലെങ്കിൽ താൽക്കാലികമായോ ടാ​റ്റൂ ചെയ്യുന്നത്
is tattoos safe
Updated on

വ്യക്തിത്വവും പ്രണയവും സ്നേഹവുമൊക്കെ പല രൂപത്തിലും ഭാവത്തിലും ആളുകള്‍ ശരീരത്തില്‍ ടാറ്റൂ ചെയ്യാറുണ്ട്. ട്രഡീഷണല്‍, റിയലിസം, ട്രൈബര്‍ തുടങ്ങി നിരവധി ടാറ്റൂ വെറൈറ്റികളാണ് ഇന്ന് പ്രചാരത്തിലുള്ളത്. പലപ്പോഴും ടാറ്റൂ സുരക്ഷിതമാണോ എന്ന സംശയവും പലര്‍ക്കും തോന്നാം. എന്നാല്‍ കൃത്യമായ സുരക്ഷാ പ്രക്രിയകളിലൂടെ ടാറ്റൂ ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

മനുഷ്യശരീരത്തിലെ മദ്ധ്യ ചർമ പാളിയായ ഡെർമിസിലേക്കാണ് സൂചിയും മഷിയും ഉപയോഗിച്ച് സ്ഥിരമായോ അല്ലെങ്കിൽ താൽക്കാലികമായോ ടാ​റ്റൂ ചെയ്യുന്നത്. ഏതാണ്ട് 5000 വർഷങ്ങൾക്ക് മുൻപേ ടാ​റ്റൂ ചെയ്യുന്നത് പ്രചാരത്തിലുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

traditional tattoo

ടാറ്റൂ ചെയ്യുമ്പോള്‍ ഏറ്റവും അവഗണിക്കപ്പെടുന്ന ഘട്ടമാണ് പ്രീ-ടാറ്റൂ കെയർ. അതായത് ടാറ്റൂ ചെയ്യുന്നതിന് മുന്‍പ് പാലിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.

ടാറ്റൂ ചെയ്യുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

  • ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്ന ശരീരഭാഗം ഒരു ആഴ്ച മുമ്പ് തന്നെ മോയ്സ്ചറൈസ് ചെയ്യാൻ തുടങ്ങുക.

  • ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന് ആവശ്യത്തിന് വെള്ളം കുടിക്കുക.

  • ടാറ്റൂ ചെയ്യുന്നതിന് നാല് ദിവസത്തിനുള്ളിൽ ടാറ്റൂ ചെയ്യേണ്ട ഭാഗത്ത് വാക്സ് ചെയ്യാന്‍ പാടില്ല.

  • സൂര്യതാപമേൽക്കുന്നതിൽ നിന്ന് ചർമത്തെ സംരക്ഷിക്കുക

  • 24 മണിക്കൂർ മുമ്പ് മദ്യമോ മറ്റ് വസ്തുക്കളോ കഴിക്കരുത്

  • ടാറ്റൂ ചെയ്യുന്നതിന് മുന്‍പ് മുമ്പ് നന്നായി ഭക്ഷണം കഴിക്കുക

what is pre-tattoo care

പോസ്റ്റ്-ടാറ്റൂ കെയർ

  • പോസ്റ്റ്-കെയര്‍ ഘട്ടത്തില്‍ വ്യായാമവും സ്പോർട്സും പത്ത് ദിവസം വരെ ഒഴിവാക്കുന്നതാണ് നല്ലത്.

  • നീന്തല്‍, ബീച്ചുകള്‍, ബാത്ത് ടബ്ബുകൾ എന്നിവ മൂന്ന് ആഴ്ചത്തേക്ക് ഒഴിവാക്കാം.

  • ടാറ്റൂ മോയ്സ്ചറൈസ് ചെയ്ത് സൂക്ഷിക്കുക

ടാറ്റൂ സുരക്ഷിതമാണോ?

  • ശരിയായി ചെയ്യുമ്പോൾ ടാറ്റൂ സുരക്ഷിതമാണ്. എന്നാല്‍ ശരിയായി പരിചരിച്ചാലും ചില അപകടസാധ്യതകള്‍ കരുതിയിരിക്കണം.

  • നിങ്ങള്‍ സന്ദര്‍ശിക്കുന്ന ടാറ്റൂ സ്റ്റുഡിയോ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക

  • ചില കളർ പിഗ്മെന്റുകളോ ചിലര്‍ക്ക് അലർജിയുണ്ടാകും. അതിനാല്‍ ടാറ്റൂ ചെയ്യുന്നതിന് മുന്‍പ് അതില്‍ പഠനം നടത്തണം.

  • ടാറ്റൂ ചെയ്യുന്നതിന് മുമ്പ് എപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

post tattoo care

ടാറ്റൂവിന്‍റെ നിറം മങ്ങുന്നത് എങ്ങനെ ഒഴിവാക്കാം?

രോഗപ്രതിരോധ സംവിധാനം അവയെ വിഘടിപ്പിക്കാനും ദഹിപ്പിക്കാനും ശ്രമിക്കുമ്പോൾ ടാറ്റൂ പിഗ്മെന്റുകൾ കാലക്രമേണ മങ്ങാന്‍ തുടങ്ങും. ഇത് സ്വഭാവികമാണ്. ഈ പ്രക്രിയ തടയാന്‍ കഴിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com