ചെറുപയർ കട്ലെറ്റ് കഴിച്ചിട്ടുണ്ടോ? ആരോഗ്യത്തിനും രുചിയിലും നല്ലത്

മുളപ്പിച്ച ചെറുപയറിന് രുചികരമായി തന്നെ കഴിക്കാന്‍ ഒരു വഴിയുണ്ട്.
Mung bean
ചെറുപയർ
Updated on

മുളപ്പിച്ച പയറിന് ആരോഗ്യഗുണങ്ങള്‍ ഇരട്ടിയാണെന്ന് പറയുമ്പോഴും അവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പലപ്പോഴും മടി കാണിക്കാറുണ്ട്. അവയുടെ രുചി തന്നെയാണ് പ്രധാന കാരണം. എന്നാല്‍ മുളപ്പിച്ച ചെറുപയറിന് രുചികരമായി തന്നെ കഴിക്കാന്‍ ഒരു വഴിയുണ്ട്.

മുളപ്പിച്ച ചെറുപയര്‍ കട്ലെറ്റ്

ഉരുളക്കിഴങ്ങിന് പകരം ചെറുപയർ ഉപയോ​ഗിച്ച് കട്ലെറ്റ് ഉണ്ടാക്കാം. ആൻ്റി ഓക്സിഡൻ്റുകളും ഫിനോളിക് ആസിഡും ധാരാളം അടങ്ങിയതാണ് ചെറുപയർ. പ്രമേഹവും ഉയർന്ന രക്തസമ്മർദവും നിയന്ത്രിക്കാൻ ഇതു സഹായിക്കും. മാത്രമല്ല, ദഹനം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. മുളപ്പിച്ച ചെറുപയര്‍ പ്രോട്ടിന്‍റെ പവര്‍ഹൗസ് ആണ്. ഇത് പേശികളുടെ ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ്.

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് ചെറുപയർ വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ചെടുക്കുക.

സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. ശേഷം, മിക്സിയില്‍ അരച്ചെടുത്ത മുളപ്പിച്ച ചെറുപയല്‍ ഇതിലേക്ക് ചേര്‍ക്കാം. മറ്റ് പച്ചക്കറികള്‍ ചേര്‍ക്കണമെങ്കില്‍ ഈ സമയം ചേര്‍ത്ത് യോജിപ്പിക്കാം. ആവശ്യത്തിനു ഉപ്പും കുരുമുളകുപൊടിയും കൂടി ചേര്‍ത്ത് ചെറിയ ഉരുളകളാക്കി കട്ലറ്റ് ആകൃതിയിൽ പരത്താം. അടി കട്ടിയുള്ള ഒരു പാനില്‍ എണ്ണ ഒഴിച്ചു ചൂടാക്കിയ ശേഷം വറുത്തെടുക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com