അന്തസുള്ള ദിനം; വരട്ടെ സൂംബക്കായി ഒരുദിനം, കുറിപ്പ് പങ്കുവെച്ച് സുൽഫി നൂഹു

കുട്ടികളിൽ ഭാവിയിൽ ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാനും സൂംബ സഹായിക്കും.
SULPHI NOOHU, STUDENTS Practicing Zumba
SULPHI NOOHU, Students Practicing ZumbaFacebook
Updated on
1 min read

കേരളത്തിൽ ഇപ്പോൾ സൂംബ തരം​ഗമാണ്. കുട്ടികളെ ലഹരി ഉപയോ​ഗത്തിൽ നിന്ന് വഴിതിരിച്ചു വിടാൻ ഈ അധ്യായന വർഷം മുതൽ സൂംബ പാഠ്യപദ്ധതിയിൽ ചേർക്കണമെന്നാണ് സർക്കാർ നിർദേശം. കുട്ടികളിൽ ശാരീരിക ​ഗുണങ്ങൾ പുറമെ മാനസിക ​ഗുണങ്ങളും നൽകുന്ന സൂംബയ്ക്ക് വേണ്ടി എല്ലാ വർഷവും ഒരു ദിനം നീക്കിവെയ്ക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ ആക്‌ഷൻ കമ്മിറ്റി കൺവീനറായ ഡോ. സുൽഫി നൂഹു.

സൂംബ ദിനം വരുന്നതിൽ തെറ്റില്ലെന്നും ശാസ്ത്രീയ അടിത്തറയുള്ള നല്ല വ്യായാമങ്ങൾക്ക് ദിനാചരണം എന്നതാകട്ടെ നമ്മുടെ നയമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ആയാസമുള്ള വ്യായാമങ്ങൾ ചെയ്യുമ്പോൾ ശരീരം എപ്പിനെഫ്രിൻ, നോർ എപിഎനെഫ്രനിൽ തുടങ്ങി ഗ്രോത്ത് ഹോർമോൺ, കോർട്ടിസോള്‍, എൻഡോർഫിൻസ്, ഓക്സിടോസിന്‍, ഡോപമെയ്ൻ അങ്ങനെ ആരോഗ്യം സംരക്ഷിക്കുന്ന ഒരു നൂറുകൂട്ടം ഹോർമോണുകൾ ഉല്പാദിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.

ശരീരഭാരം കുറയ്ക്കുന്നത് മാത്രമല്ല കുട്ടികളിൽ ഭാവിയിൽ ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാനും സൂംബ സഹായിക്കുമെന്ന് ആയിരക്കണക്കിന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ ആചരിക്കപ്പെടുന്ന നിരവധി ദിനങ്ങളെക്കാൾ അന്തസ്സുള്ള ദിനമാണ് സൂംബ ദിനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

"സൂമ്പ" ദിനം വരട്ടെ

എന്തിനും ഏതിനും ദിനമാണ് . എല്ലാം നാം ആഘോഷിച്ചു തകർക്കും

യോഗയ്ക്ക് വരെ ദിനമുണ്ട്

അപ്പോൾ പിന്നെ,

എന്തുകൊണ്ടും ഒരു സൂമ്പ ദിനം വരുന്നതിൽ തെറ്റില്ല തന്നെ

ശാസ്ത്രീയ അടിത്തറയുള്ള നല്ല വ്യായാമങ്ങൾക്ക് ദിനാചരണം.

അതാകട്ടെ നമ്മുടെ നയം

വെറുതെ പറഞ്ഞതല്ല .

കൃത്യമായ ശാസ്ത്രം .

ശാസ്ത്രം ഇങ്ങനെ പറയുന്നു

ആയാസമുള്ള വ്യായാമങ്ങൾ ചെയ്യുമ്പോൾ ശരീരം , ശാരീരിക മാനസിക ആരോഗ്യത്തിന് ആത്യന്തം ഗുണകരമായ നിരവധി ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നുയ

SULPHI NOOHU, STUDENTS Practicing Zumba
വിറകടുപ്പിലെ പാചകം, സ്ത്രീകളില്‍ മറവി രോഗത്തിന് കാരണമാകുമെന്ന് പഠനം

എപ്പിനെഫ്രിൻ ,നോർ എപിഎനെഫ്രനിൽ തുടങ്ങി

ഗ്രോത്ത് ഹോർമോൺ കോർട്ടിസോള്‍ എൻഡോർഫിൻസ്,ഓക്സിടോസിന്‍, ഡോപമെയ്ൻ ,

അങ്ങനെ ആരോഗ്യം സംരക്ഷിക്കുന്ന ഒരു നൂറുകൂട്ടം ഹോർമോണുകൾ ശരീരം ഉല്പാദിപ്പിക്കും.

മാംസപേശികൾക്ക് ശക്തി,

രക്തയോട്ടത്തിലെ വൻവർദ്ധനവ് ,

തലച്ചോറിലെ കോശങ്ങളുടെ വളർച്ച ,

മിതമായ രീതിയിലുള്ള ഉന്മാതാവസ്ഥ ,

മാനസിക സന്തോഷം തുടങ്ങി പല ഹോർമോണുകളും രതിമൂർച്ഛയ്ക്ക് സമാനമായ ശാരീരികാവസ്ഥ സൃഷ്ടിക്കുമെന്ന് നിസംശയം തെളിയിക്കപ്പെട്ടിട്ടുണ്ട്.

SULPHI NOOHU, STUDENTS Practicing Zumba
40 കഴിഞ്ഞാലും ജിമ്മനാകാം! പൊളിച്ചെഴുതാം, ചില ഫിറ്റനസ് മിത്തുകള്‍

ശരീരഭാരം കുറയ്ക്കുന്നത് മാത്രമല്ല കുട്ടികളിൽ പിൽക്കാലത്ത് ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാനുള്ള സാധ്യതകളും കൂട്ടുമെന്ന് ആയിരക്കണക്കിന് പഠനങ്ങൾ

വ്യായാമങ്ങൾ വേദനസംഹാരികളായി മാറുമെന്ന് നിസംശയം തെളിയിക്കപ്പെട്ട ശാസ്ത്രസത്യം.

അപ്പോഴാണ് ഈ വ്യായാമ മുറക്കെതിരെ വാൾ ഓങ്ങുന്ന ഫത്വകൾ.

ശാസ്ത്രം പറയുന്നത് വളരെ വളരെ കൃത്യമാണ്

മാംപേശികളെ ശക്തിപ്പെടുത്തുന്ന രക്തയോട്ടം കൂട്ടുന്ന ഹൃദയമിടിപ്പ് കൂട്ടുന്ന തലച്ചോറിന്റെ വളർച്ചയെ സഹായിക്കുന്ന ആയാസമുള്ള വ്യായാമങ്ങൾ തന്നെ വേണം കുട്ടികൾക്കും മുതിർന്നവർക്കും .

അതുകൊണ്ടുതന്നെ ഇപ്പോൾ ആചരിക്കപ്പെടുന്ന നിരവധി ദിനങ്ങളെക്കാ ൾ അന്തസ്സുള്ള

ഒരു സൂമ്പ ദിനം തന്നെ വരട്ടെ

ഡോ സുൽഫി നൂഹു

Summary

Dr. SULPHI NOOHU Shares health benefits of Zumba

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com