നിശബ്ദ കൊലയാളി, വിട്ടുമാറാത്ത സമ്മര്‍ദം ഹൃദയത്തിന് 'പണി'തരും, യുവാക്കളില്‍ ഹൃദയാഘാത നിരക്ക് കൂടുന്നു

വിട്ടുമാറാത്ത സമ്മര്‍ദം ഹൃദയാരോഗ്യത്തെ നിശബ്ദമായി ഇല്ലാതാക്കുന്നു.
an in White Long Sleeves Working inside the Office
Mental stress Pexels
Updated on
2 min read

മുന്‍പ് എപ്പോഴെങ്കിലും വന്നു പോകുന്ന അതിഥിയായിരുന്നു മാനസിക സമ്മര്‍ദമെങ്കിൽ ഇന്ന് അത് വീട്ടിലെ ഒരു പ്രധാനിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍, തൊഴിലിടത്തിലെ സമ്മര്‍ദം, സോഷ്യല്‍മീഡിയ നോട്ടിഫിക്കേഷന്‍ എന്തിനേറെ പറയുന്നു ദിവസവുമുള്ള ഗതാഗതക്കുരുക്കു പോലും നമ്മെ എത്രത്തോളം സമ്മര്‍ദത്തിലേക്ക് തള്ളിവിടാറുണ്ട്. സമ്മര്‍ദത്തെ വെറുമൊരു വൈകാരിക ഭാരമായിമാത്രം കണക്കാക്കരുത്.

പലര്‍ക്കും തിരിച്ചറയാത്ത ഒന്ന്, വിട്ടുമാറാത്ത സമ്മര്‍ദം ഹൃദയാരോഗ്യത്തെ നിശബ്ദമായി ഇല്ലാതാക്കുകയും പെട്ടെന്ന് ഒരുദിവസം വഷളാകുന്ന തരത്തില്‍ അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ്. ഒരുപക്ഷെ പ്രാഥമിക ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. അടിയന്തര ഘട്ടങ്ങളില്‍ സഹായിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ സ്ഥിരമായ ഉയര്‍ന്ന നിലയില്‍ തുടരുന്ന ശരീരത്തെ ഫൈറ്റ് ഓര്‍ ഫ്ലൈറ്റ് എന്ന പ്രതികരണത്തിലേക്ക് നയിക്കുന്നു. ഇത് ഹൃദയമിടിപ്പ് അതിവേഗത്തിലാക്കാനും രക്തസമ്മര്‍ദം വര്‍ധിക്കാനും രക്തക്കുഴലുകള്‍ക്കുള്ളില്‍ വീക്കം ഉണ്ടാകാനും കാരണമാകുന്നു.

ഇത് നിയന്ത്രിക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്താല്‍ സമ്മര്‍ദം വൈകാരികമായി മാത്രമല്ല, ശാരീരികമായും ദോഷം ചെയ്യും. 30-കളിലോ 40-കളിലോ പ്രായമുള്ള പുറമേ നോക്കുമ്പോൾ ആരോഗ്യവാന്മാരായി കാണപ്പെടുന്ന പല ആളുകളിലും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ നേരിടുന്നുണ്ടാവാം. നേരിയ അസ്വസ്ഥത, ദഹനക്കേട്, അസാധാരണമായ ക്ഷീണം തുടങ്ങിയ മുന്നറിയിപ്പ് ലക്ഷണങ്ങൾ വളരെ നിസാരമായി നമ്മള്‍ തള്ളിക്കളയുകയാണ് പതിവ്. വിശ്രമം അപൂർവവും ആരോഗ്യം പിന്നോട്ട് പോകുന്നതുമായ ഉയർന്ന സമ്മർദ ദിനചര്യകള്‍ ഹൃദയത്തിന്‍റെ ആരോഗ്യം മോശമാക്കും. ചെറിപ്പക്കാര്‍ക്കിടയിലെ നിശബ്ദ ഹൃദയാഘാതം/ഹൃദയസ്തംഭനം എന്നിവയിലെ വർദ്ധനവാണ് കൂടുതൽ ആശങ്കാജനകമായ കാര്യം.

ചെറുപ്പക്കാര്‍ക്കിടയിലും ഹൃദയസംബന്ധ പ്രശ്നങ്ങള്‍

സാധാരണ ഇത്തരം അസുഖങ്ങള്‍ 50 വയസിന് ശേഷമാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ കാലം മാറി. ഇക്കാലത്ത്, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും വളരെ നേരത്തെ തന്നെ ആളുകളില്‍ വന്നു തുടങ്ങുന്നു.

ക്രമരഹിതമായ ഉറക്കം, ഭക്ഷണം ഒഴിവാക്കുന്നത്, മണിക്കൂറുകൾ ഡിജിറ്റൽ സ്‌ക്രീനുകളിൽ ചെലവഴിക്കൽ, ജോലിസ്ഥലത്ത് നിരന്തരമായ സമ്മർദം കൈകാര്യം ചെയ്യൽ എന്നിവ ഹൃദയ സംബന്ധമായ അപകടസാധ്യതകളെ പുനർനിർമ്മിക്കുന്നു. കുടുംബ ചരിത്രമില്ലെങ്കിൽ പോലും, ഉദാസീനമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നത് ചെറുപ്പക്കാരെ അപകടത്തിലാക്കുന്നു.

കൂടാതെ സമ്മര്‍ദം ഒഴിവാക്കാന്‍ അമിതമായി കാപ്പി പോലുള്ള കഫീന്‍ ഉപയോഗം, പുകവലി, ജങ്ക് ഫുഡ് തുടങ്ങിയവ താൽക്കാലിക ആശ്വാസം നൽകിയേക്കാമെങ്കിലും ഹൃദയ സംബന്ധമായ അവസ്ഥകളെ കൂടുതൽ വഷളാക്കുന്നു.

ജീവിതശൈലി ശീലങ്ങള്‍

ഹൃദയത്തെ പരിപാലിക്കുന്നതിന് ലളിതവും ബോധപൂർവവുമായ തിരഞ്ഞെടുപ്പുകളാണ് വേണ്ടത്.

  • പഴകിയ ഭക്ഷണം ഒഴിവാക്കുക, ദിവസേന കുറഞ്ഞത് 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവെയ്ക്കുക, ഗുണനിലവാരമുള്ള ഉറക്കം, ഡിജിറ്റൽ സ്‌ക്രീനുകളിൽ നിന്ന് ബ്രേക്ക് എടുക്കുക തുടങ്ങിയവ ശരീരത്തെയും മനസിനെയും ശാന്തമാക്കാനും സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും.

an in White Long Sleeves Working inside the Office
സർക്കാരിന്റെ "മിഠായി"ക്ക് കയ്പ്: ഇൻസുലിൻ നൽകുന്നതിലെ മാറ്റം ടി1ഡിപ്രമേഹമുള്ള കുട്ടികളെ സാരമായി ബാധിക്കുന്നു
  • യോഗ, മെഡിറ്റേഷന്‍, അല്ലെങ്കിൽ ജോലി ഇടവേളകളിൽ ഹ്രസ്വ നടത്തം എന്നിവ പോലുള്ള പരിശീലനങ്ങൾ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്നത് സമ്മർദ്ദ നിലകൾ ഗണ്യമായി കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും.

  • രോഗലക്ഷണങ്ങളുടെ അഭാവത്തിൽ പോലും പതിവ് ഹൃദയ പരിശോധനകൾ നടത്തുന്നത് നിര്‍ബന്ധമാക്കണം. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ പോലുള്ള അവസ്ഥകളുള്ളവർക്ക്, വാർഷിക സ്ക്രീനിങ്ങുകള്‍ കൂടുതൽ പ്രാനപ്പെട്ടതാണ്.

an in White Long Sleeves Working inside the Office
​ചോറ് കുറച്ച് മതി, പകരം ചിക്കനും മുട്ടയും ആകാം; ഇന്ത്യക്കാർക്ക് പ്രിയം പ്രോട്ടീൻ റിച്ച് ഡയറ്റ്
  • ഇസിജി, ലിപിഡ് പ്രൊഫൈൽ അല്ലെങ്കിൽ ട്രെഡ്മിൽ ടെസ്റ്റ് പോലുള്ള ലളിതമായ പരിശോധനകൾ ഹൃദയ സംബന്ധമായ പ്രവർത്തനത്തെക്കുറിച്ച് വിലയിരുത്താന്‍ സഹായിക്കും.

വഷളാകുന്നതിന് മുന്‍പ് തന്നെ ഹൃദയം അപകട സൂചനകള്‍ തന്നു തുടങ്ങും. പ്രതിരോധം എല്ലാപ്പോഴും ചികിത്സയേക്കാൾ നല്ലതാണ്. ഇന്ത്യയില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നുള്ള മരണം വര്‍ധിച്ചു വരികയാണ്. നാലില്‍ ഒരാള്‍ക്ക് വീതം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യതയുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. വ്യക്തമായ ലക്ഷണങ്ങളില്ലാത്തതിനാൽ, ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നം അനുഭവപ്പെടുന്നതുവരെ മിക്ക വ്യക്തികളും ലക്ഷണങ്ങളെ നിസാരമാക്കുന്നു.

Summary

Chronic Mental stress silently harms heart health, even in your 30s.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com