
സാമൂഹിക സുരക്ഷാ മിഷൻ (Social Security Mission)നടത്തുന്ന മിഠായി പദ്ധതിയുടെ കീഴിൽ നൽകുന്ന ഇൻസുലിനിൽ വന്ന മാറ്റം രണ്ടായിരത്തോളം കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നു. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് സർക്കാർ നൽകുന്ന ഇൻസുലിൻ രീതിക്ക് വന്ന വ്യത്യാസമാണ് ഇവരെ ബാധിച്ചത്. ജൂൺ ഒന്ന് മുതൽ ടൈപ്പ് 1 പ്രമേഹം (T1D) ബാധിച്ച കുട്ടികൾക്ക് നൽകുന്ന ഇൻസുലിൻ വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്.
വേഗത്തിൽ പ്രവർത്തിക്കുന്ന ഇൻസുലിനിൽ നിന്ന് പതുക്കെ പ്രവർത്തിക്കുന്ന ഇൻസുലിനിലേക്കുള്ള മാറ്റം കുട്ടികൾ ഭക്ഷണം കഴിക്കാനുള്ള സമയം കൂടുതൽ നേരം കാത്തിരിക്കേണ്ടി വരുന്നതിലേക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയൽ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമായി - പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന കുട്ടികൾക്കാണ് ഇത് കൂടുതൽ ദോഷകരമായി മാറിയത്. മാത്രമല്ല ഇൻസുലിൻ കാട്ഡ്രിജുകളുടെ എണ്ണത്തിൽ വന്ന കുറവ് രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയുമായി മാറിയിട്ടുണ്ടെന്ന് പറയുന്നു.
പുതിയ ഇൻസുലിൻ ഉപയോഗിച്ചുള്ള കുത്തിവയ്പ്പിന് ശേഷം ഭക്ഷണം കഴിക്കാൻ ഇപ്പോൾ കുട്ടികൾ ഒരു മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുന്നു, ഇത് സ്കൂളിൽ പോകുന്ന കുട്ടികളെയും അല്ലാത്തവരുടെയും ദിനചര്യകളെ തടസ്സപ്പെടുത്തുകയും പലപ്പോഴും അവർക്ക് വിശപ്പ് സഹിക്കേണ്ടിവരുകയും മറ്റ് വൈഷമ്യങ്ങൾ നേരിടേണ്ടി വരുകയും ചെയ്യുന്നു.
"ഭക്ഷണത്തിന് മുമ്പ് രക്തത്തിലെ പഞ്ചസാര പരിശോധിക്കുകയും ഇൻസുലിൻ ഡോസ് ക്രമീകരിക്കുകയും ചെയ്യേണ്ടതിനാൽ കാത്തിരിപ്പ് കൂടുതൽ നീണ്ടുനിൽക്കുന്നു. മറ്റുള്ളവർ (പ്രത്യേകിച്ച് സ്കൂളിലെ മറ്റ് കുട്ടികൾ) ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ കുട്ടികൾ കരയാൻ തുടങ്ങും," കേരള ടൈപ്പ് 1 ഡയബറ്റിസ് വെൽഫെയർ സൊസൈറ്റിയുടെ സംസ്ഥാന സെക്രട്ടറി അബ്ദുൾ ജലീൽ പറഞ്ഞു.
സാവാധാനം പ്രവർത്തിക്കുന്ന ഇൻസുലിൻ, വേഗത കൂടിയ ഇൻസുലിന്റെ അഞ്ചിലൊന്നിൽ താഴെ വിലയുള്ളതാണെങ്കിലും, ഫലപ്രാപ്തി കുറഞ്ഞതാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ എട്ട് മണിക്കൂർ വരെ എടുക്കും, അതേസമയം വേഗത കുറഞ്ഞ ഇൻസുലിൻ മൂന്ന് മണിക്കൂറിനുള്ളിൽ പ്രവർത്തനക്ഷമമാകും. വിറയൽ, തലകറക്കം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, തലവേദന, ഗുരുതരമായ കേസുകളിൽ അപസ്മാരം എന്നിവ സംഭവിച്ച ഹൈപ്പോഗ്ലൈസമിക് സംഭവങ്ങൾ മാതാപിതാക്കൾ റിപ്പോർട്ട് ചെയ്യുന്നു. അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ, മാതാപിതാക്കൾ സ്കൂൾ ബാഗുകളിൽ ഗ്ലൂക്കോസ് പൊടി, തേൻ, ജ്യൂസ് എന്നിവ ഉൾപ്പെടുത്തി നൽകുന്നു.
"ഞങ്ങളുടെ കുട്ടികളുടെ ജീവൻ അപകടത്തിലായതിനാൽ വില കൂടുതലാണെങ്കിലും വിപണിയിൽ നിന്ന് വേഗത്തിൽ പ്രവർത്തിക്കുന്ന ഇൻസുലിൻ വാങ്ങാൻ ഞങ്ങൾ നിർബന്ധിതരാകുന്നു," ജലീൽ പറഞ്ഞു. കുട്ടികൾക്കുള്ള ടി1ഡി ടൈപ്പ് പ്രമേഹം നിയന്ത്രിക്കുന്നതിന് ഒരു കുട്ടിക്ക് പ്രതിമാസം 10,000 രൂപയോളം ചെലവാകും. 10 വയസ്സുള്ള ഒരു കുട്ടിക്ക് സാധാരണയായി അഞ്ച് കാട്രിഡ്ജുകൾ ആവശ്യമാണ്, ഓരോന്നിനും 930 രൂപ മുതൽ 1,200 രൂപ വരെ വിലവരും.
കുട്ടികൾക്ക് പ്രതിമാസം 10–12 കാട്രിഡ്ജുകൾ വേഗത്തിൽ പ്രവർത്തിക്കുന്ന ഇൻസുലിൻ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വേഗത്തിൽ പ്രവർത്തിക്കുന്ന നാല് ഇൻസുലിൻ കാട്രിഡ്ജുകൾ മാത്രമേ ലഭിക്കുന്നുള്ളൂ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു കാട്രിഡ്ജ് മാത്രമേ ലഭിക്കൂ. ഇതിനൊപ്പം പ്രതിമാസം രണ്ട് കാട്രിഡ്ജുകൾസാവധാനം പ്രവർത്തിക്കുന്ന ഇൻസുലിൻ (ഇൻസുലിൻ ഗ്ലാർജിൻ) കൂടെ നൽകുന്നു. അതായത് നേരത്തെ ലഭിച്ചിരുന്നതിലെ പകുതിയായി ഇത് കുറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ (20 വയസ്സിന് താഴെയുള്ള) അഞ്ച് മരണങ്ങൾ ഈ പ്രമേഹവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, രക്തത്തിലെ പഞ്ചസാര കുറഞ്ഞത് (ഹൈപ്പോഗ്ലൈസീമിയ) അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാര വളരെ ഉയർന്നത് (ഡയബറ്റിക് കീറ്റോഅസിഡോസിസ്)എന്നീ അവസ്ഥകളാണ് മരണകാരണമായി മാറിയത്.
മിഠായി പദ്ധതി 2018-ൽ ആരംഭിച്ചപ്പോൾ , ടി 1 ഡി പ്രമേഹം (T1D) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്. പ്രതിവർഷം രണ്ട് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. നിലവിൽ നാലായിരത്തിലധികം കുട്ടികൾ പദ്ധതിയുടെ പരിധിക്ക് പുറത്താണ്.
പുതിയ ഇൻസുലിൻ പ്രോട്ടോക്കോൾ ആരോഗ്യസ്ഥിതി കൂടുതൽ മോശമാക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. "ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോൾ വേഗത്തിൽ പ്രവർത്തിക്കുന്ന ഇൻസുലിൻ ആണ് ഏറ്റവും നല്ലത്. ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന സമ്പ്രദായം രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു," ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റും പൊതുജനാരോഗ്യ പ്രവർത്തകനുമായ ഡോ. എൻ.എം. അരുൺ പറഞ്ഞു.
രോഗിക്ക് നൽകുന്ന ഇൻസുലിൻ കാട്രിഡ്ജുകളുടെ എണ്ണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാണ്. കുട്ടികൾക്ക് സാധാരണയായി ഒരു ദിവസം നാല് ഇൻസുലിൻ കുത്തിവയ്പ്പുകൾ ആവശ്യമാണ്, എന്നാൽ സർക്കാർ വിതരണം ചെയ്യുന്നത് ഇതിന് അപര്യാപ്തമാണെന്ന് മാതാപിതാക്കൾ പറയുന്നു, ഇത് വിലകൂടുതൽ നൽകി വിപണിയിൽ നിന്നും വാങ്ങാൻ അവരെ നിർബന്ധിതരാക്കുന്നു.
സാമ്പത്തിക പരിമിതികൾ മൂലമാണ് ഈ മാറ്റം കൊണ്ടുവന്നതെന്ന് സാമൂഹിക നീതി വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. "ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിച്ചു, ഇൻസുലിൻ വിലയും വർദ്ധിച്ചു. ടെക്നിക്കൽ കമ്മിറ്റി ഈ ചെലവ് കുറഞ്ഞ ബദൽ ശുപാർശ ചെയ്തു. സാഹചര്യം പരിഹരിക്കുന്നതിന് ഞങ്ങൾ കൂടുതൽ ഫണ്ട് തേടിയിട്ടുണ്ടെന്ന്" ഉദ്യോഗസ്ഥൻ പറഞ്ഞു.
18 വയസ്സിന് മുകളിലുള്ള രോഗികൾക്ക് സഹായം നൽകുന്നത് തുടരുമെന്നും, ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ഒരു പദ്ധതിയിലേക്ക് മാറുന്നതുവരെ വകുപ്പ് അവരെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "18 വയസ്സ് തികഞ്ഞു എന്നതുകൊണ്ട് മാത്രം ഞങ്ങൾക്ക് അവരെ ഉപേക്ഷിക്കാൻ കഴിയില്ല," അദ്ദേഹം പറഞ്ഞു.
ടൈപ്പ് 1 പ്രമേഹം (T1D) എന്താണ്?
ടൈപ്പ് 1 പ്രമേഹം (T1D) എന്നത് ഒരു ഓട്ടോഇമ്യൂൺ രോഗാവസ്ഥയാണിത്. ശരീരം പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുകയും ഇൻസുലിൻ ഉത്പാദനം വളരെ കുറവോ ഇല്ലാതാകുകയോ ചെയ്യുന്നു. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു രോഗാവസ്ഥയാണിത്. ഇൻസുലിൻ ഇല്ലാതെ ശരീരത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയില്ല, ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ടി1ഡി ഉള്ള കുട്ടികൾക്ക് ആരോഗ്യത്തോടെയിരിക്കാൻ ദിവസേനയുള്ള ഇൻസുലിൻ, പതിവ് രക്തത്തിലെ പഞ്ചസാര നിരീക്ഷണം, ഭക്ഷണത്തിന്റെയും പ്രവർത്തനത്തിന്റെയും സന്തുലിതമായ ഒരു ദിനചര്യ എന്നിവ ആവശ്യമാണ്.
Nearly 2,000 children with Type 1 Diabetes (T1D) from low-income families have been struggling since June 1, following a change in the insulin regimen under the Mittayi Project run by the Social Security Mission.The switch from rapid-acting to slow-acting insulin has caused delays in meals, poor blood sugar control, and serious health complications-especially for school-going children.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates