നിപയേക്കാള്‍ അപകടകാരി, റാബീസിനു സമാനം; വവ്വാലില്‍ നിന്നു പകരുന്ന അപൂര്‍വ വൈറസ്

റാബീസ് വൈറസ് ഉള്‍പ്പെടുന്ന റാബ്‌ഡോവിരിഡേ കുടുംബത്തിൽ പെട്ടതാണ് ഓസ്‌ട്രേലിയൻ ബാറ്റ് ലിസാവൈറസ്.
Australian lyssavirus
Australian lyssaviruspexels
Updated on
2 min read

സ്‌ട്രേലിയയില്‍ അപൂര്‍വ വൈറസ് ബാധയെ തുടര്‍ന്ന് 50 വയസുകാരന്‍ മരിച്ചു. വവ്വാലില്‍ നിന്ന് പകരുന്ന ഓസ്ട്രേലിയന്‍ ബാറ്റ് ലിസാവൈറസ് എന്ന മാരക വൈറസ് ബാധയായിരുന്നു ഇയാളില്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. വവ്വാലിന്‍റെ ആക്രമണമുണ്ടായി മാസങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്.

ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലമത്തെ ബാറ്റ് ലിസാവൈറസ് കേസാണിത്. പേരു പോലെ തന്നെ ഓസ്‌ട്രേലിയൻ വവ്വാലുകളിലാണ് ലിസാവൈറസ് കണ്ടുവരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 1996-ല്‍ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേല്‍സില്‍ ശേഖരിച്ച അഞ്ച് മാസം പ്രായമായ പഴംതീനി വവ്വാലിലാണ് ആദ്യമായി ബാറ്റ് ലിസാവൈറസ് കണ്ടെത്തിയത്.

എന്താണ് ലിസാവൈറസ്

റാബിസ് വൈറസ് ഉള്‍പ്പെടുന്ന  റാബ്‌ഡോവിരിഡേ കുടുംബത്തിൽ പെട്ടതാണ് ഓസ്‌ട്രേലിയൻ ബാറ്റ് ലിസാവൈറസ്. വവ്വാലുകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ആരോഗ്യമുള്ള ഒരു ശതമാനത്തില്‍ താഴെ വവ്വാലുകളില്‍ മാത്രമാണ് ഈ വൈറസ് കാരണപ്പെടുക. എന്നാല്‍ അസുഖ ബാധിതരും പരിക്കേറ്റതുമായ വവ്വാലുകളില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ കാണപ്പെടാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വവ്വാലുകളില്‍ വൈറസ് പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍ ചിലതില്‍ ദിശാബോധം നഷ്ടപ്പെടല്‍, ആക്രമണാത്മക സ്വഭാവം, പേശിവലിവ്, പക്ഷാഘാതം തുടങ്ങിയ നാഡീസംബന്ധമായ ലക്ഷണങ്ങള്‍ കാണിക്കുന്നു. ചിലതു ചത്തു പോവുകയും ചെയ്യുന്നു. വളരെ അപൂര്‍വവും എന്നാല്‍ മാരകവും ആകാവുന്ന വൈറസ് ആണ് ലിസാവൈറസ്.

രോഗബാധ എങ്ങനെ ഉണ്ടാകാം

വവ്വാല്‍ കടിക്കുകയോ, ആക്രമണത്തില്‍ പോറലേല്‍ക്കുകയോ അല്ലെങ്കിൽ മുറിവിലൂടെ വവ്വാലുകളുടെ ഉമിനീരുമായുള്ള നേരിട്ടുള്ള സമ്പർക്കം ഉണ്ടാവുകയോ ചെയ്യുന്നതിലൂടെയാണ് വവ്വാലുകളുടെ ലിസാവൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ആഴ്ചകൾ മുതൽ രണ്ട് വർഷത്തിൽ കൂടുതൽ വരെ നീണ്ടുനിൽക്കുന്നതാണ് വൈറസിന്‍റെ ഇൻകുബേഷൻ കാലയളവ്.

ഈ സമയത്ത് വൈറസ് ശരീരത്തിന്റെ ഞരമ്പുകളിലൂടെ തലച്ചോറിലേക്ക് പതുക്കെ നീങ്ങുന്നു. ഇൻകുബേഷൻ കാലയളവിൽ വൈറസിനെ ചികിത്സിക്കുന്നത് രോഗം തടയാൻ സഹായിക്കും. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമാകില്ലെന്നതാണ് വെല്ലുവിളിയാകുന്നത്. എന്നാൽ ചികിത്സിച്ചില്ലെങ്കിൽ, ലക്ഷണങ്ങൾ ഗുരുതരവും എല്ലായ്‌പ്പോഴും മാരകവുമാണ്.

എന്നാല്‍ മനുഷ്യരിൽ ഇവയുടെ രോഗലക്ഷണം റാബിസിന് സമാനമാണ്. പനി പോലുള്ള ലക്ഷണങ്ങളിൽ (പനി, തലവേദന, ക്ഷീണം) തുടങ്ങി, പിന്നീട് പക്ഷാഘാതം, വിഭ്രാന്തി, ഹൃദയാഘാതം, ബോധം നഷ്ടപ്പെടൽ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ന്യൂറോളജിക്കൽ രോഗങ്ങളിലേക്ക് വേഗത്തിൽ പുരോഗമിക്കുന്നു. സാധാരണ ലക്ഷണങ്ങൾ പ്രകടമായാല്‍ ഒന്ന്-രണ്ട് ആഴ്ചകൾക്കുള്ളിൽ മരണം സംഭവിക്കാം.

പേ വിഷബാധ പോലെ തന്നെ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഓസ്ട്രേലിയന്‍ ബാറ്റ് ലിസാവൈറസിന് ചികിത്സ ഫലപ്രദമായിരിക്കില്ല. അപകടസാധ്യത കൂടുതലുള്ളവരില്‍ റാബിസ് ആന്റിബോഡികളും റാബിസ് വാക്സിനും അടങ്ങിയ പോസ്റ്റ്-എക്സ്പോഷർ പ്രോഫിലാക്സിസ് ആണ് നല്‍കുന്നത്. ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകൾക്ക് ഒരു മാസത്തിനുള്ളിൽ മൂന്ന് ഡോസുകൾ ഉൾപ്പെടുന്ന പ്രീ-എക്സ്പോഷർ റാബിസ് വാക്സിനേഷൻ ശുപാർശ ചെയ്യുന്നു.

വവ്വാലുകളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുകയാണ് പ്രധാനം. വവ്വാലുകൾ കടിക്കുകയോ പോറൽ ഏൽക്കുകയോ ചെയ്താൽ മുറിവ് കുറഞ്ഞത് 15 മിനിറ്റെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക, ആന്റിസെപ്റ്റിക് (ബെറ്റാഡിൻ പോലുള്ളവ) പുരട്ടുക, അടിയന്തിര വൈദ്യസഹായം തേടുക.

വവ്വാലുകൾക്കെതിരായ പുതിയ ചികിത്സകളെക്കുറിച്ചുള്ള തുടർച്ചയായ നിരീക്ഷണത്തിനും ഗവേഷണത്തിനും ഒപ്പം, ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകൾക്കുള്ള വാക്സിനേഷൻ വർധിപ്പിക്കുകയും പൊതുജന അവബോധം വർധിപ്പിക്കുകയും വേണം.

Summary

A man died in Australia, after being infected with Australian lyssavirus.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com