
വർഷങ്ങളായി ഫിറ്റ്നസ് പ്രേമികളുടെ ഇടയിലെ ഒരു തർക്കമാണ് മുട്ടയുടെ വെള്ളയിലാണോ അതോ ഒരു ഫുൾ മുട്ടയിലാണോ പ്രോട്ടീൻ ഉള്ളത് എന്നത്. ഉയർന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും ഉള്ളതിനാൽ മുട്ടയുടെ വെള്ളക്ക് പലപ്പോഴും മുൻഗണന നൽകാറാണ് പതിവ്. എന്നാൽ, പുതിയ ശാസ്ത്രീയ പഠനം തെളിയിക്കുന്നത് മുട്ട മുഴുവനായും കഴിക്കുമ്പോൾ അതിൽ കാര്യമായ ഒരു ഗുണമുണ്ടെന്നാണ്. പ്രത്യേകിച്ച് പേശീ വളർച്ചയുടെ കാര്യത്തിൽ.മുട്ട മുഴുവനായും കഴിക്കുന്നത്, വെള്ള മാത്രം കഴിക്കുന്നതിനെ അപേക്ഷിച്ച് 42 ശതമാനം കൂടുതൽ പേശി പ്രോട്ടീൻ സമന്വയത്തെ ഉത്തേജിപ്പിക്കുന്നുവെന്ന് 2017ലെ ഒരു പഠനം കാണിക്കുന്നു
മഞ്ഞക്കരു ഒരു പോഷക ശക്തികേന്ദ്രമാണ്.
*ഹോർമോൺ നിയന്ത്രണത്തിനും പോഷകങ്ങളുടെ ആഗിരണത്തിനും സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ മഞ്ഞക്കരുവില്‍ ഉണ്ട്.
*രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കാര്യമായ സ്വാധീനം ചെലുത്താത്ത നല്ല ഭക്ഷണം.
*കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ പേശികളുടെ അറ്റകുറ്റപ്പണികൾ, രോഗപ്രതിരോധ പ്രവർത്തനം, ഊർജ ഉപാപചയം എന്നിവക്ക് പ്രധാനമാണ്.
*കോളിൻ, സെലിനിയം തുടങ്ങിയ സൂക്ഷ്മ പോഷകങ്ങൾ തലച്ചോറിന്റെ ആരോഗ്യം, നാഡികളുടെ പ്രവർത്തനം, ആന്റി ഓക്‌സിഡന്റ് സംരക്ഷണം എന്നിവക്ക് പ്രധാനമാണ്.
*വ്യായാമത്തിനു ശേഷമുള്ള കോശഘടനയെയും വീണ്ടെടുക്കലിനെയും ഫോസ്ഫോളിപിഡുകൾ പിന്തുണക്കുന്നു.
*ഈ പോഷകങ്ങൾ ശരീരത്തിന്റെ അനാബോളിക് അല്ലെങ്കിൽ പേശി നിർമാണ പ്രതികരണത്തെ വർധിപ്പിക്കുന്നു.
ചുരുക്കത്തിൽ മഞ്ഞക്കരു കഴിക്കുമ്പോൾ നിങ്ങളുടെ പേശികൾ പ്രോട്ടീൻ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നു.
മുട്ടയുടെ വെള്ളയിൽ പ്രധാനമായും ആൽബുമിൻ അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ വീണ്ടെടുക്കലിന് ഉത്തമമായ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ ആണ്. എങ്കിലും മഞ്ഞക്കരുവിൽ കാണപ്പെടുന്ന നിരവധി പോഷകങ്ങൾ അവയിൽ ഇല്ല. മുട്ടയിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് അവയെ ഒരു സമ്പൂർണ പ്രോട്ടീനാക്കി മാറ്റുന്നു. മുട്ടയുടെ വെള്ളയിലും ഈ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ടെങ്കിലും മഞ്ഞക്കരുവിലെ കൊഴുപ്പുകളുടെയും വിറ്റാമിനുകളുടെയും സാന്നിധ്യം അവയുടെ ആഗിരണം മെച്ചപ്പെടുത്താനും ഉപയോഗത്തിനും കൂടുതൽ ശക്തമായ പ്രതികരണം സൃഷ്ടിക്കാനും സഹായിക്കുന്നു.
ചെറുപ്പക്കാര്‍ക്കും പ്രായമായവർക്കും മുട്ട കാര്യമായ ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. സമീപകാല ഗവേഷണങ്ങൾ പറയുന്നത് മുഴുവനായുള്ള മുട്ടയുടെ മിതമായ ഉപഭോഗം മിക്ക ആളുകൾക്കും സുരക്ഷിതവും പോഷകപ്രദവുമാണെന്നാണ്. പ്രായമായവർക്ക് മുഴുവൻ മുട്ടയും കഴിക്കുന്നത് വാർധക്യവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പേശികളുടെ നഷ്ടം (സാർകോപീനിയ) തടയും. ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ തലച്ചോറിന്റെ പ്രവർത്തനം, അസ്ഥികളുടെ ശക്തി, മൊത്തത്തിലുള്ള ഓജസ്സ് എന്നിവയെ പിന്തുണക്കുന്ന വിറ്റാമിൻ ഡി, കോളിൻ, ബി 12 തുടങ്ങിയ പ്രധാന പോഷകങ്ങളും നൽകുന്നു. സമീകൃതാഹാരത്തിൽ ഒന്നോ രണ്ടോ മുഴു മുട്ടകൾ ഉൾപ്പെടുത്തുന്നത് പ്രായമായവർക്ക് ബലം നിലനിർത്തുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ വാർധക്യത്തെ പിന്തുണക്കുന്നതിനുമുള്ള ലളിതവും താങ്ങാനാവുന്നതുമായ മാർഗമാണ്.എന്നാൽ, പ്രത്യേക രോഗാവസ്ഥകളുള്ളവർ അവരുടെ ആരോഗ്യ വിദഗ്ധരെ ഇക്കാര്യത്തിൽ സമീപിക്കുന്നത് നല്ലതാണ്.
There is always a debate about whether whole eggs or egg whites contain the most protein. According to a research study, whole eggs contain the most protein.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates