വെള്ളം കുടിച്ചു ചർമം തിളക്കാം, ഇതാ ഒരു ബ്യൂട്ടിഫൈയിങ് വാട്ടർ റെസിപ്പി

ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റിയും ജലാംശവും മെച്ചപ്പെടുത്തുന്നതിന് സഹയാക്കുന്ന പ്രോട്ടീന്‍ ആണ് കൊളാജന്‍.
Photo of Woman Looking at the Mirror
ചർമം തിളക്കാൻ മാജിക് വാട്ടർ (Skin Health)പ്രതീകാത്മ ചിത്രം
Updated on
1 min read

മേക്കപ്പ് ഇല്ലെങ്കിൽ ചർമം ആകെ ഡള്ളായി തോന്നാറുണ്ടോ? വിലപിടിപ്പുള്ള മോസ്ചറൈസറുകളുടെ പിന്നാലെ പോകണ്ട, ഒരു കിടിലൻ ബ്യൂട്ടിഫൈയിങ് വാട്ടർ റെസിപ്പി ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെയ്ക്കുകയാണ് വെൽനസ് ഇൻഫ്ലുവെൻസറായ സറീഫ. പേരു പോലെ വെള്ളം തന്നെയാണ് പ്രധാന ചേരുവ. ശരീരത്തെ ഉള്ളിൽ നിന്ന് ജലാംശം ഉള്ളതാക്കാൻ വെള്ളത്തോളം മറ്റൊന്നിനും ആകില്ല.

വെള്ളത്തിനൊപ്പം ആന്റിഓക്‌സിഡന്റുകള്‍ കൂടി ചേരുമ്പോൾ ശരീരത്തെ ആഴത്തില്‍ ജലാംശം ഉള്ളതാക്കാനും വിഷാംശത്തെ പുറന്തള്ളാനും വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കാനും കൊളാജന്‍ ഉല്‍പാദനം മെച്ചപ്പെടുത്താനും സഹായിക്കും. ചര്‍മത്തിന്റെ (Skin Health) ഇലാസ്റ്റിസിറ്റിയും ജലാംശവും മെച്ചപ്പെടുത്തുന്നതിന് സഹയാക്കുന്ന പ്രോട്ടീന്‍ ആണ് കൊളാജന്‍.

ബ്യൂട്ടിഫൈയിങ് വാട്ടർ റെസിപ്പി

ഒരു ഗ്ലാസ് ബോട്ടിലില്‍ 700 മില്ലിലിറ്റര്‍ ചെറുചൂടു വെള്ളം എടുക്കുക. അതിലേക്ക് ഒരു ടേബിള്‍ സ്പൂള്‍ ചിയ സീഡ്‌സും ഒരു നാരങ്ങ മുഴുവൻ പിഴിഞ്ഞതും ചേര്‍ക്കുക. ശേഷം ഗോജി ബെറികള്‍ കൂടി ചേര്‍ത്ത ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ചര്‍മകാന്തി വര്‍ധിപ്പിക്കുന്നതിനുള്ള വെള്ളം റെഡി.

ചേരുവകളുടെ ആരോ​ഗ്യ ​ഗുണങ്ങൾ

വെള്ളം

ചെറുചൂടുവെള്ളം കുടിക്കുന്നത് ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല, ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്തി ഉള്ളില്‍ നിന്ന് പ്രകൃതിദത്ത മോസ്ചറൈസറായി പ്രവര്‍ത്തിക്കാനും വെള്ളം സഹായിക്കും.

ചിയ വിത്തുകള്‍

ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ചിയ വിത്ത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല, ചര്‍മത്തിലെ വീക്കവും അസ്വസ്ഥതയും നീക്കാനും ഇത് ഫലപ്രദമാണ്. ചിയ വിത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ-റാഡിക്കലുകളോട് പൊരുതുകയും ചര്‍മത്തിലുണ്ടാകുന്ന വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

നാരങ്ങ

നാരങ്ങയില്‍ അടങ്ങിയ വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദനത്തിന് സഹായകരമാണ്. മാത്രമല്ല, നാരങ്ങില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് മൃതകോശങ്ങളെ നീക്കാനും ചര്‍മം തെളിച്ചമുള്ളതാക്കാനും സഹായിക്കും.

ഗോജി ബെറികള്‍

ഗോജി ബെറികള്‍ വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് കൊളാജന്‍ ഉല്‍പാദനം മെച്ചപ്പെടുത്തുന്നു. കൂടാതെ സൂര്യാതാപത്തില്‍ നിന്നും സംരക്ഷണവും നല്‍കുന്നു.

എപ്പോൾ കുടിക്കണം

ഒരു ബോട്ടിലില്‍ സൂക്ഷിച്ചു വെച്ചാല്‍ ദിവസത്തില്‍ ഇടയ്ക്കിടെ ഈ വെള്ളം കുടിക്കാവുന്നതാണ്. വെള്ളം മാത്രം കുടിച്ചതു കൊണ്ട് ഫലമില്ല, ആരോഗ്യകരമായ ഭക്ഷണരീതികളും ജീവിതശൈലിയും ആരോഗ്യമുള്ള ചര്‍മത്തിന് പ്രധാനമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com