
എസി മുറിയില്‍ ഉറങ്ങുന്നവര്‍ ഒരു ബക്കറ്റ് വെള്ളം കൂടി കരുതണം. വിചിത്രമായി തോന്നുന്നുണ്ടാവുമല്ലേ? താപനില കുറയ്ക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം കൂടി നീക്കിയാണ് എസി (Air Conditioner) പ്രവർത്തിക്കുന്നത്. അതായത്, തണുത്ത വരണ്ട വായു. ഇത് ചർമപ്രശ്നങ്ങൾ മുതൽ ശ്വാസകോശ ആരോഗ്യത്തെ വരെ ബാധിക്കാം.
ദീർഘനേരം എസിക്കുള്ളിൽ ഇരിക്കുന്നത് ചര്‍മവും ചുണ്ടുകളും വരണ്ടതാകാനും കണ്ണുകള്‍ക്ക് ചൊറിച്ചില്‍, മൂക്കിന് അസ്വസ്ഥത എന്നിവയ്ക്കും കാരണമാകും. സൈനസ് അല്ലെങ്കില്‍ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക് രോഗാവസ്ഥ വഷളാക്കാനും ഇത് ഇടയാക്കും.
ഒരു ബക്കറ്റ് വെള്ളം
എന്നാൽ ഒരു ബക്കറ്റ് വെള്ളത്തിൽ ഇതിനെല്ലാം ഉള്ള പരിഹാരമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വെള്ളം പ്രകൃതിദത്ത ഹ്യുമിഡിഫയറാണ്. വെള്ളം തുറന്നു വെയ്ക്കുമ്പോൾ അത് അന്തരീക്ഷത്തിലേക്ക് ക്രമേണ ബാഷ്പീകരിച്ചു പോവുകയും വായുവിനെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. മാത്രമല്ല വായു സഞ്ചാരം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും മെച്ചപ്പെട്ട ഉറക്കം കിട്ടാനും സഹായിക്കും.
എങ്ങനെ ചെയ്യണം
എസി മുറിയുടെ ഒരു കോണിൽ തുറന്ന ബക്കറ്റിൽ വെള്ളം വെയ്ക്കുന്നതാണ് ഉത്തമം. അതിലേക്ക് അൽപം എസെൻഷ്യൽ ഓയിൽ അല്ലെങ്കിൽ നാരങ്ങയുടെ തൊലി ചേര്‍ക്കുക. ഇത് മുറിക്ക് ഒരു ഫ്രഷായ മണം നൽകുന്നു. വെള്ളം ദിവസവും മാറാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ കൊതുകു പെരുകാനോ വെള്ളം കെട്ടിനിന്ന് ദുർഗന്ധം ഉണ്ടാക്കാനോ കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates