Separation Anxiety while school reopening
Separation Anxiety

സ്കൂള്‍ തുറന്നിട്ടും നിങ്ങള്‍ക്ക് സ്ട്രെസ് തന്നെയാണോ? സമയത്തെയും ഉത്കണ്ഠയെയും മാനേജ് ചെയ്യാൻ ചില ടിപ്സ്

ടൈം മാനേജ്മെന്റ്, സെപ്പറേഷൻ ആങ്സൈറ്റി തുടങ്ങിയ പ്രശ്നങ്ങൾ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഈ കാലയളവിൽ സാധാരണമാണ്.
Published on

രേ സമയം ആവേശവും ആശങ്കയും നിറഞ്ഞാതാണ് സ്കൂൾ തുറക്കുന്ന സമയം. അവധിക്കാലം കഴിഞ്ഞ് വീണ്ടും സ്കൂളുകളിലേക്ക് പോകുമ്പോൾ കുട്ടികൾക്ക് മാത്രമല്ല, മാതാപിതാക്കൾക്കും സമ്മർദം ഉണ്ടാക്കാറുണ്ട്. രാവിലെ എഴുന്നേല്‍ക്കുന്നതു മുതലുള്ള എല്ലാ കാര്യങ്ങളും റീ ഷെഡ്യൂള്‍ ആവുകയാണ്. ടൈം മാനേജ്മെന്റ്, സെപ്പറേഷൻ ആങ്സൈറ്റി (Separation Anxiety) തുടങ്ങിയ പ്രശ്നങ്ങൾ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഈ കാലയളവിൽ സാധാരണമാണ്. എന്നാൽ ഇത്തരം ആശങ്ക ഉത്കണ്ഠയാകാതെ തടയാൻ നോക്കാം.

പ്ലാനിങ്

അടുത്ത ദിവസം അല്ലെങ്കില്‍ ഒരാഴ്ച ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തു എഴുതി വെയ്ക്കുന്നത്, ചെയ്യേണ്ട കാര്യങ്ങള്‍ക്ക് വ്യക്തതയും ടൈം മാനേജ് ചെയ്യുന്നതിനും ശാരീരികമായും മാനസികമായും നിങ്ങള്‍ സഹായിക്കും.

വിഷ്വല്‍ ഷെഡ്യൂള്‍

സ്‌കൂള്‍ അല്ലെങ്കില്‍ പഠന സംബന്ധമായ പോസിറ്റീവ് കണ്ടന്റുകള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് ഒരു വിഷ്വല്‍ ഷെഡ്യൂള്‍ ഉണ്ടാക്കി നല്‍കുന്നത് (ഉദാ: കുട്ടികള്‍ക്കൊപ്പം കളിക്കാനുള്ള സമയം, കഥ പറയാനുള്ള സമയം) അവര്‍ക്ക് സ്കൂളില്‍ പോകാനുള്ള താല്‍പര്യം വര്‍ധിപ്പിക്കും.

സ്‌കൂളില്‍ കുട്ടികള്‍ക്കായി ഒരു കംഫോര്‍ട്ട് സോണ്‍ ഉണ്ടാക്കിയെടുക്കാന്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. കുട്ടികള്‍ക്ക് സ്കൂള്‍ അന്തരീക്ഷം മികച്ചതാകുന്ന വഴി അവരെ പഠിക്കാനും സാമൂഹികമായി ഇടപെടാനും പ്രാപ്തരാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com