
ശരീരത്തിലെ രക്തത്തിൽ നിന്ന് പോഷകങ്ങളും അധിക ദ്രാവകങ്ങളും വേർതിരിച്ചെടുക്കുന്ന ജോലിയാണ് വൃക്കകളുടെത്. എന്നാല്‍ വൃക്കയിലെ കോശങ്ങള്‍ അനിയന്ത്രിതമായ വളരുന്നത് കാന്‍സറായി വികസിക്കാനുള്ള സാധ്യത കൂട്ടുന്നു. ജനിതകം ഒരു പ്രധാന ഘടകമാണെങ്കിലും ചില ദൈനംദിന ശീലങ്ങളും വൃക്കകളില്‍ കാന്‍സര്‍ (Kidney Cancer) ഉണ്ടാകുന്നതിലേക്ക് നയിക്കാം.
ദോഷകരമല്ലെന്ന് നമ്മള്‍ കരുതുന്ന ചെറിയ ചില ശീലങ്ങള്‍ ഭാവിയില്‍ വൃക്കയില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാകാം. കാര്യമായ രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്തതു കൊണ്ട് തന്നെ പലപ്പോഴും നിശബ്ദ കൊലയാളിയെന്ന് വൃക്കരോഗങ്ങളെ വിശേഷിപ്പിക്കുന്നത്. അപകടസാധ്യതകള്‍ പലപ്പോഴും നമ്മുടെ അടുക്കളയിലും ദിനചര്യകളിലും, മെഡിസിൻ ബോക്സിലും ഒളിഞ്ഞിരിക്കുന്നുണ്ടാകാം.
വൃക്ക കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്ന ദൈനംദിന ശീലങ്ങൾ:
വെള്ളം ഒഴിവാക്കുക
വെള്ളം കുടിക്കാന്‍ വിട്ടുപോകുന്നത് വൃക്കകളുടെ ആരോഗ്യത്തെ മോശമാക്കും. പ്രത്യേകിച്ച് ചൂടും ഈര്‍പ്പവുമുള്ള പ്രദേശങ്ങളില്‍. നിർജ്ജലീകരണം വൃക്കകളുടെ കാര്യക്ഷമത കുറയ്ക്കുകയും വിഷവസ്തുക്കളുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് വൃക്ക കാൻസറിന് കാരണമാകുന്നു.
ഉയർന്ന അളവില്‍ ഉപ്പ്
അച്ചാറുകള്‍ മുതല്‍ മിക്ക ഭക്ഷണങ്ങളിലും നമ്മള്‍ അധികമായി ഉപ്പ് ഉപയോഗിക്കുന്ന ശീലം കാലക്രമേണ വൃക്കകളെ ബുദ്ധിമുട്ടിലാക്കും. ഇത് വൃക്കയില്‍ കാന്‍സറിനുള്ള അന്തരീക്ഷം സൃഷ്ടിക്കും.
വേദനസംഹാരികള്‍
നടുവേദനയ്ക്കും പനിക്കും സ്വയം ചികിത്സയുടെ ഭാഗമായി ഇബുപ്രോഫെൻ, ഡൈക്ലോഫെനാക്, അല്ലെങ്കിൽ പാരസെറ്റമോൾ പോലുള്ള വേദനസംഹാരികൾ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. കാലക്രമേണ, ഇവ വൃക്ക കലകളെ നശിപ്പിക്കുകയും കാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
പുകയില
പുകവലിച്ചാലും ചവച്ചാലും, പുകയില രക്തപ്രവാഹത്തിലൂടെ വൃക്കകളിൽ എത്തുകയും അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ഇത് വൃക്കയില്‍ കാൻസറിന് ഒരു പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ചുവന്ന മാംസം
ഗ്രിൽ ചെയ്തതോ വറുത്തതോ സംസ്കരിച്ചതോ ആയ മാംസം പതിവായി കഴിക്കുന്നത് വൃക്കയില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. ഇതില്‍ നിന്ന് പുറത്തുവരുന്ന രാസവസ്തുക്കള്‍ കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. സസ്യാഹാരങ്ങള്‍ കൂടുതലുള്ള ഭക്ഷണക്രമം മികച്ച വൃക്ക സംരക്ഷണം നല്‍കുന്നു.
വ്യായാമക്കുറവ്
ഉദാസീനമായ ജീവിതശൈലിയും കുറഞ്ഞ ശാരീരിക പ്രവർത്തനവും പൊണ്ണത്തടി, ഉയർന്ന രക്തസമ്മര്‍ദം, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്ക് കാരണമാകുന്നു, ഇവയെല്ലാം വൃക്കകളെ സമ്മർദത്തിലാക്കുന്നതാണ്. ഇത് കാലക്രമേണ വൃക്കകളില്‍ കാന്‍സര്‍ വികസിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ഉയർന്ന രക്തസമ്മർദം
ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഹൃദയത്തെ മാത്രമല്ല, വൃക്കകളിലെ ചെറിയ രക്തക്കുഴലുകളെ നശിപ്പിക്കുകയും കാൻസർ മാറ്റങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
മദ്യം, പുകയില
മദ്യവും പുകയിലയും വൃക്ക തകരാറിനെ ഗണ്യമായി ത്വരിതപ്പെടുത്തുന്നു. ഇവ രണ്ടും പരമാവധി ഒഴിവാക്കുന്നതാണ് വൃക്കകളുടെ ആരോഗ്യത്തിന് ഗുണകരം.
ആരോഗ്യ പരിശോധനകൾ
ആരോഗ്യ പരിശോധനകള്‍ പതിവായി ചെയ്യുന്നത് പലപ്പോഴും രോഗാവസ്ഥകള്‍ നേരത്തെ കണ്ടെത്താന്‍ സഹായിക്കും. ലക്ഷണങ്ങള്‍ പ്രകടമായില്ലെങ്കിലും ആദ്യ ലക്ഷണങ്ങൾ കണ്ടെത്തും.
ഒന്നും സംഭവിക്കില്ലെന്ന വിശ്വാസം
തെറ്റായ സുരക്ഷാ ബോധം ജീവിതശൈലിയിലെ മാറ്റങ്ങളെ വൈകിപ്പിക്കുന്നു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വൃക്കരോഗമോ കാൻസറോ ഉണ്ടെങ്കിൽ, പരിശോധനയും ജീവിതശൈലി ക്രമീകരണങ്ങളും കൂടുതൽ നിർണായകമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates