
വായുവും ഭക്ഷണവുമില്ലാത്തെ നമ്മൾക്ക് ജീവിക്കാൻ കഴിയില്ല. ദിവസവും മൂന്ന് അല്ലെങ്കിൽ നാല് നേരം ഭക്ഷണം കഴിക്കുക എന്നതിനപ്പുറം, ഭക്ഷണ ശാസ്ത്രത്തെ കുറിച്ച് ആരും അത്ര ചിന്തിക്കാറില്ല. വിശപ്പ് മാറ്റാനായിട്ടുള്ള ഇന്ധമായിട്ട് മാത്രം ഭക്ഷണത്തെ കാണരുത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നത് ഭക്ഷണത്തിൽ നിന്നാണ്. ആയുവേദം പ്രകാരം ഭക്ഷണം കഴിക്കുന്നതിന് ഒരു ചിട്ടയുണ്ട് (Ayurveda Food Habits). ഭക്ഷണത്തിന് രോഗം മുക്തമാക്കാനുള്ള ശക്തിയുണ്ടെന്ന് ആയുർവേദം ചൂണ്ടിക്കാണിക്കുന്നു. ജങ്ക് ഫുഡ്സും ഫാസ്റ്റ് ഫുഡ്സും വിരുദ്ധാഹാരങ്ങളും പലതരത്തിലുള്ള ദഹനപ്രശ്നങ്ങളും ആരോഗ്യ സങ്കീർണതകൾക്കും കാരണമാകും.
എന്തുകൊണ്ട് ആയുവേദം പ്രകാരമുള്ള ഭക്ഷണക്രമം
ഭക്ഷണം എങ്ങനെ ബുദ്ധിപൂർവം കഴിക്കാമെന്ന് ആയുവേദം നമ്മെ പഠിപ്പിക്കുന്നു. ഭക്ഷണത്തെ മനസിലാക്കാതെയാണ് മിക്ക ആളുകളും ഭക്ഷണം കഴിക്കുന്നത്. തണുത്ത ഭക്ഷണം, മദ്യം, മധുര പാനീയങ്ങൾ തുടങ്ങിയവ ദഹന അഗ്നി അണയ്ക്കുകയും ഇത് വിശപ്പില്ലായ്മയിലേക്കും പോഷകക്കുറവിലേക്കും നയിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കൂടാതെ കുടലിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കാനും പ്രതിരോധ ശേഷിയെ ദുർബലപ്പെടുത്താനും ഇത് കാരണമാകും.
ചൂടുള്ളതും പുതിയതുമായ ഭക്ഷണം കഴിക്കുക (ഉഷ്ന). ഇത് ദഹനത്തെ ഉത്തേജിപ്പിക്കുന്നു. തണുത്തതോ വീണ്ടും ചൂടാക്കിയതോ ആയ ഭക്ഷണം ഒഴിവാക്കുക.
നേരിയ എണ്ണമയമുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക (സ്നിഗ്ധ). ഇത് പോഷകങ്ങളുടെ ആഗിരണം സഹായിക്കുകയും വരൾച്ചയെ സന്തുലിതമാക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിന്‍റെ അളവില്‍ ശ്രദ്ധിക്കണം (മാത്ര). വയറ് പകുതി ഭക്ഷണം കൊണ്ടും കാൽ ഭാഗം വെള്ളം കൊണ്ടും നിറയ്ക്കുക, കാൽ ഭാഗം ഒഴിഞ്ഞു വയ്ക്കുക.
ഭക്ഷണം ദഹിച്ച ശേഷം അടുത്ത ഭക്ഷണം കഴിക്കുക (ജിർനെ): ഭക്ഷണവും ലഘുഭക്ഷണവും ഒന്നിനുപുറകെ ഒന്നായി കഴിക്കുന്നത് ഒഴിവാക്കുക.
പൊരുത്തപ്പെടാത്ത കോമ്പിനേഷനുകൾ ഒഴിവാക്കുക (വിരുദ്ധ ഭക്ഷണക്രമം). പാലും സിട്രസ് പഴങ്ങളും പോലുള്ളവ, അല്ലെങ്കിൽ ഒരു വലിയ ഭക്ഷണത്തിന് തൊട്ടുപിന്നാലെ മധുരപലഹാരം എന്നിവ വിരുദ്ധാഹാരങ്ങളാണ്.
ശാന്തവും വൃത്തിയുള്ളതുമായ സ്ഥലത്തിരുന്ന ഭക്ഷണം കഴിക്കുക (ഇഷ്ട ദേശേ).ഭക്ഷണം കഴിക്കാനിരിക്കുന്ന ചുറ്റുപാടുകളും ദഹനത്തെ സ്വാധീനിക്കുന്നു.
അധികം വേഗത്തിൽ ഭക്ഷണം കഴിക്കരുത് (ന അതി ദ്രുതം). രുചി അറിഞ്ഞ്, ശ്രദ്ധയോടെ സാവധാനം ഭക്ഷണം ചവയ്ക്കുക.
വളരെ പതുക്കെ ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക (ന അതി വിലമ്പിതം). ഭക്ഷണം തണുക്കുന്നതിനു മുമ്പ് കഴിച്ചെഴുന്നേല്‍ക്കണം.
ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നത് ഒഴിവാക്കുക (അജൽപാൻ). ഇത് വായു അകത്തുകടക്കുന്നതും ശ്രദ്ധ തിരിക്കുന്നതും കുറയ്ക്കുന്നു.
ഭക്ഷണം കഴിക്കുമ്പോൾ വൈകാരിക അസ്വസ്ഥത ഒഴിവാക്കുക (അഹസൻ).
മനസോടെ ഭക്ഷണം കഴിക്കുക (തൻ മനാഭുഞ്ജിത. ഭക്ഷണം കഴിക്കുന്ന പ്രവൃത്തിയിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
പ്രായം, കാലാവസ്ഥ, ദഹനം, രോഗം, ശരീരഘടന എന്നിവയെ അടിസ്ഥാനമാക്കി അനുയോജ്യമായ ഭക്ഷണം കഴിക്കുക (ആത്മ-അനുകുലം).
ഭക്ഷണത്തിന്റെ കാര്യത്തിൽ സമയക്രമീകരണം ഒരു നിർണായക പങ്ക് വഹിക്കുന്നു. ദഹന അഗ്നി ശക്തമായിരിക്കുമ്പോള്‍ പ്രധാന ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ദഹന എന്‍സൈമുകള്‍ നേര്‍ത്തതാകാതിരിക്കാന്‍ ഭക്ഷണത്തിനിടെ വെള്ളം കുടിക്കാതിരിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ സ്ക്രീന്‍ ടൈമും ഒഴിവാക്കുക.
പ്രഭാതഭക്ഷണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ബ്രേക്ക്ഫാസ്റ്റ് എപ്പോഴും ഫ്രഷും ചൂടുള്ളതുമായിരിക്കാന്‍ ശ്രദ്ധിക്കുക. രാവിലെ ആറിനും പത്തുമണിക്കുമിടയില്‍ പ്രഭാതഭക്ഷണം കഴിക്കുക. ചൂടുള്ളതും, എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണങ്ങൾ ദഹന അഗ്നിയെ ഉണര്‍ത്താന്‍ സഹായിക്കും. പ്രഭാതഭക്ഷണത്തിന് ശേഷം കുളിക്കുന്നത് ഒഴിവാക്കുക. എന്നാല്‍ പ്രഭാതഭക്ഷണത്തിന് മുമ്പ് കുളിക്കുന്നത് രക്തചംക്രമണത്തെയും അഗ്നിയുടെ പ്രൈംസിനെയും പിന്തുണയ്ക്കുന്നു.
ഉച്ചഭക്ഷണം: പ്രധാന ഭക്ഷണം
ഉച്ചയ്ക്ക് 12 മണിക്കും 2 മണിക്കും ഇടയിലുള്ള സമയം ദഹന അഗ്നി ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നു. ഈ സമയം ശരീരം പരമാവധി പോഷണം വേർതിരിച്ചെടുക്കാൻ തയ്യാറെടുക്കുന്നു. ഉച്ചഭക്ഷണം ഏറ്റവും വലുതും സമീകൃതവുമായ ഭക്ഷണമാക്കുക. ശരീരത്തെയും മനസ്സിനെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ മധുരം, പുളി, ഉപ്പ്, കയ്പ്പ്, എരിവ് തുടങ്ങിയ രുചികള്‍ ഉള്‍പ്പെടുന്നതായിരിക്കണം ഉച്ചഭക്ഷണം.
അത്താഴം: ലളിതം
ഉറങ്ങാൻ കിടക്കുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പ്, അതായത് വൈകുന്നേരം 7 അല്ലെങ്കിൽ 8 മണിയോടെ അത്താഴം പൂർത്തിയാക്കാൻ ശ്രമിക്കുക. ലഘുവായതും ചൂടുള്ളതും ദഹിക്കാൻ എളുപ്പമുള്ളതുമായ ഭക്ഷണം തിരഞ്ഞെടുക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates