ദിവസവും ഒലീവ് എണ്ണ, ഡിമെന്‍ഷ്യ സാധ്യത 28 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം

ഒലീവ് എണ്ണ തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തി ഡിമെന്‍ഷ്യ സാധ്യത ഏതാണ്ട് 28 ശതമാനം വരെ കുറയ്ക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
old woman sitting in a bench
ഡിമെൻഷ്യ സാധ്യത കുറയ്ക്കാൻ ഒലീവ് എണ്ണ ( Dementia, Olive oil)പ്രതീകാത്മക ചിത്രം
Updated on
1 min read

മെച്ചപ്പെട്ട ആരോഗ്യത്തിന് എണ്ണ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പലപ്പോഴും നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ എണ്ണ ഉപയോഗിച്ചു ഉണ്ടാക്കുന്ന ഭക്ഷണം ഡിമെന്‍ഷ്യ (Dementia) സാധ്യത കുറയ്ക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അങ്ങനെ എല്ല എണ്ണയും അല്ല, ഒലീവ് എണ്ണ തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തി ഡിമെന്‍ഷ്യ സാധ്യത ഏതാണ്ട് 28 ശതമാനം വരെ കുറയ്ക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡിമെന്‍ഷ്യ. ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയിലേക്ക് ഇത് നയിക്കും. ലോകത്ത് ഏതാണ്ട് 55 ദശലക്ഷണം ഡിമെന്‍ഷ്യ ബാധിതരുണ്ടെന്നാണ് കണക്ക്. ഓരോ വര്‍ഷവും 10 ദശലക്ഷം രോഗികള്‍ പുതിയതായി ഉണ്ടാക്കുന്നുണ്ട്.

അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ന്യൂട്രീഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച പഠനത്തില്‍ ഒലീവ് എണ്ണയും തലച്ചോറിന്‍റെ ആരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. ഒലീവ് എണ്ണയില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതില്‍ അടങ്ങിയ ആന്‍റിഓക്സിഡന്‍റുകള്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് സംരക്ഷണം നല്‍കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

ജനിതക മുൻകരുതലുകളും മൊത്തത്തിലുള്ള ഭക്ഷണ നിലവാരവും പരിഗണിക്കാതെ, പ്രതിദിനം കുറഞ്ഞത് ഏഴ് ഗ്രാം ഒലീവ് എണ്ണ കഴിച്ച ആളുകളില്‍ അപൂർവമായി ഒലീവ് എണ്ണ കഴിക്കാത്ത ആളുകളെ അപേക്ഷിച്ച് ഡിമെൻഷ്യയുമായി ബന്ധപ്പെട്ട മരണ സാധ്യത 28 ശതമാനം കുറവാണെന്ന് പഠനം കണ്ടെത്തി.

അമേരിക്കയില്‍ നിന്നുള്ള 4,749 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. സ്റ്റാറ്റിസ്റ്റിക്കൽ മോഡലുകളിൽ ഭക്ഷണക്രമം ആവർത്തിച്ച് അളക്കുന്നതിലൂടെയും സാമൂഹിക-ജനസംഖ്യാ, ജീവിതശൈലി ഘടകങ്ങൾ കണക്കിലെടുക്കുന്നതിലൂടെയും, ഒലീവ് ഓയിൽ ഉപയോഗം ഡിമെൻഷ്യ മരണനിരക്കിൽ ചെലുത്തുന്ന സ്വാധീനം കണ്ടെത്താന്‍ സാധിച്ചതായി പഠനത്തിന് നേതൃത്വം നല്‍കിയ ആനി ജൂലിയര്‍ ടെസിയർ പറയുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഒലീവ് എണ്ണ മികച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കലോറി കൂടുതലായതിനാല്‍ മിതമായ ഉപയോഗമാണ് വിദഗ്ധര്‍ നിര്‍ദേക്കുന്നത്. ജെഎഎംഎ നെറ്റ് വര്‍ക്കിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com