
എത്ര പരിമിതപ്പെടുത്തണമെന്ന് പറഞ്ഞാലും എണ്ണയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള പാചകരീതി നമ്മള്‍ക്ക് സാധ്യമല്ല. നമ്മുടെ മിക്ക നാടന്‍ വിഭവങ്ങളുടെയും അവശ്യ ചേരുവയാണ് എണ്ണ. എന്നാല്‍ ഹൃദയാരോഗ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ എണ്ണ ഉപയോഗം മിതമായ രീതിയില്‍ സാധ്യമാക്കാം. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന 5 എണ്ണകളെ കുറിച്ച് കാർഡിയോളജിസ്റ്റും ഫങ്ഷണൽ മെഡിസിൻ വിദഗ്ധനുമായ ഡോ. അലോക് ചോപ്ര പറയുന്നത് ഇങ്ങനെ:
നെയ്യ്
മെച്ചപ്പെട്ട ആരോഗ്യത്തിന് ഭക്ഷണം നെയ്യില്‍ പാകം ചെയ്യുന്നത് മികച്ചതാണെന്ന് അദ്ദേഹം പറയുന്നു. നെയ്യില്‍ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെയും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കും.
വെളിച്ചെണ്ണ
വെളിച്ചെണ്ണ ഉപയോഗിച്ച് ഭക്ഷണ പാകം ചെയ്യുന്നത് തലച്ചോറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇതിൽ മീഡിയം-ചെയിൻ ട്രൈഗ്ലിസറൈഡുകൾ (MCTS) ധാരാളം അടങ്ങിയിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) റിപ്പോർട്ട് പ്രകാരം, MCTS ശരീരത്തിൽ മെറ്റബോളിസം പ്രോത്സാഹിപ്പിക്കുന്നു.
കടുകെണ്ണ
കടുകെണ്ണയില്‍ ഒമേഗ-5 ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
എള്ളെണ്ണ
എള്ളെണ്ണ സന്ധികളുടെയും ചർമത്തിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകളാലും ആരോഗ്യകരമായ കൊഴുപ്പുകളാലും സമ്പുഷ്ടമായ എള്ളെണ്ണ ഇന്ത്യൻ പാചകരീതിക്ക് മികച്ച ഓപ്ഷനാണെന്ന് അദ്ദേഹം പറയുന്നു.
നിലക്കടല എണ്ണ
നിലക്കടല എണ്ണയിൽ ആരോഗ്യകരമായ കൊഴുപ്പുകളുണ്ട്. എന്നാല്‍ ഇതില്‍ സസ്യ സ്റ്റിറോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. തമായ അളവിൽ ഉപയോഗിക്കുന്ന ഹൃദയത്തിന് അനുയോജ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
Five oils for Indian cooking, including ghee and mustard oil. These oils offer various health benefits.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates