മഴക്കാലത്ത് പഴം കഴിക്കരുത്, പനി വരും! യാഥാർഥ്യമെന്ത്

ദഹനം മെച്ചപ്പെടുത്താനും രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനുമൊക്കെ വാഴപ്പഴം മികച്ചതാണ്
image of peeled banana
Banana in Monsoonപ്രതീകാത്മക ചിത്രം
Updated on
1 min read

ത് സീസണിലും സുലഭമായി കിട്ടുന്ന ഒന്നാണ് വാഴപ്പഴം. പൊട്ടാസ്യം, മ​ഗ്നീഷ്യം, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയ വാഴപ്പഴം ഒരു ഇൻസ്റ്റന്റ് എനർജി ബൂസ്റ്റർ കൂടിയാണ്. ദഹനം മെച്ചപ്പെടുത്താനും രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനുമൊക്കെ വാഴപ്പഴം മികച്ചതാണ്. എന്നാല്‍ പഴം ജലദോഷം, പനി ലക്ഷണങ്ങള്‍ വഷളാക്കുമെന്നാണ് പലരും വിശ്വസിക്കുന്നു.

വാഴപ്പഴം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പനിയും ജലദോഷവും ഉള്ള സമയത്ത് വാഴപ്പഴം കഴിക്കുന്നത് കഫം കൂടാൻ കാരണമാകുന്നു. എന്നുകരുതി വാഴപ്പഴത്തെ രോ​ഗകാരണമാക്കുന്ന രീതി ശരിയല്ലെന്നാണ് പോഷകവിദ​ഗ്ധയായ അമിത ​ഗാദ്രെ പറയുന്നത്.

വൈറസ് മൂലമാണ് പനിയും ജലദോഷവും ഉണ്ടാകുന്നത്. നിങ്ങള്‍ക്ക് ജലദോഷം ഉള്ളപ്പോള്‍ പഴം കഴിക്കുന്നത് കഫം കൂടാന്‍ കാരണമായേക്കാം. എന്നാല്‍ രോഗകാരി പഴമല്ലെന്നും അമിത ഇൻസ്റ്റ​ഗ്രാമിൻ പങ്കുവെച്ച വിഡിയോയിൽ വിശദീകരിക്കുന്നു. ജലദോഷമുള്ളപ്പോൾ വെളുത്തുള്ളി, തുളസി, മഞ്ഞള്‍, ബദാം, നെല്ലിക്ക, നാരങ്ങ, മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നത് നല്ലതാണ് ഇവ ശരീരത്തെ ചൂടാക്കി നിര്‍ത്താന്‍ സഹായിക്കുമെന്നും അമിത പറയുന്നു

Summary

Explains health benefits of Banana

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com