'എന്റെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്, ജോലിചെയ്യുന്നത് വളരെയധികം കഷ്ടപ്പെട്ടിട്ടാണ്'; സൽമാൻ ഖാൻ

ഭാര്യ പകുതി പണം കൊണ്ടുപോയാൽ ഇനി ഒന്നിൽ നിന്ന് ആരംഭിക്കാനാകില്ല
Salman Khan
സൽമാൻഖാൻ(Salman Khan)ഫെയ്സ്ബുക്ക്
Updated on
1 min read

താൻ നേരിടുന്ന രോ​ഗങ്ങളേയും ആരോ​ഗ്യ പ്രശ്നങ്ങളേയും കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടൻ സൽമാൻ ഖാൻ. ട്രൈജെമിനൽ ന്യൂറൽജിയയും ബ്രെയിൻ അന്യൂറിസവും തന്നെ ബാധിച്ചുണ്ടെന്നും ഒരു ചാനലിന്റെ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. വളരെ ​ഗുരുതരമായ വിഷയമാണെങ്കിലും വളരെ ലാഘവത്തോടേയാണ് അദ്ദേഹം ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത്.

വിവാഹത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. സ്വത്ത് സമ്പാദിക്കാൻ എത്രത്തോളം പ്രയാസമാണ്. വിവാഹമോചനത്തിന് ശേഷം ഒരു സ്ത്രീക്ക് അത് എളുപ്പത്തിൽ കൊണ്ടു പോകാൻ സാധിക്കും. ഭാര്യ പകുതി പണം കൊണ്ടുപോയാൽ ഇനി ഒന്നിൽ നിന്ന് ആരംഭിക്കാനാകില്ലെന്നും താരം പറയുന്നു. ഇതിന് പിന്നാലെയാണ് തന്നെ അലട്ടുന്ന രോ​ഗാവസ്ഥയെക്കുറിച്ച് അദ്ദേഹം പറയുന്നത്.

വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. അതിനാൽ ഓരോ ദിവസവും കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. ട്രൈജെമിനൽ ന്യൂറൽജിയ ഉണ്ടായിട്ടും ജോലി ചെയ്യുകയാണ്. ബ്രെയിൻ അന്യൂറിസവും എവി മാൽഫോർമേഷനും ഉണ്ട്. വിവാഹത്തിന് ശേഷമുള്ള മാനസികാവസ്ഥ മാറിയാൽ എനിക്കുള്ളതിന്റെ പകുതി അവർക്കൊണ്ടുപോകും. ചെറുപ്പത്തിലായിരുന്നെങ്കിൽ അത് എനിക്ക് ഇത്ര പ്രശ്നം ഇല്ലായിരുന്നു. എനിക്കതെല്ലാം തിരികെ നേടണമെന്നും സൽമാൻ പറയുന്നു.

എന്താണ് ട്രൈജമിനൽ ന്യൂറൽജിയ?

മുഖത്തുള്ള ഒരു പ്രധാന നാഡിയായ ട്രൈജമിനൽ നാഡിയിൽ ഉണ്ടാകുന്ന വേദനാ രോഗമാണ് ട്രൈജമിനൽ ന്യൂറൽജിയ (Trigeminal Neuralgia) . തീവ്രമായ മുഖവേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. ചെവിക്ക് അടിയിലും, താടിയിലോ അല്ലെങ്കിൽ താടിയുടെ ഒരു ഭാഗത്തോ ആയിരിക്കും സാധാരണ വേദന അനുഭവപ്പെടുന്നത്. എന്നാൽ മിനുട്ടുകൾക്കുള്ളിൽ വേദന അപ്രത്യക്ഷമാവും, പക്ഷേ വീണ്ടും വരും. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് രോ​ഗാസാധ്യത കൂടതൽ.

നാഡികൾ തലച്ചോറിൽ നിന്ന് ആരംഭിക്കുന്ന ഭാ​ഗത്ത് ഞരമ്പുകൾ ഉരസിയുണ്ടാകുന്ന കേടുപാടുകളാണ് പ്രധാന കാരണം. ഞരമ്പുകളുടെ വികാസ സങ്കോചങ്ങൾ കാരണം നാഡികയുടെ സംരക്ഷണകവചം ക്ഷയിക്കും. തുടർന്ന് ഇവ ഹൈപ്പർ ആക്ടീവ് ആകുന്നതുമൂലമാണ് വേദന അനുഭവപ്പെടുന്നത്.

Summary

Bollywood actor Salman Khan revealed that he has been affected by a condition called Trigeminal Neuralgia.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com