“സ്നേഹത്തിന് രക്തബന്ധം വേണ്ട… ജീനുകൾ മതി!”– ശാസ്ത്രം പറയുന്നു

പഠനങ്ങൾ പ്രകാരം സൗഹൃദം തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാനകാരണം നമ്മുടെ ഉള്ളിലെ ജീനുകൾ
People having fun together
Friendsപ്രതീകാത്മക ചിത്രം
Updated on
2 min read

"നമുക്കെന്താ ഇത്ര അടുപ്പം? നമ്മളൊക്കെ ബന്ധുക്കളാണോ എന്തോ!" നമ്മൾ നമ്മുടെ സുഹൃത്തുക്കളോടൊക്കെ തമാശയായി ചോദിക്കുന്ന ചോദ്യങ്ങളാണിത്".പക്ഷേ, ആ ചിരിച്ചുള്ള ചോദ്യത്തിനായി ഇനി ശാസ്ത്രീയമായ ആധികാരികതയോടെ നമുക്കുപറയാം —'അതെ, നമ്മൾ തമ്മിലൊരു ഒരു ബന്ധമുണ്ട്. രക്തത്തിൽ അല്ല, ജീനുകളിൽ'!

2018-ൽ പ്രൊസീഡിങ്ങ് ഓഫ് ദി നാഷ്ണൽ അക്കാഡമി ഓഫ് സയൻസിന്റെ പഠനപ്രകാരം സൗഹൃദം തിരഞ്ഞെടുക്കുന്നതിനുള്ള കാരണം നമ്മുടെ ഉള്ളിലെ ജീനുകളാണെന്നാണ്. പണ്ടുമുതലേ കണ്ടുവരുന്ന ഒരു പ്രവണതയാണ് ഒരുപോലുള്ള ഇഷ്ടങ്ങളും ജീവിതശൈലികളും മൂല്യങ്ങളും ഉള്ള ആളുകൾ സുഹൃത്തുക്കളാകുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം. ആ ബന്ധത്തിൽ എത്രമാത്രം സമാനമായ ജനിതക ഘടകങ്ങളുണ്ടെന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിലാണ് ഇപ്പോൾ ഗവേഷകർ .

People having fun together
കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് മൊത്തമായി ഒ​ഴി​വാ​ക്കി​യാ​ൽ എ​ന്തു സം​ഭ​വി​ക്കും?

സ്റ്റാൻഫോർഡ്, ഡ്യൂക്ക് , വിസ്കോൺസിൻ-മാഡിസൺ എന്നിവിടങ്ങളിലെ ഗവേഷകർ ആഡ് ഹെൽത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 5,000-ത്തിലധികം ജോഡി കൗമാരക്കാരായ സുഹൃത്തുക്കളെ ഈ പഠനത്തിനായി പരിശോധിച്ചു. 1994-1995 അധ്യയന വർഷം മുതൽ 7 മുതൽ 12 വരെയുള്ള ഗ്രേഡുകൾ വരെയുള്ള വിദ്യാർത്ഥികളെ നിരീക്ഷിച്ച ഒരു ദീർഘകാല യുഎസ് പഠനമാണിത്.

എന്താണ് പഠനം പറയുന്നത്?

രസകരമെന്ന് പറയട്ടേ, പഠനപ്രകാരം ഒരേ സമൂഹത്തിലുള്ള രണ്ട് സുഹൃത്തുക്കൾ തമ്മിൽ ജനിതകപരമായി വളരെയധികം സാമ്യമുണ്ട്. വിവാഹിതരായ ആളുകളേക്കാൾ ഒന്നോ രണ്ടോ മടങ്ങ് കൂടുതലാണ് അതെന്നും അവർ പഠനത്തിലൂടെ വ്യക്തമാക്കി. സ്റ്റാൻഡ്ഫോർഡ് ​ഗ്രാചുവേറ്റ് സ്കൂൾ ഓഫ് എഡുക്കേഷൻ, അസിസ്റ്റൻഡ് പ്രൊഫസർ ബെൻജമിൻ ഡൊമിങ്കിയുടെ പഠനപ്രകാരം ഈ ജനിതക സാദൃശ്യങ്ങൾ സഹോദരങ്ങളിൽ കാണപ്പെടുന്നതുപോലെ ശക്തമായതല്ലെങ്കിലും, അന്യരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഗണിതശാസ്ത്രപരമായ പ്രാധാന്യമുള്ളതാണെന്നാണ്.

People having fun together
ചെറുപ്പക്കാർക്കിടയിൽ പിത്താശയക്കല്ല് കൂടുന്നു; രോ​ഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എന്തുകൊണ്ടാണ് നമ്മൾ നമ്മുടെ ഡിഎൻഎയുമായി സാമ്യമുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നത്?

* സോഷ്യൽ ഹോമോഫിലിയാണ് ഇതിനുകാരണം എന്നുപറയാം. തങ്ങളെപ്പോലെയുള്ളവരെ അന്വേഷിക്കുന്നതിനോ ആകർഷിക്കപ്പെടുന്നതിനോ ഉള്ള ആളുകളുടെ പ്രവണതയാണ് സോഷ്യൽ ഹോമോഫിലി. ജനിതകശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ടേക്കാവുന്ന സ്വഭാവവിശേഷങ്ങൾ ഉൾപ്പടെ, ഉദാഹരണത്തിന് ഒരുപോലുള്ള ജീവിതശൈലി, ഇഷ്ടാനിഷ്ടങ്ങൾ , എനർജി ലെവൽ എന്നിവ കൊണ്ട് രണ്ട് വ്യക്തികൾ തമ്മിൽ ഒരു ശക്തമായ ബന്ധം വളർന്ന് വരുകയും അത് നല്ലൊരു സൗഹൃത്തിലേക്കാവുകയും ചെയ്യുന്നു.

* മറ്റൊരു കാരണം സാമൂഹിക ഘടനയാണ്. ആളുകൾ ജീവിക്കുന്ന ചുറ്റുപാടുകൾക്കുള്ളിൽ ബന്ധങ്ങൾ സ്ഥാപിക്കുന്നു. ഉദാഹരണത്തിന്, വിദ്യാഭ്യാസ നേട്ടം അല്ലെങ്കിൽ ബോഡി മാസ് ഇൻഡക്സ് പോലുള്ള സ്വഭാവവിശേഷങ്ങൾക്ക് സാമൂഹികവും ജനിതകവുമായ കാരണങ്ങളുണ്ട്. സുഹൃത്തുക്കൾ പലപ്പോഴും ഈ സ്വഭാവവിശേഷങ്ങൾ പങ്കിട്ടിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. എന്നാൽ ഉയരം പോലുള്ള, അതും ജനിതകമായ സ്വഭാവവിശേഷതകളായിട്ടുപോലും സുഹൃത്തുക്കൾക്കിടയിൽ ഇത് ശക്തമായ ബന്ധം കാണിച്ചിട്ടില്ല .

* ഒരേ സകൂളിൽ പഠിക്കുന്ന സുഹൃത്തുകൾ തമ്മിലുള്ള പഠനം എടുക്കുമ്പോൾ ​ഗവേഷകർ മറ്റൊരു രസകരമായ കാര്യം കൂടി കണ്ടെത്തി. ഒരേ സ്കൂളിലുള്ള സുഹൃത്തുക്കളല്ലാത്ത വിദ്യാർത്ഥികളിലും ജനിതക സാദൃശ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിന്റെ തോത് കുറവാണ്. എന്നാൽ അത് അപരിചിതരേക്കാൾ കൂടുതലാണെന്നായിരുന്നു ആ കണ്ടെത്തൽ. ഇതിലൂടെ വ്യക്തമാകുന്നത്, ഒരേ സ്കൂൾ പരിസരത്തിൽ പങ്കുചേരുന്നത് പോലും ജനിതകമായി ഒരേപോലെ ഉള്ളവരുണ്ടാകാനുള്ള സാധ്യത, അതായത് ജനറ്റിക്ക് ക്ലസ്റ്ററിങ്ങ് സൃഷ്ടിക്കുന്നു എന്നതാണ്. ഡൊമിങ്കിന്റെ അഭിപ്രായ പ്രകാരം, ഈ കണ്ടെത്തൽ നമ്മുടെ ജനിതക ഘടകങ്ങളും സാമൂഹിക സാഹചര്യങ്ങളും എത്രത്തോളം ആഴത്തിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതിന് ശക്തമായ തെളിവാണെന്നാണ്.

ചുരുക്കത്തിൽ നമ്മുടെയെല്ലാം സൗഹൃദങ്ങളെല്ലാം രൂപപ്പെട്ടത് നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ജീവിത ശീലങ്ങളും കൈമാറുന്നതിലൂടെയല്ല, അത് നമ്മുടെ ഉള്ളിലെ ജീനുകൾ കാരണമാണ്.

Studies say that DNA is the most influential factor in how we choose our friends.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com