മഴക്കാലത്തും സണ്‍സ്ക്രീന്‍ ഉപയോഗിക്കേണ്ടതുണ്ടോ? മികച്ചത് തിരഞ്ഞെടുക്കാം

ഏറ്റവും കൂടുതൽ തരംഗദൈർഘ്യമുള്ള രശ്മികളാണ് യുവി എ. ഭൂമിയിൽ പതിക്കുന്ന 95 ശതമാനം യുവി രശ്മികളും യുവി എ രശ്മികളാണ്
woman applying cream on her face
Sunscreenപ്രതീകാത്മക ചിത്രം
Updated on
2 min read

ര്‍മസംരക്ഷണത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് സണ്‍സ്ക്രീന്‍ എന്ന് പറയുമ്പോള്‍ പോലും മഴക്കാലത്ത് സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതിന് പല അഭിപ്രായമാണ്. മഴക്കാലത്തും സണ്‍സ്ക്രീന്‍ ഉപയോഗിക്കണമെന്ന് പറയുന്നതിന് പിന്നില്‍ മാര്‍ക്കറ്റിങ് തന്ത്രമാണെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്. സൂര്യന്റെ യുവി രശ്മികള്‍ മൂലം ചര്‍മത്തിലുണ്ടാകുന്ന ടാനിങ്, തകരാറുകള്‍ തുടങ്ങിയവ ഒഴിവാക്കുക എന്നതാണ് സണ്‍സ്‌ക്രീനിന്റെ ധര്‍മം.

എന്നാല്‍ വെയില്‍ ഉള്ളപ്പോള്‍ മാത്രമാണ് സൂര്യന്‍റെ യുവി രശ്മികള്‍ അപകടമുണ്ടാക്കുകയുള്ളൂ എന്നതാണ് നമ്മള്‍ക്കിടിലെ ഏറ്റവും പ്രധാന മിഥ്യാധാരണ.

യുവി രശ്മികൾ മൂന്ന് തരം

അൾട്രാവൈലറ്റ് എ (യുവി എ)

അൾട്രാവൈലറ്റ് ബി (യുവി ബി)

അൾട്രാവൈലറ്റ് സി (യുവി സി)

യുവി എ

ഏറ്റവും കൂടുതൽ തരംഗദൈർഘ്യമുള്ള രശ്മികളാണ് യുവി എ. ഭൂമിയിൽ പതിക്കുന്ന 95 ശതമാനം യുവി രശ്മികളും യുവി എ രശ്മികളാണ്. ഈ രശ്മികൾക്ക് യുവി ബി രശ്മികളെക്കാൾ കൂടുതൽ ആഴത്തിൽ നമ്മുടെ ചർമത്തിലേക്ക് തുളച്ചുകയറാൻ കഴിയും. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.

യുവി ബി

യുവി എ രശ്മികളെക്കാൾ തരംഗദൈർഘ്യ കുറവാണ് യുവി ബി രശ്മികൾക്ക്. ഇവ അമിതമായി ഏൽക്കുന്നത് സൂര്യതാപത്തിന് കാരണമാകും.

യുവി സി

തരംഗദൈർഘ്യം വളരെ കുറഞ്ഞ യുവി സി രശ്മികളെ ഓസോൺ പാളി ആഗിരണം ചെയ്യുന്നതിനാൽ അത് ഭൂമിയുടെ ഉപരിതലത്തിൽ എത്തുക വളരെ അപൂര്‍വമായാണ്.

മഴക്കാലത്ത് എന്തു കൊണ്ട് സണ്‍സ്ക്രീന്‍

യുവി രശ്മികള്‍

എന്നാല്‍ മഴക്കാലത്ത് മേഘങ്ങൾ സൂര്യരശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നുവെന്ന് കരുതാറുണ്ട്. എന്നാല്‍ മേഘങ്ങളെ തുളച്ച് യുവി രശ്മികള്‍ ഭൂമിയില്‍ പതിക്കാറുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതായത് മഴക്കാലത്തും സൂര്യതാപമേൽക്കുകയോ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാം. അതുകൊണ്ട് തന്നെ ദൃശ്യമായ സൂര്യപ്രകാശം പരിഗണിക്കാതെ സണ്‍സ്ക്രീന്‍ പുരട്ടുന്നത് സൂര്യരശ്മികളില്‍ നിന്ന് സംരക്ഷിണം കിട്ടാന്‍ സഹായിക്കുന്നു.

ഉയർന്ന ഈർപ്പം, കൂടുതൽ എക്സ്പോഷർ

മഴക്കാലത്ത് വായുവില്‍ ഉണ്ടാകുന്ന ഉയര്‍ന്ന ഈര്‍പ്പം ചര്‍മത്തെ കൂടുതല്‍ എണ്ണമയമുള്ളതാക്കും. അതുകൊണ്ട് സണ്‍സ്ക്രീന്‍ ആവശ്യമില്ലെന്ന് ആളുകള്‍ കരുതുന്നു. ഇത് ചിലരുടെ ചര്‍മത്തില്‍ ഫോട്ടോസെന്‍സിറ്റിവിറ്റി വര്‍ധിപ്പിക്കും. ഈര്‍പ്പമുള്ള കാലവാസ്ഥയില്‍ ചര്‍മത്തില്‍ നിന്ന് സണ്‍സ്ക്രീന്‍ പെട്ടെന്ന് ഒഴിവാകാനും കാരണമാകുന്നു. ഇത് ഫലപ്രാപ്തി കുറയ്ക്കും. മണിക്കൂറുകള്‍ ഇടവിട്ട് സണ്‍സ്ക്രീന്‍ പുരട്ടാന്‍ ശ്രമിക്കുക.

woman applying cream on her face
ജാഗ്രത കാട്ടണം; മസ്തിഷ്‌ക ജ്വരത്തിന് വരെ കാരണമാകും; ആഫ്രിക്കന്‍ ഒച്ചുകള്‍ അപകടകാരികള്‍

ദീർഘകാല പ്രത്യാഘാതങ്ങൾ

സണ്‍സ്ക്രീന്‍ ഉപയോഗിക്കാതെയിരിക്കുന്നത് ചര്‍മത്തിന്‍റെ ഈവന്‍ ടോണ്‍ നഷ്ടമാകാനും ചര്ർമത്തില്‍ പെട്ടെന്ന് വര്‍ദ്ധക്യ ലക്ഷണങ്ങള്‍ പ്രകടമാകാനും ഹൈപ്പര്‍ പിഗ്മെന്‍റേഷന്‍ പ്രശ്നങ്ങളും വര്‍ധിക്കാന്‍ കാരണമാകും. എന്നാല്‍ മഴക്കാലത്തും തുടര്‍ച്ചയായി സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ചര്‍മം ആരോഗ്യമുള്ളതും യുവത്വമുള്ളതാക്കാനും സൂര്യാഘാതം തടയുന്നതിനും നിര്‍ണായകമാണ്.

woman applying cream on her face
“സ്നേഹത്തിന് രക്തബന്ധം വേണ്ട… ജീനുകൾ മതി!”– ശാസ്ത്രം പറയുന്നു

മഴക്കാലത്ത് എങ്ങനെ സൺസ്ക്രീൻ ഉപയോ​ഗിക്കാം

  • മഴക്കാലത്ത് സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ, ജെൽ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. കാരണം അവ ഭാരം കുറഞ്ഞതും, എണ്ണമയമില്ലാത്തതും, ഈർപ്പമുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യവുമാണ്.

  • യുവിഎ, യുവിബി എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നതിന് SPF 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഒരു വിശാലമായ സ്പെക്ട്രം സൺസ്ക്രീൻ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

  • മഴയോ വിയർപ്പോ സൺസ്‌ക്രീനിനെ ഒഴിവാക്കും എന്നതിനാൽ, പ്രത്യേകിച്ച് പുറത്തുപോകുമ്പോള്‍ ഓരോ 2-3 മണിക്കൂറിലും വീണ്ടും പുരട്ടാൻ ശ്രമിക്കുക.

  • ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും സണ്‍സ്ക്രീന്‍ ഉപയോഗിക്കണം. ദൈനംദിന ചർമ്മസംരക്ഷണ ദിനചര്യയുടെ ഭാഗമായി ഇവയും തുല്യമായി പരിഗണിക്കണം.

Summary

Skipping sunscreen in monsoon can lead to long-term effects on the skin, including pigmentation, early signs of aging and uneven skin tone.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com