പഞ്ചസാര ഒഴിവാക്കാം, പകരം ആന്‍റിഓക്സിഡസ് അടങ്ങിയ ബെറിപ്പഴങ്ങള്‍; ആരോ​ഗ്യമുള്ള മുടിക്ക് ആരോ​ഗ്യകരമായ ഭക്ഷണക്രമം

മുടി ആരോഗ്യത്തോടെ വളരാന്‍ ചില ഡയറ്റ് ടിപ്‌സ് അറിയാം.
woman combing hair
Healthy diet for hairപ്രതീകാത്മകത ചിത്രം
Updated on
1 min read

രോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് മുടിയിലും ചര്‍മത്തിലും പ്രതിഫലിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യകരമായി മുടി വളരുന്നതിന് കൃത്യമായ പോഷകങ്ങള്‍ സ്ഥിരമായി വിതരണം ചെയ്യേണ്ടത് അനിവാര്യമാണ്. മുടിക്ക് കരുത്തും തിളക്കവും നിലനിര്‍ത്താന്‍ ആവശ്യമായതെല്ലാം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശരിയായ അളവില്‍ പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. മുടി ആരോഗ്യത്തോടെ വളരാന്‍ ചില ഡയറ്റ് ടിപ്‌സ് അറിയാം.

woman combing hair
2050ല്‍ രോഗികളുടെ എണ്ണം ഇരട്ടിയാകും, ചെറുപ്പക്കാരിലും പാർക്കിൻസൺസ് രോ​ഗം, വിറയലും വിഷാദവും തുടക്കത്തിലെ ശ്രദ്ധിക്കണം

കാല്‍സ്യം, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങള്‍ മുടിയുടെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇവ അടങ്ങിയിട്ടുള്ള ഗോതമ്പിന്റെ പുല്ല് കൊണ്ടുള്ള ജ്യൂസ്, തക്കാളിയും ചീരയും ചേര്‍ന്ന ജ്യൂസ് എന്നിവ പതിവാക്കുന്നത് മുടിയെ കരുത്തുറ്റതാക്കും. റാഗി, മണിച്ചോളം, ഗോതമ്പ് എന്നിവയും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

woman combing hair
കുട്ടികള്‍ മിടുക്കരായി പഠിക്കാന്‍, ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട 13 കാര്യങ്ങള്‍

നല്ല മുടിയിഴകള്‍ വേണമെങ്കില്‍ ചില ഇഷ്ടങ്ങളെയും മാറ്റിനിര്‍ത്തേണ്ടതായി വരും. അതില്‍ ഒന്നാണ് പഞ്ചസാര. റിഫൈന്‍ഡ് ഭക്ഷണപദാര്‍ത്ഥങ്ങളും പഞ്ചസാരയുമൊക്കെ ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം ബ്രഹ്മി, ബ്രംഗരാജ് തുടങ്ങിയ ഔഷധങ്ങള്‍ മുടിയുടെ കരുത്തിനും മുടികൊഴിച്ചില്‍ കുറയ്ക്കാനും നല്ലതാണ്. പ്രോട്ടീനും ഇരുമ്പും അടങ്ങിയ ഭക്ഷണം മുടിക്ക് നല്ലതാണ്. മുട്ട, പച്ചിലകറികള്‍, മീന്‍ എന്നിവ മുടിയെ കരുത്തോടെ കാക്കാന്‍ സഹായിക്കും.

Summary

check out Healthy diet for hair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com