
പൈലറ്റുമാര്‍ക്ക് പെര്‍ഫ്യൂമും ഹാന്‍ഡ് സാനിറ്റൈസറും ഉപയോഗിക്കാന്‍ പാടില്ലെന്ന രഹസ്യം നിങ്ങള്‍ക്ക് അറിയാമോ? ഇന്ത്യയുടെ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മാര്‍ഗനിര്‍ദേശ പ്രകാരം ഒരോ വിമാന സര്‍വീസിന് മുന്‍പും പൈലറ്റുമാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ബന്ധിത ബ്രെത്ത്അലൈസര്‍ പരിശോധനയ്ക്ക് വിധേയരാകണം.
എന്നാല്‍ സാനിറ്റൈസറുകള്‍, മൗത്ത് വാഷ്, പെര്‍ഫ്യൂമുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ മിക്കതും ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതാണ്. ആല്‍ക്കഹോള്‍ എത്ര ചെറിയ അളവിലാണെങ്കിലും ബ്രെത്ത്അലൈസറുകള്‍ അവയെ പെട്ടെന്ന് രേഖപ്പെടുത്തുന്നു. പരിശോധനയ്ക്ക് തൊട്ടുമുന്‍പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ പെര്‍ഫ്യൂം അടിക്കുകയോ ചെയ്താല്‍ ബ്രെത്ത്അലൈസര്‍ തെറ്റായ പോസിറ്റീവ് അല്ലെങ്കില്‍ ഉയര്‍ന്ന റീഡിങ് രേഖപ്പെടുത്താന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ബ്രെത്ത്അലൈസര്‍ ഉപകരണം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ 0.0001 ശതമാനം വരെ ആല്‍ക്കഹോള്‍ കണ്ടെത്താന്‍ കഴിയും. അതിനാല്‍ പൈലറ്റുമാര്‍ പെര്‍ഫ്യൂം പ്രയോഗിച്ചിട്ടുണ്ടെങ്കില്‍, അത് പെര്‍ഫ്യൂമില്‍ നിന്ന് ആല്‍ക്കഹോള്‍ കണ്ടെത്തുകയും മദ്യം കഴിച്ചിട്ടില്ലെങ്കില്‍ പോലും തെറ്റായ പോസിറ്റീവ് ഫലം കാണിക്കുകയും ചെയ്‌തേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഫ്‌ലൈറ്റ് താമസിക്കാനോ പൈലറ്റുമാര്‍ക്ക് അച്ചടക്ക നടപടികള്‍ നേരിടേണ്ടിവരികയോ ചെയ്യേണ്ടതായി വരാം.
മിക്ക എയര്‍ലൈനുകളിലും പരിശോധനയ്ക്ക് തൊട്ടുമുന്‍പ് ആല്‍ക്കഹോള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് പൈലറ്റുമാരോട് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ബ്രെത്ത്അലൈസർ പരിശോധന പൂർത്തിയായി കഴിഞ്ഞാൽ, അവർക്ക് ആവശ്യാനുസരണം പെർഫ്യൂം ഉപയോഗിക്കുന്നതില്‍ വിലക്കില്ല. ഇത് സുരക്ഷയുടെയും ഡിജിസിഎ മാർഗനിർദേശങ്ങൾ പാലിക്കുന്നതിന്റെയും മാത്രം കാര്യമാണെന്നും വിദഗ്ധര്‍ പറയുന്നു.
Pilots avoid alcohol-based perfumes, colognes and sanitisers right before flying
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates