ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം, ഏറ്റവും മാരകമായ അലർജി, എന്താണ് അനഫിലാക്സിസ്?

അനഫിലാക്സിസ് എന്നത് ഗുരുതരമായ, ജീവന് ആപത്തായേക്കാവുന്ന ഒരു അലർജി പ്രതികരണമാണ്.
Anaphylaxis
Anaphylaxis.
Updated on
1 min read

തെങ്കിലും തരത്തിൽ അലർജികൾ ഉള്ളവരാണ് മിക്കയാളുകളും. ഈ വർഷം ജൂൺ 29 മുതൽ ജൂലൈ അഞ്ച് വരെയാണ് വേൾഡ് അലർജി ഓർ​ഗനൈസേഷൻ സംഘടിപ്പിക്കുന്ന ലോക അലർജി വാരം ആചരിക്കുന്നത്. അനാഫൈലക്സിസ് ഉൾപ്പെടെയുള്ള അലർജി രോഗങ്ങളെ കുറിച്ച് അവബോധം വളർത്തുക എന്നതാണ് വാരാചരണത്തിന്റെ ലക്ഷ്യം. 'അനഫിലാക്സിസ്' ആണ് ഈ വർഷത്തെ വാരാചരണത്തിന്റെ പ്രമേയം.

എന്താണ് അനഫിലാക്സിസ്

അനഫിലാക്സിസ് എന്നത് ഗുരുതരമായ, ജീവന് ആപത്തായേക്കാവുന്ന ഒരു അലർജി പ്രതികരണമാണ്. ഇത് പെട്ടെന്ന് സംഭവിക്കുകയും ചികിത്സിച്ചില്ലെങ്കിൽ മാരകമാവുകയും ചെയ്യാം. ശരീരത്തിൽ അലർജിയുണ്ടാക്കുന്ന വസ്തുക്കൾ പ്രവേശിക്കുമ്പോൾ ശരീരത്തിലെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നതിൻ്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്.

Anaphylaxis
അമ്മയിലെ ഇരുമ്പിന്റെ അളവ് നിശ്ചയിക്കും കുട്ടി ആണാണോ പെണ്ണാണോ എന്ന്!

അനഫിലാക്സിസ് ട്രി​ഗർ ചെയ്യുന്ന ഘടകങ്ങൾ

പല ഘടകങ്ങള്‍ അനഫെല്‍ ആക്‌സല്‍ ട്രിഗർ ചെയ്യാമെങ്കില്‍ ചില ഭക്ഷണങ്ങളോടുള്ള അലർജി രോ​ഗാവസ്ഥ പെട്ടെന്ന് ട്രി​ഗർ ചെയ്യാൻ കാരണമായേക്കാമെന്ന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി, പൾമനോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജെ ജെ മാത്യു പറയുന്നു.

കപ്പലണ്ടി, കശുവണ്ടി, വാല്‍നട്ട്, ബദാം, പിസ്താശി, ചെമ്മീന്‍, കൊഞ്ച്, ഞണ്ട് പോലുള്ള ഭക്ഷണങ്ങൾ അലർജി ഉണ്ടാക്കുന്നതാണ്. ചിലര്‍ക്ക് മുട്ട അല്ലെങ്കില്‍ പാല്‍ ഉല്‍പന്നങ്ങളും അനഫെല്‍ ആക്‌സല്‍ ട്രിഗര്‍ ചെയ്യാം.

കൂടാതെ തേനിച്ച പോലുള്ള പ്രാണികൾ കുത്തുന്നതോ ചില മരുന്നുകളോ അനഫെല്‍ ആക്‌സല്‍ ട്രിഗര്‍ ചെയ്യാമെന്നും ഡോ. ജെജെ മാത്യു പറയുന്നു.

Anaphylaxis
അമിതമായാല്‍ ചിയ വിത്തുകളും പണി തരും, പുഡ്ഡിങ് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലക്ഷണങ്ങള്‍

  • ശരീരം മുഴുവന്‍ പ്രത്യേകിച്ച്, മുഖവും ചുണ്ടും ചൊറിച്ചിലോടു കൂടി ചുവന്ന് തടിച്ചു വരിക.

  • ശക്തമായ ശ്വാസതടസം, ശ്വാസനാളം അടഞ്ഞു പോകുന്നതു പോലുള്ള തോന്നല്‍.

  • നെഞ്ചിലെ പേശികള്‍ വലിഞ്ഞു മുറുകുക

  • സംസാരിക്കാന്‍ ബുദ്ധിമുട്ട്

  • ക്രമരഹിതമായ ഹൃദയമിടിപ്പ്

  • തലചുറ്റല്‍

  • ബോധക്ഷയം

  • മരിച്ചു പോകുമെന്ന തോന്നല്‍

  • കൂടാതെ ചിലര്‍ക്ക് ഓക്കാനം, ഛര്‍ദ്ദം, വയറ്റില്‍ കൊഴുത്തി പിടുത്തം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടാം.

Summary

World Allergy Week in 2025 will be held from June 29 to July 5. The theme for the week will be Anaphylaxis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com