
നല്ലതും മോശവുമായി നിരവധി കാര്യങ്ങള്‍ കൂടിച്ചേര്‍ന്ന് മൂന്നോട്ട് ഓടുന്ന ഒരു വണ്ടിയാണ് ജീവിതമെന്ന് കരുതുക. ഓടുന്നതിനിടെ വണ്ടി പലതരത്തിലുള്ള തകരാറുകള്‍ സംഭവിക്കാം. ദിശ തെറ്റിപ്പോകാം, ബ്രേക്ക് ഡൗണ്‍ ആകാം, ടയര്‍ പച്ചറാകാം..അങ്ങനെ നിരവധി സാഹചര്യങ്ങളിലൂടെയായും കടന്നു പോകേണ്ടത്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ സ്വയം താങ്ങാകാനും കൂടുതല്‍ വ്യക്തതയോടെ തീരുമാനങ്ങള്‍ എടുക്കാനും ചില ടെക്നിക്കുകള്‍ ജീവിതത്തില്‍ പാലിക്കുന്നത് സഹായിക്കും.
അത്തരം ഒരു ടെക്നിക് ആണ് ഡോപ്പമിന്‍ മെനു. പേരു പോലെ ഇതും ഒരു മെനു കാര്‍ഡ് ആണ്. എന്നാല്‍ ഇത് ഭക്ഷണശാലയില്‍ ഭക്ഷണങ്ങളെ കുറിച്ചു സൂചിപ്പിക്കുന്ന മെനു കാര്‍ഡ് അല്ല. എന്നാല്‍ ആ മാതൃകയില്‍ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് മനഃശാസ്ത്രഞ്ജര്‍ രൂപപ്പെടുത്തിയ ഒരു ടെക്നിക് ആണ്.
ഭക്ഷണശാലയിലെ മെനു എന്ന പോലെ സ്റ്റാട്ടേഴ്സും, മേയിന്‍ കോഴ്‌സും, സൈഡ് ഡിഷും, ഡെസേര്‍ട്ടുമൊക്കെ ഡോപ്പമിന്‍ മെനുവിനുമുണ്ട്. സെന്‍സറി (പൂക്കള്‍ മണക്കുന്നത്), ക്രീയാത്മകം( ചിത്രരചന, എഴുത്ത്), സാമൂഹ്യം (സുഹൃത്തുക്കളുമായി സംസാരിക്കുക), ശാരീരികം (വ്യായാമം, യോഗ), ബൗദ്ധികം(വായന) എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളാണ് ഡോപ്പമിന്‍ മെനുവിനുള്ളത്.
വ്യക്തികളുടെ മാനസികാരോഗ്യ നില, ദിനചര്യ, ഊര്‍ജ്ജനില, ആരോഗ്യം മുതലായവയുടെ അടിസ്ഥാനത്തില്‍ ഡോപ്പമിന്‍ മെനു വ്യക്തിഗതമാക്കാവുന്നതാണ്. ഡോപ്പമിന്‍ അളവു സന്തുലിതമായി നിലനിര്‍ത്തുന്നതിന് നിങ്ങളുടെ താല്‍പര്യാനുസരണം ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ മെനുവില്‍ ഉണ്ടായിരിക്കണം.
മാനസികാവസ്ഥ മെച്ചപ്പെടുത്താനും പ്രചോദനം വര്‍ധിപ്പിക്കാനും സര്‍ഗ്ഗാത്മകത വര്‍ധിപ്പിക്കാനും സമ്മര്‍ദം മികച്ച രീതിയില്‍ നിയന്ത്രിക്കാനും സ്വയം പരിചരണം മെച്ചപ്പെടുത്താനും ഡോപ്പമിന്‍ മെനു സഹായിക്കും. സംഗീതം ആസ്വദിക്കുക, ചൂടുവെള്ളത്തിലുള്ള കുളി, മസാജ്, വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം ഇടപഴകുന്നത്, പാചകം എന്നിവ ഡോപ്പമിന്‍ മെനുവില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്തുക.
അവയുടെ ദൈര്‍ഘ്യവും തീവ്രതയും തരം അനുസരിച്ച് ഓരോ ഗ്രൂപ്പുകളാക്കി തരംതിരിക്കുക.
നിങ്ങള്‍ എളുപ്പത്തില്‍ റഫര്‍ ചെയ്യാവ്‍ സൗകര്യമുള്ള ഫോണിയോ ഒരു ഫിസിക്കല്‍ നോട്ടിലോ ഡോപ്പമിന്‍ തെയ്യാറാക്കാം.
മുൻഗണനകളും ആവശ്യങ്ങളും മാറുന്നതിനനുസരിച്ച് ഡോപ്പമിന്‍ മെനു അപ്ഡേറ്റ് ചെയ്യുക.
dopamine menu is a personalized list of enjoyable and stimulating activities designed to boost dopamine levels and improve mood and motivation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates