ആളെക്കൊല്ലുന്ന സൗന്ദര്യവര്‍ധക വസ്‌തുക്കള്‍; ഷെഫാലിയും ഇര

വാർദ്ധക്യ വിരുദ്ധ ചികിത്സകളും, പ്രത്യേകിച്ച് ഗ്ലൂട്ടത്തയോൺ, വിറ്റാമിൻ സി എന്നിവ ഹൃദയസ്തംഭനത്തിന് കാരണമായതാകാമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
Shefali Jariwala and Representation image
ഷെഫാലി, പ്രതീകാത്മക ചിത്രം (Shefali Jariwala )Instagram,Pexels
Updated on
1 min read

തികച്ചും അപ്രതീക്ഷിതമായാണ് സിനിമാലോകം നടി ഷെഫാലി ജരിവാലയുടെ മരണവാർത്ത കേട്ടത്. 42 വയസ്സുള്ള ഷെഫാലിയുടെ മരണം ഉറ്റവർക്കോ സുഹൃത്തുക്കൾക്കോ ആരാധകർക്കോ വിശ്വസിക്കാനായിട്ടില്ല. നടിയുടെ മരണകാരണങ്ങളെ സംബന്ധിച്ച് വരുന്ന വാർത്തകൾ ആരാധകർ ഞെട്ടലോടെയാണ് കേൾക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ നടിയുടെ മരണ കാരണം വ്യക്തമല്ലെന്ന് അറിയിച്ച മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഏഴ് മുതൽ എട്ട് വർഷമായി ഷെഫാലി പതിവായി വാർദ്ധക്യത്തിനെതിരായ മരുന്നുകൾ കഴിച്ചിരുന്നു. ജൂൺ 27 ന് വീട്ടിൽ ഒരു പൂജ ഉണ്ടായിരുന്നു. ആ സമയത്ത് ഷെഫാലി ഉപവസിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും, അതേ ദിവസം ഉച്ചകഴിഞ്ഞ് അവർ വാർദ്ധക്യത്തിനെതിരായ മരുന്ന് കുത്തിവെയ്ക്കുകയും ചെയ്തിരുന്നു .

Shefali Jariwala and Representation image
ജിമ്മിൽ പോകാതെ വീട്ടിൽ നിന്ന് ഫിറ്റ്നസ് നേടാം

വർഷങ്ങൾക്ക് മുമ്പാണ് ഒരു ഡോക്ടർ അവർക്ക് ഈ മരുന്നുകൾ നിർദ്ദേശിച്ചത്. അതിനുശേഷം അവർ എല്ലാ മാസവും ഈ ചികിത്സ തുടർന്നിരുന്നു. പൊലീസ് അന്വേഷണത്തിൽ ഈ മരുന്നുകൾ ഹൃദയസ്തംഭനത്തിന് ഒരു പ്രധാന കാരണമായിരിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.വാർദ്ധക്യ വിരുദ്ധ ചികിത്സകളും, പ്രത്യേകിച്ച് ഗ്ലൂട്ടത്തയോൺ, വിറ്റാമിൻ സി എന്നിവ ഹൃദയസ്തംഭനത്തിന് കാരണമായതാകാമെന്നാണ് റിപ്പോർട്ടുകൾ. ഷെഫാലി ജരിവാലയുടെ വസതിയിൽ നിന്ന് പൊലീസും ഫോറൻസിക് സയൻസ് ലബോറട്ടറി വിദഗ്ധരും ഗ്ലൂട്ടത്തയോൺ , വിറ്റാമിൻ സി കുത്തിവയ്പ്പുകൾ, അസിഡിറ്റി ഗുളികകൾ എന്നിവ കണ്ടെത്തി.

എന്താണ് ഗ്ലൂട്ടത്തയോൺ ?

കോശങ്ങളിൽ ഉൽ‌പാദിപ്പിക്കപ്പെടുന്ന ഒരു ആന്റിഓക്‌സിഡന്റാണ് ഗ്ലൂട്ടത്തയോൺ. ഇതിൽ പ്രധാനമായും മൂന്ന് അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഗ്ലൂട്ടാമൈൻ, ഗ്ലൈസിൻ, സിസ്റ്റൈൻ എന്നിവ. മെലാനിന്റെ അളവ് കുറയ്ക്കുന്നതിലൂടെയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിലൂടെയും ഇത് പ്രവർത്തിക്കുന്നു.

Shefali Jariwala and Representation image
'മുഖത്ത് ആയിരം ഉറുമ്പുകൾ ഇഴയുന്ന പോലെ', മേക്കപ്പ് കളഞ്ഞിരുന്നത് വെറും വെള്ളത്തില്‍, 'ഹോര്‍മോണ്‍ സ്കിന്‍' ദുരനുഭവം പറഞ്ഞ് യുവതി

സോഷ്യല്‍ മീഡിയ ഭരിക്കുന്ന ഗ്ലൂട്ടത്തയോൺ:

ചർമത്തിന്‍റെ നിറം വർധിപ്പിക്കാനുള്ളൊരു സപ്ലിമെന്‍റായി ഗ്ലൂട്ടാത്തയോണിനെ ചിത്രീകരിക്കുകയാണ് ഇന്ന് പലരും. അതിനായി സോഷ്യല്‍ മീഡിയ വഴി പല ബ്രാന്‍ഡിന്‍റെ ഗ്ലൂട്ടാത്തയോണ്‍ സപ്ലിമെന്‍റുകള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നു.

ഗ്ലൂട്ടാത്തയോണ്‍ പ്രധാനമായും മൂന്ന് രൂപത്തിലാണ് ആളുകള്‍ ഉപയോഗിക്കുന്നത്. ഒന്ന് കാപ്‌സ്യൂള്‍ രൂപത്തില്‍. രണ്ട് കുത്തിവയ്‌പ്പ്. മൂന്ന് പുറമെ തേക്കുന്ന ക്രീമുകള്‍ സിറം എന്നിവയുടെ രൂപത്തില്‍. ആദ്യത്തെ രണ്ടിനെയും അപേക്ഷിച്ച് മൂന്നാമത്തെ മാർഗം അത്ര പാർശ്വഫലങ്ങളുള്ളതല്ല എന്ന് വിദഗ്‌ധർ പറയുന്നു. ഗ്ലൂട്ടാത്തയോണ്‍ കുത്തിവയ്‌പ്പ് സുരക്ഷിതമല്ലെന്നാണ് റിപ്പോർട്ട്. ഡോക്‌ടറുടെ നിർദേശമില്ലാതെ കുത്തിവയ്‌പ്പോ സപ്ലിമെന്‍റോ എടുക്കാൻ പാടില്ല.

നമ്മുടെ ആരോഗ്യമാണ് പ്രധാനം. ആവശ്യമെങ്കില്‍ മാത്രം ഡോക്‌ടറുടെ നിർദേശത്തോടെ ചികിത്സയെടുക്കുക. സർവോപരി റീല്‍ ഡോക്‌ടറർമാരുടെ ഉപദേശങ്ങളനുസരിച്ച് ഇത്തരം സൗന്ദര്യവർധക കാര്യങ്ങളോ ഡയറ്റോ വർക്കൗട്ടുകളോ ചെയ്യാതിരിക്കുക. ആരോഗ്യമാണ് സമ്പത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com