സമകാലിക മലയാളം ഡെസ്ക്
സജീവം
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിമാരിലൊരാളാണ് അഹാന കൃഷ്ണ.
വിശേഷങ്ങൾ
ഫോട്ടോഷൂട്ട് ചിത്രങ്ങളും സിനിമാ കാര്യങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
ബ്രൈഡൽ ഫോട്ടോഷൂട്ട്
ഇപ്പോഴിതാ തന്റെ പുതിയ ബ്രൈഡൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
ക്രിസ്ത്യൻ വധുവായി
ക്രിസ്ത്യൻ വധുവിന്റെ ലുക്കിലാണ് അഹാനയെ ചിത്രങ്ങളിൽ കാണാനാവുക.
നെറ്റ് സാരിയിൽ
ലൈറ്റ് ഷെയ്ഡ് നിറത്തിലുള്ള നെറ്റിന്റെ സാരിയാണ് അഹാന ധരിച്ചിരുന്നത്. എംബ്രോയിഡറി വര്‍ക്കുകളുള്ള നെറ്റ് സാരിക്ക് മാച്ചിങ്ങയായി ഹാഫ്സ്ലീവ് നെറ്റ് ബ്ലൗസും താരം തെരഞ്ഞെടുത്തു.
മിനിമൽ ആഭരണങ്ങൾ
കല്ലുകള്‍ പതിപ്പിച്ച ചോക്കറും വളകളും അഹാനയുടെ ബ്രൈഡൽ ലുക്കിന് പൂർണതയേകി.
മിനിമൽ മേക്കപ്പ്
മിനിമല്‍ മേക്കപ്പാണ് അഹാനയുടെ ലുക്കിന്റെ മറ്റൊരു ഹൈലൈറ്റ്.
ക്യാപ്ഷൻ
ഞാനും എന്റെയുള്ളിലെ വധുവും മാത്രം എന്നാണ് അഹാന ചിത്രങ്ങൾക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
കമന്റുകൾ
ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് അഹാനയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്.
വരൻ എവിടെ?
'ഇനി എന്നാണ് ആ ദിവസം വരാ', 'വധു സുന്ദരിയാണ്', 'വരൻ എവിടെ?' - എന്നൊക്കെയാണ് അഹാനയുടെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates