എയർ ഫ്രയർ ഉണ്ടോ? വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കല്ലേ

സമകാലിക മലയാളം ഡെസ്ക്

ഉപയോഗശേഷം കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ എയർ ഫ്രയറിൽ എണ്ണയും ഭക്ഷണാവശിഷ്ടങ്ങളും അടിഞ്ഞുകൂടി ദുർഗന്ധത്തിനും കാരണമാകാം. എയർ ഫ്രയറിന്റെ പ്രവർത്തനക്ഷമത നിലനിർത്താനും കൂടുതൽ കാലം ഉപയോഗിക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

Air Fryer | Pinterest

ഉപയോഗം കഴിഞ്ഞ ഉടൻ എയർ ഫ്രയർ വൃത്തിയാക്കരുത്. ആദ്യം ഉപകരണത്തിന്റെ പ്ലഗ് ഊരിയശേഷം തണുക്കാൻ അനുവദിക്കുക. ചൂടുള്ളപ്പോൾ വൃത്തിയാക്കുന്നത് പൊള്ളലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

Air Fryer | Pinterest

ഭക്ഷണാവശിഷ്ടങ്ങളും എണ്ണയും കൂടുതലായി അടിഞ്ഞുകൂടുന്നത് ബാസ്കറ്റിലും ട്രേയിലുമാണ്. ഇവ ഊരിയെടുത്ത് ചെറുചൂടുള്ള വെള്ളവും പാത്രം കഴുകാനുള്ള ലിക്വിഡും ഉപയോഗിച്ച് വൃത്തിയാക്കാം.

Air Fryer | Pinterest

നോൺസ്റ്റിക് കോട്ടിങ് കേടാകാതിരിക്കാൻ മൃദുവായ സ്പോഞ്ച് മാത്രം ഉപയോഗിക്കുക. ഡിഷ് വാഷറിൽ കഴുകാമോ എന്ന് ഉപകരണത്തിന്റെ നിർദേശങ്ങൾ പരിശോധിച്ചശേഷം തീരുമാനിക്കണം.

Air Fryer | Pinterest

എയർ ഫ്രയറിന്റെ പ്രധാന ഭാഗം ഒരിക്കലും വെള്ളത്തിൽ മുക്കിവയ്ക്കരുത്. അകത്തും പുറത്തുമുള്ള പ്രതലങ്ങൾ നനഞ്ഞ മൃദുവായ തുണികൊണ്ട് തുടയ്ക്കാം. ഹീറ്റിങ് എലമെന്റിന് സമീപം ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞിട്ടുണ്ടെങ്കിൽ ഉപകരണത്തിന്റെ നിർദേശങ്ങൾ പാലിച്ച് മൃദുവായ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം.

Air Fryer | Pinterest

ബാസ്കറ്റിലെ ഭക്ഷണാവശിഷ്ടങ്ങൾ നീക്കാൻ കത്തി, ലോഹ സ്പൂൺ, വയർ സ്ക്രബ്ബർ തുടങ്ങിയവ ഉപയോഗിക്കുന്നത് നോൺസ്റ്റിക് കോട്ടിങ്ങിന് കേടുവരുത്താം. പകരം സിലിക്കൺ അല്ലെങ്കിൽ തടികൊണ്ടുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക.

Air Fryer | Pinterest

ഒരേസമയം കൂടുതൽ ഭക്ഷണം നിറയ്ക്കുന്നത് ചൂടുവായുവിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ഭക്ഷണം ഒരുപോലെ വേവാതിരിക്കാൻ കാരണമാകുകയും ചെയ്യും. നിർദേശിച്ച അളവിൽ മാത്രം ഭക്ഷണം നിറയ്ക്കുക. ആവശ്യമായാൽ ഒന്നിലധികം തവണയായി പാകം ചെയ്യാം.

Air Fryer | Pinterest

എയർ ഫ്രയറിലെ വായുസഞ്ചാര ദ്വാരങ്ങളിൽ പൊടിയോ മറ്റ് തടസ്സങ്ങളോ അടിഞ്ഞുകൂടുന്നില്ലെന്ന് ഉറപ്പാക്കണം. വായുസഞ്ചാരം തടസ്സപ്പെടുന്നത് ഉപകരണത്തിന്റെ പ്രവർത്തനത്തെ ബാധിക്കാം. വൃത്തിയാക്കിയശേഷം എല്ലാ ഭാഗങ്ങളും പൂർണമായി ഉണങ്ങിയെന്ന് ഉറപ്പാക്കിയിട്ടേ വീണ്ടും ഉപയോഗിക്കാവൂ.

Air Fryer | Pinterest
Samakalika Malayalam | Samakalika Malayalam