അയൺ ബോക്സിൽ കറ പിടിച്ചോ? വൃത്തിയാക്കേണ്ടത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

അയൺ ബോക്സിന്റെ അടിഭാഗത്ത് കറയും കരിഞ്ഞ പാടുകളും പിടിക്കുന്നത് സാധാരണമാണ്. വസ്ത്രങ്ങളുടെ നാരുകൾ ഉരുകിപ്പിടിക്കുന്നതും സ്റ്റാർച്ചിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നതുമെല്ലാം ഇതിന് കാരണമാകാം.

Iron Box | Pinterest

ഇത്തരത്തിൽ കറ പിടിച്ച അയൺ ബോക്സ് ഉപയോഗിക്കുന്നത് വസ്ത്രങ്ങളിൽ കറ പടരാൻ ഇടയാക്കും.

Iron Box | Pinterest

അയൺ ബോക്സിന്റെ അടിഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ നീക്കാൻ ബേക്കിങ് സോഡ ഉപയോഗിക്കാം. രണ്ട് ടേബിൾ സ്പൂൺ ബേക്കിങ് സോഡയിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക.

Iron Box | Pinterest

അയൺ ബോക്സിന്റെ പ്ലഗ് ഊരിയശേഷം പൂർണമായും തണുക്കാൻ അനുവദിക്കുക. തുടർന്ന് പേസ്റ്റ് കറയുള്ള ഭാഗത്ത് മൃദുവായി പുരട്ടി കുറച്ചുസമയം വയ്ക്കാം. നനഞ്ഞ മൃദുവായ തുണികൊണ്ട് തുടച്ച് പേസ്റ്റിന്റെ അവശിഷ്ടങ്ങൾ പൂർണമായി നീക്കുക.

Iron Box | Pinterest

അയൺ ബോക്സിലെ കറ നീക്കാൻ ഉപ്പ് ഉപയോഗിക്കുന്ന രീതിയും പ്രചാരത്തിലുണ്ട്. ഒരു പേപ്പറിൽ അൽപം ഉപ്പുപൊടി വിതറാം. അയൺ ബോക്സ് ചൂടാക്കി അതിന് മുകളിലൂടെ തേക്കുക. കറ നീങ്ങി സോൾ പ്ലേറ്റ് വൃത്തിയാക്കുന്നതുവരെ തുടരുക.

Iron Box | Pinterest

സാധാരണ ടൂത്ത് പേസ്റ്റ് അയൺ ബോക്സിന്റെ സോൾ പ്ലേറ്റിൽ തേച്ചുപിടിപ്പിക്കണം. 3 മിനുറ്റിന് അങ്ങനെതന്നെ വെച്ച ശേഷം തുടച്ച് കളയുക.

Iron Box | Pinterest

വൃത്തിയാക്കുന്നതിന് മുമ്പ് പ്ലഗ് ഊരി അയൺ ബോക്സ് പൂർണമായും തണുത്തുവെന്ന് ഉറപ്പാക്കണം. കത്തി, സ്ക്രൂഡ്രൈവർ, ലോഹ സ്ക്രബർ തുടങ്ങിയവ ഉപയോഗിച്ച് കറ ചുരണ്ടിമാറ്റരുത്. ഇത് സോൾ പ്ലേറ്റിന് കേടുവരുത്താം.

Iron Box | Pinterest
Samakalika Malayalam | Samakalika Malayalam