പാകിസ്ഥാനി സിനിമയില്‍ അഭിനയിച്ച ഇന്ത്യന്‍ താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

നസറുദ്ദീന്‍ ഷാ

ഖുദ കേ ലിയെ എന്ന ചിത്രത്തിലാണ് നസറുദ്ദീന്‍ ഷാ അഭിനയിച്ചത്. 2007ല്‍ റിലീസ് ചെയ്ത ചിത്രം ഷൊഹെബ് മന്‍സൂര്‍ ആണ് സംവിധാനം ചെയ്തത്. അതിഥി വേഷത്തിലാണ് നസറുദ്ദീന്‍ ഷാ എത്തിയത്.

കിരണ്‍ ഖേര്‍

2003ല്‍ റിലീസ് ചെയ്ത ചിത്രത്തിലാണ് കിരണ്‍ ഖേര്‍ അഭിനയിച്ചത്. അയേഷ എന്ന കഥാപാത്രമായാണ് താരം എത്തിയത്.

അമൃത അറോറ

2007ല്‍ റിലീസ് ചെയ്ത ഗോഡ്ഫാദര്‍ പാകിസ്ഥാനി ഉര്‍ദു ചിത്രമാണ്. ഗസ്റ്റ് റോളിലാണ് അമൃത അറോറ ചിത്രത്തിലെത്തിയത്.

നേഹ ദൂപിയ

കഭി പ്യാര്‍ ന കര്‍ന എന്ന ചിത്രത്തിലൂടെയാണ് നേഹ ദൂപിയ പാകിസ്ഥാനി ചിത്രത്തില്‍ അഭിനയിക്കുന്നത്. 2008ലാണ് ചിത്രം റിലീസ് ചെയ്തത്. ജേവേദ് റാസ ആയിരുന്നു സംവിധാനം.

ജോണി ലെവര്‍

2011ല്‍ റിലീസ് ചെയ്ത പാകിസ്ഥാനി ഉര്‍ദു ചിത്രം. ബോളിവുഡ് കോമഡി താരം ജോണി ലെവര്‍ ചിത്രത്തില്‍ സുഖിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

ശ്വേത തിവാരി

2014ല്‍ റിലീസ് ചെയ്ത പാകിസ്ഥാനി ആക്ഷന്‍ റൊമാന്‍സ് ചിത്രം. ശക്തമായ വേഷത്തിലാണ് ശ്വേത തിവാരി അഭിനയിച്ചത്.