രാഹുലിനെ കാത്ത് 9000 റണ്‍സ്!

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോമില്‍ ബാറ്റ് വീശി ഇന്ത്യയുടെ കെഎല്‍ രാഹുല്‍.

KL Rahul | x

പരമ്പരയില്‍ ഓപ്പണറായി ഇറങ്ങുന്ന രാഹുല്‍ 3 ടെസ്റ്റുകളില്‍ നിന്നായി 375 റണ്‍സാണ് താരം അടിച്ചെടുത്തത്. താരം 2 സെഞ്ച്വറികളും നേടിയിട്ടുണ്ട്.

നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു നാഴികക്കല്ല് താണ്ടാനൊരുങ്ങുകയാണ് രാഹുല്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി 9000 റണ്‍സെന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്.

നേട്ടത്തില്‍ എത്താന്‍ 60 റണ്‍സ് കൂടിയേ രാഹുലിന് വേണ്ടു.

മൂന്ന് ഫോര്‍മാറ്റിലുമായി രാഹുല്‍ നിലവില്‍ 8,940 റണ്‍സെടുത്തിട്ടുണ്ട്.

ടെസ്റ്റില്‍ 3632 റണ്‍സും ഏകദിനത്തില്‍ 3043 റണ്‍സും ടി20യില്‍ 2265 റണ്‍സും താരം കണ്ടെത്തിയിട്ടുണ്ട്.

ടെസ്റ്റില്‍ 10, ഏകദിനത്തില്‍ 7, ടി20യില്‍ 2 ഉള്‍പ്പെടെ 19 സെഞ്ച്വറികളും മൂന്ന് ഫോര്‍മാറ്റിലുമായി 58 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

9000 റണ്‍സ് നേടിയാല്‍ നേട്ടത്തിലെത്തുന്ന 16ാം ഇന്ത്യന്‍ താരമായും രാഹുല്‍ മാറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam