എച്ച് പി
തുടരും
മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളായെത്തി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ഈ മാസം 30 മുതൽ സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാനാകും.
റെട്രോ
സൂര്യ നായകനായെത്തിയ കാർത്തിക് സുബ്ബരാജ് ചിത്രമാണ് റെട്രോ. നെറ്റ്ഫ്ലിക്സിലൂടെയാണ് റെട്രോ ഒടിടിയിലെത്തുന്നത്. മെയ് 31 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം.
ഡാൻസ് പാർട്ടി
ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, പ്രയാഗ മാർട്ടിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഡാൻസ് പാർട്ടി. ഒരു വർഷത്തിന് ശേഷം ചിത്രം ഒടിടിയിലെത്തുകയാണ്. മനോരമ മാക്സിലൂടെ മെയ് 30ന് ചിത്രം സ്ട്രീമിങ് തുടങ്ങും.
ഹിറ്റ് 3
നാനി നായകനായെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് 'ഹിറ്റ് 3' ഇന്ന് മുതൽ സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്ലിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം പതിപ്പുകൾ പ്രേക്ഷകർക്ക് കാണാനാകും.
ജെറി
അനീഷ് ഉദയ് സംവിധാനം ചെയ്ത ഫാമിലി എന്റർടെയ്നർ ജെറിയും ഒടിടിയിലേക്ക് എത്തുകയാണ്. പ്രമോദ് വെളിയനാട്, കോട്ടയം നസീർ, സണ്ണി ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മെയ് 30 മുതൽ സിംപ്ലി സൗത്തിൽ ചിത്രം സ്ട്രീമിങ് തുടങ്ങും.
വീര ചന്ദ്രഹാസ
രവി ബസ്റുർ സംവിധാനം ചെയ്ത് ഷിതിൽ ഷെട്ടി, നാഗശ്രീ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വീര ചന്ദ്രഹാസ ഒടിടിയിലേക്ക്. മെയ് 30 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ ചിത്രം സ്ട്രീമിങ് തുടങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates