സമകാലിക മലയാളം ഡെസ്ക്
ഏറെ ആരാധകരുള്ള താരസുന്ദരിയാണ് നയന്‍താര
ഇൻസ്റ്റഗ്രാംഇപ്പോള് ആരാധകരുടെ മനം കവരുന്നത് താരത്തിന്റെ പുത്തന്‍ സാരി ലുക്കാണ്.
ചുവപ്പ് പട്ടുസാരിയില്‍ മലയാളി തനിമയോടെയാണ് നയന്‍താര പ്രത്യക്ഷപ്പെടുന്നത്.
പേളുകളോടെയുള്ള വലിയ സരസ്വതി ജിമിക്കിയാണ് താരം അണിഞ്ഞിരിക്കുന്നത്.
കമ്മലിന് ചേരുന്ന വളകള്‍ക്കൊപ്പം കുപ്പിവളകളും ചേര്‍ത്താണ് കയ്യില്‍ അണിഞ്ഞിരിക്കുന്നത്.
മുടി ബണ്‍ കെട്ടി മുല്ലപ്പൂ ചൂടിയിരിക്കുകയാണ്. സീമന്ദരേഖയില്‍ സിന്ദൂരവും അണിഞ്ഞിട്ടുണ്ട്.
ചുവന്ന വട്ടപ്പൊട്ട് തൊട്ട് ലുക്ക് കംപ്ലീറ്റ് ചെയ്തിരിക്കുകയാണ് താരം.
അസിസ്റ്റന്റ് ഡയറക്ടറായ പാര്‍വതി ശ്രീധര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ആരാധകരുടെ മനം കവരുകയാണ് നയന്‍സിന്റെ ചിത്രങ്ങള്‍. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates