സമകാലിക മലയാളം ഡെസ്ക്
മൊബൈല്‍ ഫോണ്‍ കയ്യിലില്ലെങ്കില്‍, ചാര്‍ജ് തീര്‍ന്നാല്‍, കവേറിന് പുറത്തായാല്‍ നിങ്ങങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടോ. ഇതാണ് നോമോഫോബിയ അഥവാ നോ മൊബൈല്‍ ഫോണ്‍ ഫോബിയ. (Nomophobia)
മൊബൈല്‍ ഫോണ്‍ ഒരിക്കലും സ്വിച്ച് ഓഫ് ചെയ്യാറില്ല എന്നതാണ് ഭൂരിഭാഗം നോമോഫോബിയ ബാധിതരുടെയും പ്രധാന രീതി.
ചെറുപ്പക്കാരിലാണ് നോമോഫോബിയ കൂടുതലായി കണ്ടുവരുന്നത്.
നോമോഫോബിയയുടെ പ്രധാന ലക്ഷണങ്ങള്‍- ഉത്കണ്ഠ, ശ്വാസംമുട്ട്, വിറയല്‍, വിയര്‍പ്പ്, അസ്വസ്ഥത, സ്ഥലകാലബോധമില്ലായ്മ, ഹൃദയമിടിപ്പ് കൂടുക.
യഥാര്‍ത്ഥ ലോകത്ത് കൂടുതല്‍ സമയം ചെലവഴിക്കുക, മനുഷ്യരുമായി നേരിട്ട് ഇടപെടുക, മുഖാമുഖമുള്ള ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുക എന്നതാണ് ഈ അവസ്ഥ മറികടക്കാനുള്ള പ്രധാന മാര്‍ഗം. ഇതിനൊപ്പം പരിശീലിക്കാവുന്ന മാര്‍ഗങ്ങള്‍
ഡിജിറ്റല്‍ ഡിറ്റോക്സ് (Digital Detox): ദിവസത്തില്‍ കുറച്ച് മണിക്കൂറെങ്കിലും ഫോണില്ലാതെ ചെലവഴിക്കാനുള്ള ശ്രമം തുടങ്ങുക.
മൊബൈല്‍ ഉപയോഗത്തിന് സമയ പരിധി നിശ്ചയിക്കുക: ഓരോ ആപ്പും എത്ര സമയം ഉപയോഗിക്കാം എന്ന് സെറ്റ് ചെയ്യുക.
ശാരീരികവും സാമൂഹ്യവുമായ ഇടപെടലുകള്‍ വര്‍ധിപ്പിക്കാം: കൂട്ടുകാരുമായോ കുടുംബത്തോടൊപ്പമോ നേരിട്ട് ആശയവിനിമയം നടത്തുക.
വായന, എഴുത്ത്, ശാരീരിക വ്യായാമം, ഹോബികള്‍ തുടങ്ങിയവയില്‍ ശ്രദ്ധ ചെലുത്തുക.
ഉറക്കം ഉറപ്പാക്കുക: ഉറങ്ങുന്നതിന് 1 മണിക്കൂര്‍ മുന്‍പ് ഫോണുപയോഗം ഒഴിവാക്കുക.
സ്വയം പരിശോധന നടത്തുക: എന്താണ് ഈ ആശങ്കയുടെ കാരണമെന്ന് കണ്ടെത്താം.
ഫോണിന്റെ നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കുക: ഓരോ നോട്ടിഫിക്കേഷനും പരിശോധിക്കാന്‍ മുതിരേണ്ടതില്ല.
ഒരു വിദഗ്ദ്ധന്റെ സഹായം തേടുക: സൈക്കോളജിസ്റ്റ് അല്ലെങ്കില്‍ കൗണ്‍സിലര്‍ വഴി ആശങ്ക നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ പഠിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates