24 മണിക്കൂറിനിടെ സംസ്ഥാനത്ത് പെയ്തത് 69.6 മില്ലി ലിറ്റര്‍ മഴ; ഈ സീസണിലെ ഏറ്റവും വലിയ മഴ

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് സാധാരണനിലയിലെക്കാള്‍ കൂടുതല്‍ തീവ്രമായ മഴ ലഭിക്കുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍

എക്സ്പ്രസ്

മറ്റന്നാള്‍വരെ ശക്തമായ മഴയോ അതിതീവ്രമായ മഴയോ ഉണ്ടാകുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു

എക്സ്പ്രസ്

9 ജില്ലകളില്‍ എന്‍ഡിആര്‍എഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം ഇല്ലെന്നും മന്ത്രി അവലോകനയോഗത്തിന് ശേഷം പറഞ്ഞു.

എക്സ്പ്രസ്

ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത്, കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതായി അധികൃതര്‍ അറിയിച്ചു. മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

എക്സ്പ്രസ്

മഴ കനത്ത സാഹചര്യത്തില്‍ മഴക്കെടുതി വിവരങ്ങള്‍ക്കായി തദ്ദേശസ്വയംഭരണവകുപ്പില്‍ കണ്‍ട്രോള്‍ റൂം സജീവമായി. 0471-2317214 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍. മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ വെള്ളക്കെട്ട്, മറ്റ് പ്രശ്‌നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ അറിയിക്കാം

എക്സ്പ്രസ്

മലയോര മേഖലയിലാണ് കൂടുതല്‍ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. നിരവധി ഇടങ്ങളില്‍ വീടുകള്‍ തകര്‍ന്നു

എക്സ്പ്രസ്

കൊച്ചിയിലും പൊന്നാനിയിലും ചാവക്കാടും കടലാക്രമണം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കേരളതീരത്ത് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്

എക്സ്പ്രസ്