സമകാലിക മലയാളം ഡെസ്ക്
ഒക്ടോബറിലെ രണ്ടാം വാരത്തിൽ സിനിമാപ്രേമികൾക്കായി നിരവധി പുതിയ റിലീസുകളാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ നായകനായ ‘ഖലീഫ’, പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’, തമിഴ് ചിത്രം ‘മണ്ടാടി’ എന്നിവയാണ് ഈ ആഴ്ചയിലെ പ്രധാന ആകർഷണങ്ങൾ.
1. പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ (ഒക്ടോബർ 9 | നെറ്റ്ഫ്ലിക്സ്)
പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്ന ത്രില്ലർ ചിത്രമാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’.
2. ഖലീഫ ( ഒക്ടോബർ 9 | മനോരമ മാക്സ്)
വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിൽ മോഹൻലാലും ടൊവിനോ തോമസും അതിഥി വേഷങ്ങളിലുണ്ട്.
3. മണ്ടാടി ( ഒക്ടോബർ 8 | നെറ്റ്ഫ്ലിക്സ്)
സൂരി നായകനായ ആക്ഷൻ ഡ്രാമ മുന്നോട്ടുപോകുന്നത് തമിഴ്നാട് തീരപ്രദേശത്തെ സവിശേഷമായ ഒരു കായികമത്സരത്തെ കേന്ദ്രീകരിച്ചാണ്.
4. എപ്പിക്: ഫസ്റ്റ് സെമസ്റ്റർ ( ഒക്ടോബർ 9 |നെറ്റ്ഫ്ലിക്സ്)
ആനന്ദ് ദേവരകൊണ്ടയും വൈഷ്ണവി ചൈതന്യയും പ്രധാന വേഷങ്ങളിലെത്തുന്ന തെലുങ്ക് റൊമാന്റിക് ഡ്രാമയാണ് ‘എപ്പിക്: ഫസ്റ്റ് സെമസ്റ്റർ’.
സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ, ഫാൾ 2: ഡെഡ്പോയിന്റ് എന്നീ ചിത്രങ്ങളും ആമസോൺ പ്രൈമിൽ വാടകയ്ക്ക് കാണാനുള്ള സൗകര്യമുണ്ട്.
ഐസ് ( ഒക്ടോബർ 9| സോണി ലിവ്)
‘ഉയരെ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മനു അശോകൻ സംവിധാനം ചെയ്യുന്ന നിഖില വിമൽ, സാനിയ അയ്യപ്പൻ എന്നിവരൊന്നിക്കുന്ന വെബ് സീരീസാണ് ‘ഐസ്’.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates