സമകാലിക മലയാളം ഡെസ്ക്
സിഡ്നി സ്വീനിയെ മെർലിൻ മൺറോയുമായി താരതമ്യം ചെയ്യാറുണ്ട്. സിഡ്നി സ്വീനിയെ ഈ തലമുറയുടെ മെർലിൻ മൺറോ എന്ന് വിശേഷിപ്പിക്കാൻ പോലും സോഷ്യൽ മീഡിയ ഉപയോക്താക്കൾ മുതിർന്നിട്ടുണ്ട്.
സിഡ്നി സ്വീനിയെ പലപ്പോഴും മെർലിൻ മൺറോയുമായി താരതമ്യം ചെയ്യാറുണ്ട്. ഇരുവരുടെയും സുന്ദരമായ രൂപവും ഹോളിവുഡ് ഗ്ലാമർ ശൈലിയും ഫാഷൻ തിരഞ്ഞെടുപ്പുകളുമാണ് ഇത്തരം താരതമ്യങ്ങൾക്ക് കാരണം.
ഹോളിവുഡ് താരങ്ങളായ സിഡ്നി സ്വീനിയും മെർലിൻ മൺറോയും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്.
സിഡ്നി സ്വീനിയുടെ പിതാവ് സ്റ്റീവൻ സ്വീനിയും മെർലിൻ മൺറോയുടെ പിതാവ് ചാൾസ് സ്റ്റാൻലി ഗിഫോർഡും ഒരേ പൂർവികനിലേക്ക് എത്തിച്ചേരുന്ന വംശപരമ്പരയിൽപ്പെട്ടവരാണെന്നാണ് പഠനം പറയുന്നത്.
2026ലെ സാന്റാ ബാർബറ ഫിലിം ഫെസ്റ്റിവലിൽ സിഡ്നി ധരിച്ച വിന്റേജ് സീൽ ചാപ്മാൻ ഗൗൺ മൺറോയുമായുള്ള സാമ്യം വീണ്ടും ചർച്ചയാക്കി. 1952 ഏപ്രിലിലെ ലൈഫ് മാസികയുടെ കവർചിത്രത്തിൽ മെർലിൻ മൺറോ ധരിച്ച വസ്ത്രശൈലിയോട് ഈ വസ്ത്രത്തിന് സാമ്യമുണ്ടായിരുന്നു.
മെർലിൻ മൺറോയുമായി കുടുംബബന്ധമുണ്ടെന്ന് കണ്ടെത്തിയ മറ്റൊരു താരമാണ് ഡക്കോട്ട ജോൺസൺ. മറ്റൊരു ഗവേഷണമനുസരിച്ച്, ഡക്കോട്ട ജോൺസൺ മൺറോയുടെ ഒമ്പതാം തലമുറയിലെ ബന്ധുവാണ് (ninth cousins, three times removed)
ഇതോടെ സിഡ്നി സ്വീനി, ഡക്കോട്ട ജോൺസൺ, മെർലിൻ മൺറോ എന്നിവരുടെ കുടുംബവംശാവലികൾ തമ്മിൽ ബന്ധമുണ്ടെന്ന കൗതുകകരമായ കണ്ടെത്തലും ശ്രദ്ധ നേടുകയാണ്.