'കവിത അപകടകരമാണ്, പ്രത്യേകിച്ച് മനോഹരമായ കവിതകള്‍'

സമകാലിക മലയാളം ഡെസ്ക്

മാര്‍ച്ച് 21, ലോക കവിതാ ദിനം.

യുനെസ്‌ക്കോയുടെ ആഭിമുഖ്യത്തില്‍ 1999 മുതലാണ് മാര്‍ച്ച് 21 ലോക കവിത ദിനമായി ആചരിക്കാന്‍ ആരംഭിച്ചത്.

കാവ്യരചന, വായന, ആസ്വാദനം, പ്രസാധനം, അധ്യാപനം എന്നിവ പ്രോല്‍സാഹിപ്പിക്കാനും പ്രചരിപ്പിക്കാനുമാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്.

പ്രാദേശികവും , ദേശീയവും, അന്തര്‍ദേശീയവുമായ കാവ്യപ്രസ്ഥാനങ്ങളെ അംഗീകരിക്കാനും, അവയ്ക്ക് പ്രചോദനം നല്‍കുക എന്നതും ദിനാചരണത്തിന്റെ ലക്ഷ്യമാണ്.

'ശാന്തിയുടെയും ഉള്‍ക്കൊള്ളലിനും വേണ്ടിയുള്ള പാലമാകണം കവിത' എന്നതാണ് ഇത്തവണത്തെ കവിത ദിനത്തിന്റെ സന്ദേശം.

ലോക കവിത ദിനത്തിന്റെ ലക്ഷ്യങ്ങൾ: സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുക

കവികളെയും സാഹിത്യകാരന്മാരെയും പ്രോത്സാഹിപ്പിക്കുക

വിദ്യാഭ്യാസം, കല, സമൂഹം എന്നിവയില്‍ കവിതയുടെ സ്ഥാനം ഉറപ്പിക്കുക

ലോകമെമ്പാടുമുള്ള ഭാഷകളിലും ഉപഭാഷകളിലും എഴുതപ്പെട്ട കവിതകളെ ജനപ്രിയമാക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates