ഇതിഹാസതാരങ്ങൾക്കൊപ്പം ജയ്സ്വാൾ

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റ് മത്സരത്തില്‍ തന്നെ സെഞ്ച്വറി തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്ററാണ് ജയ്സ്വാള്‍

ജയ്സ്വാള്‍ | പിടിഐ

1968ല്‍ ജയസിംഹയും 1977 ല്‍ സുനില്‍ ഗാവസ്‌കറുമാണ് ആദ്യമത്സരത്തില്‍ തന്നെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ച്വറി നേടുന്നത്

ജയ്സ്വാള്‍ | പിടിഐ

23 വയസ്സാകുന്നതിന് മുമ്പ് ഏറ്റവും കൂടുതല്‍ സെഞ്ച്വറി തികയ്ക്കുന്ന താരങ്ങളുടെ പട്ടികയിലും ജയ്സ്വാള്‍ ഇടംനേടി

ജയ്സ്വാള്‍ | പിടിഐ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - 8, രവി ശാസ്ത്രി - 5, സുനില്‍ ഗാവസ്‌കര്‍ - 4, വിനോദ് കാംബ്ലി - 4 യശസ്വി ജയ്സ്വാള്‍ - 4 എന്നിവരാണ് 23 വയസ്സാകുന്നതിന് മുമ്പ് ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍

ജയ്സ്വാള്‍ | പിടിഐ

പെര്‍ത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററാണ് യശസ്വി ജയ്സ്വാള്‍

യശസ്വി ജയ്സ്വാള്‍ | എപി

സുനില്‍ ഗാവസ്‌കര്‍, മൊഹീന്ദര്‍ അമര്‍നാഥ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ് ലി, യശസ്വി ജയ്സ്വാള്‍ എന്നിവരാണ് പെര്‍ത്തില്‍ സെഞ്ച്വറി തികച്ച ഇന്ത്യന്‍ ബാറ്റര്‍മാര്‍

യശസ്വി ജയ്സ്വാള്‍ | പിടിഐ

പെര്‍ത്തില്‍ 2000 നു ശേഷം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബാറ്ററാണ് ജയ്സ്വാള്‍. 2018ല്‍ വിരാട് കോഹ് ലിയാണ് ഈ നൂറ്റാണ്ടില്‍ പെര്‍ത്തില്‍ സെഞ്ച്വറി നേടിയ മറ്റൊരു ഇന്ത്യൻ താരം

ജയ്സ്വാള്‍ | എപി

ഇതുവരെ 15 ടെസ്റ്റുകള്‍ കളിച്ച ജയ്സ്വാള്‍ 58.07 ശരാശരിയില്‍ രണ്ട് ഡബിള്‍ സെഞ്ച്വറികളടക്കം നാലു സെഞ്ച്വറികളും എട്ട് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 1568 റണ്‍സാണ് ഇതുവരെ നേടിയത്

Trevor Collens

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates