മേടം (അശ്വതി, ഭരണി, കാര്‍ത്തികം ¼)
പുതിയ ചുമതലകള്‍ ഏറ്റെടുക്കാനോ മറ്റൊരു ജോലിയില്‍ പ്രവേശിക്കാനോ സാധിക്കും. ആഗ്രഹിക്കുന്ന യാത്രകള്‍ നടത്താന്‍ കഴിയും. ബന്ധുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും.
ഇടവം (കാര്‍ത്തികം ¾, രോഹിണി, മകയിരം ½)
കുടുംബാംഗങ്ങളും ഒത്തുള്ള യാത്രയ്ക്ക് സാധ്യതയുണ്ട്. ചിലര്‍ പുതിയ വീട് നിര്‍മ്മാണം ആരംഭിക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും ഉന്നത വിജയം കൈവരിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം3/4)
ആവശ്യപ്പെടുന്ന സഹായങ്ങള്‍ അനുവദിച്ച് കിട്ടാന്‍ യോഗം ഉള്ള ദിവസമാണ് ഇന്ന്. പാര്‍ട്ണര്‍ഷിപ്പ് ബിസിനസ് ലാഭകരമാകും. ദാമ്പത്യജീവിതം ഊഷ്മളമായി തുടരും.
കര്‍ക്കിടകം (പുണര്‍തം 1/4,പൂയം, ആയില്യം)
പഠനകാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. അധ്യാപകര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെടും.
ചിങ്ങം (മകം ,പൂരം, ഉത്രം ¼)
പല കാര്യങ്ങളും ഉത്സാഹത്തോടെ കൂടി ചെയ്തു തീര്‍ക്കാന്‍ കഴിയും.വിശേഷ ഭക്ഷണങ്ങള്‍ക്ക് യോഗം ഉള്ള ദിവസം ആണിന്ന്. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
വരവിലും അധികമായ ചെലവുകള്‍ വന്നുചേരും. പ്രതീക്ഷിക്കാത്ത യാത്രകള്‍ വേണ്ടി വരാം. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. കുടുംബജീവിതം സന്തോഷകരമാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
പ്രവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായ നേട്ടങ്ങള്‍ ഉണ്ടാകും. എതിരാളികളില്‍ നിന്നുപോലും ചില നേട്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ആരോഗ്യനില മെച്ചപ്പെടും. ഭാഗ്യമുള്ള സമയമാണിത്.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. വളരെ തിരക്കുപിടിച്ച ദിവസമായിരിക്കും ഇന്ന്. ചില കാര്യങ്ങള്‍ ഭാഗ്യം കൊണ്ട് നേടാന്‍ ആകും. വരുമാനം മെച്ചപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ഇന്നലെ ശ്രമിച്ചിട്ട് നടക്കാത്ത പല കാര്യങ്ങളും ഇന്ന് ശ്രമിച്ചാല്‍ നടക്കുന്നതാണ്. ഈശ്വരാധീനം കൊണ്ട് മാത്രം ചില നേട്ടങ്ങള്‍ ഉണ്ടാകും. പങ്കാളിയില്‍ നിന്നും സന്തോഷവാര്‍ത്ത പ്രതീക്ഷിക്കാം.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം 1/2)
അവിചാരിതമായ പല തടസ്സങ്ങളും നേരിടേണ്ടതായി വരാം. സുഹൃത്തുക്കളോ പങ്കാളിയോ തന്നെ സഹായിക്കാതെ ഇരിക്കും. പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്തുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പുതിയ പ്രണയബന്ധങ്ങള്‍ എടുക്കും. എതിരാളികളെ വശത്ത് ആക്കാന്‍ കഴിയും. ആരോഗ്യം മെച്ചപ്പെടും. പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും ഇന്ന് ഉണ്ടാകുന്നതാണ്.
മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)
അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും. ബന്ധുക്കള്‍ തന്നെ ശത്രുക്കളായി മാറും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും യോഗം ഉണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates