BSNL Freedom Offer ഫയൽ ഫോട്ടോ/ എക്‌സ്പ്രസ്‌
Business

ഒരു മാസത്തേയ്ക്ക് വെറും ഒരു രൂപ, ദിവസവും അതിവേഗ രണ്ടു ജിബി ഡാറ്റയും സൗജന്യ കോളും; ഫ്രീഡം പ്ലാനുമായി ബിഎസ്എന്‍എല്‍

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഒരു രൂപ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഒരു രൂപ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഫ്രീഡം പ്ലാന്‍ എന്ന പേരിലാണ് ഇത് അവതരിപ്പിച്ചത്. വെറും 1 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റിയുള്ള ഫോര്‍ജി സേവന പ്ലാനാണിത്.

രാജ്യത്തുടനീളം ഡിജിറ്റല്‍ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, പരിമിതകാലത്തേയ്ക്കാണ് 'ഫ്രീഡം ഓഫര്‍' ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. ബിഎസ്എന്‍എല്‍ ഇതിനെ 'ആസാദി കാ പ്ലാന്‍' എന്നാണ് വിളിക്കുന്നത്. 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ റീചാര്‍ജ് പ്ലാന്‍ വരുന്നത്. കൂടാതെ പ്രതിദിനം രണ്ടു ജിബി അതിവേഗ ഡാറ്റയും ഈ പ്ലാനില്‍ ഉള്‍പ്പെടുന്നു. പരിധിയില്ലാത്ത വോയ്‌സ് കോളും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാന്‍ അനുസരിച്ച് ഉപഭോക്താവിന് ലഭിക്കും. പ്രതിദിന ഡാറ്റ പരിധി എത്തിക്കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് 40kbps കുറഞ്ഞ വേഗത്തിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. ഓഗസ്റ്റ് 1 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഫ്രീഡം ഓഫര്‍.

ഫ്രീഡം ഓഫര്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് യാതൊരു ചെലവുമില്ലാതെ സൗജന്യ ഫോര്‍ജി സിം കാര്‍ഡ് ലഭിക്കും. പുതിയ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുക. അതായത് നിലവിലുള്ള വരിക്കാര്‍ക്ക് ഈ പ്ലാനിന് അര്‍ഹതയില്ല.

BSNL Freedom Offer: Free SIM Card With Unlimited Calling And 2GB Daily Data For Re 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

SCROLL FOR NEXT